Wednesday, March 15, 2006

അടിമത്തം

ഒരാള്‍ ഉടമസ്ഥനായുണ്ട്‌ എന്നു പറയുന്നത്‌ തന്നെയാണ്‌ അടിമത്തം എന്നത്‌. അതിനി ദൈവമായാലും ശരി. കഴുത്തില്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടു മൃഗങ്ങളേപോലെ ജോലി ചെയ്യുകയും മാര്‍ക്കെറ്റില്‍ വില്‍ക്കപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥ എന്നത്‌ ഇന്ന്‌ നമുക്ക്‌ പറഞ്ഞാല്‍ അതിന്റെ എല്ലാ തീവ്രതയോടും കൂടി മനസ്സിലാകുകയില്ല. അല്ലെങ്കിലും നാം അനുഭവിക്കാത്ത ഒരു യാതനയും വേദനയും നമുക്ക്‌ അതിന്റെ തീവ്രതയോടും കൂടെ ബോധ്യമാവുകയില്ലല്ലോ.

ഒരുപട്‌ അടിമകളുടെ ജീവചരിത്രങ്ങളും അനുഭവക്കുറിപ്പുകളും വായിച്ചിട്ടുണ്ട്‌ ഞാന്‍. ജേക്കബ്ബിന്റെ. "ഒരു അടിമ സ്ത്രീയുടെ ജീവിതത്തില്‍ നടന്നത്‌'- (an incident in the life of slave girl)- മൊന്‍ട്ടീജോ യുടെ, "അടിമയുടെ ആത്മ കഥ", സ്റ്റീര്‍വര്‍ദ്‌-ന്റെ. Twenty two years as a slave, തുടങ്ങിയവ അവയില്‍ ചിലതാണ്‌ സ്വന്തമായി തീരുമാനമെടുക്കാനും അതു നടപ്പിലാക്കാനു സാധിക്കുക എന്നതു തന്നെയാണ്‌ സ്വാതന്ത്ര്യം കൊണ്ട്‌ അര്‍ഥമാക്കുന്നത്‌. ഇങ്ങനെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. നാമും സത്യത്തില്‍ അടിമകളാണ്‌ എന്ന്. സൌദി അറേബ്യയില്‍ ഇന്ന്‌ നില നില്‍ക്കുന്ന തരം "കഫീല്‍-ഹാമില്‍" ബന്ധങ്ങളേ ആധുനിക അടിമത്തമായേ എനിക്കു കാണാന്‍ കഴിയു. ചരിത്രപരമായ ധാരാളം കാരണങ്ങള്‍ അതിനുണ്ട്‌. നമുക്കറിയാം എത്രയൊക്കെ തുടച്ചു മാറ്റിയാലും നമ്മുടെ സംസ്കാരത്തില്‍ ഇന്നും ജാതിയുടെ ഉച്ച നീചത്വങ്ങള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും നിലനില്‍ക്കുന്നുണ്ട്‌ എന്ന്‌. അതൊരു സത്യമാണ്‌. ഒരു സത്യം സത്യമായിരിക്കുന്നേടതോളം കാലം, കൈപ്പുള്ളതയാലും, അതിനേ മൂടിവെച്ച്‌ നേരെയാക്കാനാവില്ല. നമ്മുടെ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ജാതിയുടെ "റിഡ്രോ ചവറുകള്‍" സൌകര്യം കിട്ടുമ്പോള്‍ പുറത്തു വരുന്നു. സൌദി അറബ്യയെ സമ്പന്ധിച്ചിടത്തോളം അത്‌ അടിമ-ഉടമ സസ്കാരത്തില്‍ അധിഷ്ടിതമായതാണ്‌. ഇതു ഒരുപക്ഷേ എല്ല അറബി രാജ്യങ്ങളുടേയും സ്തിഥിയായിരിക്കും. ആ ഒരു രീതി വികസിച്ചണ്‌ മേല്‍ പറഞ്ഞ തൊഴിലാളി-ഉടമ ബന്ധങ്ങള്‍ രൂപപ്പെട്ടു വന്നിരിക്കുന്നത്‌.

നാട്ടില്‍ നിന്നു വരുമ്പോള്‍ ഒരു ചങ്ങല നമ്മുടെ കയ്യില്‍ തരുന്നുണ്ട്‌. ഇന്നതിന്‌ പസ്പ്പോര്‍ട്‌ എന്നൊ മറ്റോ ആണു പറയുന്നത്‌. ഇവിടെ എത്തിയാല്‍ എയര്‍പോര്‍ട്‌ മുതല്‍, ശ്രദ്ധിക്കുക എയര്‍പോര്‍ട്‌ എന്നത്‌ എല്ലാ രാജ്യക്കാര്‍ക്കും തുല്ല്യപരിഗണന ലഭിക്കേണ്ട സ്ഥലമാണ്‌, അടിമകളോടെന്ന പോലെയാണ്‌ പെരുമാറ്റം. ലോകം പുരോഗമിച്ചിരിക്കുന്നതിനാലും ചോദിക്കാനും പറയാനും ആളുണ്ട്‌ എന്നതിനാലും മാത്രമാണ്‌ അതിന്റെ മുഴുവന്‍ തേറ്റകളും പുറത്തു കാണിക്കാതിരിക്കുന്നത്‌. ഇവിടെ എത്തിക്കഴിഞ്ഞാല്‍ ചങ്ങല നമ്മുടെ ഉടമസ്ഥന്‍ വാങ്ങും. കുറച്ചു ദിവസം കഴിഞ്ഞാല്‍ നിങ്ങളുടെ കഴുത്തില്‍ ഒരു പട്ട കെട്ടും. അറബിയില്‍ അതിനെ "അക്കാമ" എന്നു വിളിക്കുന്നു. അതില്‍ ഒരു നമ്പറുണ്ടാകും. പഴയ കാലത്ത്‌ അടിമകളുടെ മുതുകിലാണ്‌ ഇതു രേഖപ്പെടുത്തിയിരുന്നത്‌. പിന്നീട്‌ നിങ്ങള്‍ക്‌ എന്തു ചെയ്യണമെങ്കിലും നിങ്ങളുടെ ഉടമസ്ഥന്റെ സമ്മതം വങ്ങണം. വേനമെങ്കില്‍ അയാള്‍ക്ക്‌ അത്‌ നല്‍കാതിരിക്കം. നമ്മുടെപ്രശ്നങ്ങള്‍ പൊതുസമൂഹത്തിനു തുല്ല്യമായ പരിഗണൈക്കപ്പെടില്ല.

കഴിഞ്ഞ ദിവസം എനിക്കൊരു സ്ത്രീ ഫോണ്‍ ചെയ്തു. അവര്‍ നില്‍ക്കുന്ന വീറ്റില്‍ ഭര്യയും ഭര്‍ത്താവും തമ്മില്‍ കലാപമുണ്ടായപ്പോല്‍ അതിന്റെ ഒരു ഇരയായി മാറിയിരിക്കയാണ്‌ പ്രസ്തുത സ്ത്രീ. അവരുടെ ഉടമസ്തയ്ക്‌ പൊതുവേ സ്ത്രീകളിലുണ്ടാകാറുള്ള സ്വജാതി ശ്ത്രുത എന്ന രോഗം മൂലം വേലക്കാരിയെ ദ്രോഹിക്കണം എന്ന്‌ ആഗ്രഹമുണ്ടത്രേ. കാരണം ഭര്‍ത്താവിന്റെ സ്നേഹക്കുറവിനു കാരണം പുതിയ വേലക്കാരിയാണെന്ന്‌ അവര്‍ കണക്കു കൂട്ടിയിരിക്കണം. ഇവര്‍ രണ്ടുപേരും പിരിഞ്ഞതിനുശേഷം എത്തിയ ചില തീരുമാനങ്ങളില്‍ ഒന്ന്‌ വേലക്കാരിയെ മറ്റൊരിടത്തേക്കു മാറ്റുക എന്നതാണ്‌. എന്നാല്‍ ഈവീട്ടില്‍ തന്നെ ദ്രോഹിച്ചാല്‍ അല്‍പ്പമെങ്കിലും കരുണയുള്ള അറബി അതു സമ്മതിക്കുകയില്ല എന്നതിനാലാണ്‌ തന്നെ മറ്റൊരിടത്തേക്ക്‌ അതും, അവര്‍ക്ക്‌ "ഹാന്റുള്ള" ഒരിടത്തേക്കു മാറ്റുന്നതെന്ന്‌ ഇവര്‍ ഭയപ്പെടുന്നു. ഒരഴ്ച കഴിഞ്ഞു വീണ്ടും അവര്‍ വിളിച്ചു. ഞാന്‍ മറ്റൊരിടത്താണുള്ളത്‌ എന്നു പറഞ്ഞു. എനിക്ക്‌ ഈ ലേഖനം എഴുതാനുള്ള പ്രചോദകമായ വാചകം പിന്നീടാണു വന്നത്‌. "ഞാന്‍ വന്നിട്ട്‌ ഒന്നരക്കൊല്ലമായി. ഒരു തീരുമാനവും ആകാതെ ഇങ്ങനെ ജോലി ചെയ്യാന്‍ എനിക്കിനി വയ്യ. എനിക്ക്‌ മൂന്നുവയസുള്ള ഒരു മകനുണ്ട്‌. എനിക്കവനെ കാണണം. ഈക്കര്യം ഞാന്‍ വീട്ടുകാരോട്‌ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. 5000 റിയാല്‍ രൊക്കം കാശു കൊടുത്താണു നിന്നെ ഞങ്ങള്‍ വങ്ങിയത്‌ ചുരുങ്ങിയത്‌ മൂന്നു വര്‍ഷത്തേക്ക്‌ പോകനുള്ള ചിന്തയങ്ങു കളഞ്ഞേക്ക്‌. ഞാന്‍ മൊബൈല്‍ ഫോണ്‍ വെച്ചിരിക്കുന്നത്‌ ആര്‍ക്കും അറിയാത്തതിനാല്‍ തല്‍ക്കാലം ഇക്കാര്യം ഒരാളെയെങ്കിലും വിളിച്ചു പറയാനായി. അതും ചിലപ്പോള്‍ അറിഞ്ഞാല്‍ അവര്‍ സമ്മതിച്ചില്ല എന്നു വരാം."

ഇവിടെ ചലന സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങി പരിഷ്‌കൃതസമൂഹം മുറവിളി കൂട്ടുന്ന എല്ലാതരം സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ സങ്കടങ്ങളാണ്‌ നാം കേട്ടത്‌. ശാരീരികമായി ഉപദ്രവിക്കപ്പെട്ടതായി അവര്‍ എന്നൊടു പറഞ്ഞില്ല അത്‌ അവര്‍ പ്രതീക്ഷിക്കുന്നുണ്ടെകിലും.സ്വാതന്ത്ര്യം എന്നത്‌ ആരുടേയും ഔദാര്യമല്ല. വായു പോലെ എല്ലവര്‍ക്കും എടുക്കാന്‍ പാകത്തില്‍ സ്വതന്ത്ര്യത്തെ തന്നെ സ്വതന്ത്രമാക്കെണ്ടിയിരിക്കുന്നു. ഇവിടെയൊക്കെ നഷ്ടപ്പെടുന്നത്‌ സ്വാതന്ത്ര്യത്തിന്റെ തന്നെ സ്വതന്ത്രതയാണ്‌. ദൈവം ഈ അവസ്ഥകളുടേയൊന്നും യജമാനന്മാരായി ആരേയും നിയോഗിച്ചിട്ടില്ല. പലരും കൂട്ടില്‍ കിടക്കുന്ന കിളികളെ പോലെയാണ്‌. ആവശ്യത്തിനുള്ളതെല്ലാം ലഭിക്കുമ്പോള്‍ സ്വാതന്ത്ര്യം എന്ന അവസ്ഥ നാമറിയാതെ നാം മറന്നു പോകുന്നു. ഒന്നു പറക്കാനുള്ള വ്യഗ്രത പ്രകൃതിയുടെ ആവശ്യമായി അതിന്റെ ഉള്ളിലുള്ളതായി ആരും കാണുന്നില്ല. അടിമയകാനുള്ള, അടിമയക്കാനുള്ള ഒരു ത്വര മനുഷ്യന്റെ ഉള്ളില്‍ എന്നുമുണ്ടായിരുന്നു എന്നത്‌ ചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാകും. ബന്ധങ്ങളൊക്കെ തടിച്ചു കൊഴുക്കുന്നത്‌ സ്വാതന്ത്ര്യത്തെ അംശിച്ചു ഭക്ഷിച്ചാണ്‌. ചിലരതിനെ അധികാരം എന്നു പറയും. രണ്ടായാലും പരമമായത്‌ സ്വാതന്ത്ര്യത്തെ തടയുക എന്നതു തന്നെയാണ്‌ ഫലം. ചുരുക്കത്തില്‍ ഞാനും നിങ്ങളുമൊക്കെ അടിമകളാണ്‌, ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍.

ഫലിതം
--------
ഒരിക്കല്‍ പ്രസംഗകന്‍ സ്ത്രീയുടെ അസ്വാതന്ത്ര്യത്തെ മഹനീയമായകാര്യമായി വര്‍ണിക്കുന്നതിന്‌ സ്വര്‍ണ നാണയങ്ങളുടെ ഉപമ അവതരിപ്പിച്ചു.
"അതായത്‌ സ്ത്രീ സ്വര്‍ണം പോലെ വിലപിടിപ്പുള്ളതായതിനാല്‍ നം അതു അശ്രദ്ധമായി പുറത്തിറക്കുന്നില്ല. സ്വര്‍ണനാണയങ്ങളെ ലോക്കറുകളിലടച്ചാണ്‌ സൂക്ഷിക്കാറുള്ളത്‌. കാരണം അതു മൊോളിയവത്താണ്‌"
കേടു നിന്ന കലേച്ചി ഇങ്ങനേ പ്രതികരിക്കണമെന്നു തോന്നി
"സ്വര്‍ണത്തിന്റെ ദുഃഖം ആരും ശ്രദ്ധിക്കുന്നില്ല. തിയ്യിലിട്ടു ചുടുന്നത്‌, കല്ലില്‍ ഉരച്ചു നോക്കുന്നത്‌, അതിനെല്ലാം പുറമെ വിലകുറഞ്ഞ കുന്നിക്കുരുമണികള്‍ക്കൊപ്പം തൂക്കം നോക്കുന്നത്‌"

4 comments:

രാജ് said...

നല്ല ലേഖനം മാഷെ. ഫലിതം എന്നെഴുതുന്നത് അസ്സലൊരു കൊഞ്ഞലം കാട്ടലാണു്, അതു വായിച്ചെന്റെ ശിരസ്സു് അപമാനഭാരത്താല്‍ കുനിയുന്നു; ഒരു സമൂഹം തന്നെ തല കുനിക്കുമ്പോള്‍ ഞാന്‍ മാത്രം ഒഴിവാകുന്നതെങ്ങിനെ...

viswaprabha വിശ്വപ്രഭ said...

കല്ലേച്ചീ,

പൊന്നുകൊണ്ടുള്ളൊരു കുടുക്കയില്‍ ഭദ്രമായി ഗോപ്യമായി നാം അവളെ ഒളിച്ചുവെച്ചതല്ലേ?
അവളുടെ പൂര്‍ണ്ണനഗ്നതയുടെ വൈരൂപ്യം മുഴുവനും മറച്ചൊതുക്കാന്‍ നാം കുടുക്കയുടെ വായും കഴുത്തും കറുത്തൊരു തുണിയിട്ട് സൌന്ദര്യാത്മകതയോടെ മൂടിവെച്ചിരുന്നതുമായിരുന്നല്ലോ?

എന്നിട്ടിപ്പോള്‍....

എന്തിനാണു നീയവളെ ദ്യൂതോത്സുകരുടെ ഈ ഇടത്താവളത്തിലേക്കു വലിച്ചിഴയ്ക്കുന്നത്?

നിറം മങ്ങിയിട്ടും നിഴല്‍ കാത്തുപോരുന്ന അവളുടെ പഴഞ്ചേല എന്തിനാണു നീ ആക്രന്ദനങ്ങളോടെയിങ്ങനെ വലിച്ചഴിയ്ക്കുന്നത്?

ദുശ്ശാസനാ,

നിനക്ക് അവരെ ഒട്ടുപോലും പേടിയില്ലേ?
അവര്‍ നിന്റെ മാറുപിളര്‍ന്നു ചുടുചോര മോന്താന്‍ എന്നെങ്കിലുമൊരുനാള്‍ ഓടിയടുക്കുമെന്നു നിനക്കിനിയുമറിയില്ലേ?

“മാ നിഷാദ! സത്യം മാ വദ!ഹിതാഹിതം ന വേത്‌‌സി, ന ച പ്രിയമപ്രിയം!”

ചില നേരത്ത്.. said...

മനസ്സിലേക്ക് ഒരായിരം കനല്‍ കോരിയിടുന്നു ഈ ലേഖനം. ആരെ പഴിച്ച് മനസമാധാനത്തോടെയിരിക്കും?. നാം കീഴടങ്ങി കൊടുക്കലുകള്‍ക്ക് എളുപ്പത്തില്‍ വശംവദരാകുന്നുവെന്ന് കരുതുന്നുതിലാണ് കുറച്ചെങ്കിലും ആശ്വാസമുള്ളത്.
വേറിട്ട കാഴ്ചയാണ് കല്ലേച്ചിയുടേത്.

Anonymous said...

സൌദി അറേബ്യയില്‍ ഇന്ന്‌ നില നില്‍ക്കുന്ന തരം "കഫീല്‍-ഹാമില്‍" ബന്ധങ്ങളേ ആധുനിക അടിമത്തമായേ എനിക്കു കാണാന്‍ കഴിയു“ പരിപൂര്‍ണ്ണമായും താങ്കളൊട് യോജിക്കുന്നു. തലച്ചോറുള്ളവര്‍ക്ക് അറിയാം സൌദിയില്‍ നടക്കുന്നത് ആധുനിക അടിമക്കച്ചവടം തന്നെയെന്നു. ഇതിന്ന് മതത്തെ വിദ്ഗ്ദമായി ഉപയോഗിക്കുന്നുമുണ്ട്.നമ്മുടെ നാട്ടിലെ ബുദ്ധിയില്ലാത്ത വര്‍ ഇവരെ സപ്പൊര്‍ട്ട് ചെയ്യുന്നുമുണ്ട്, ഇവിടെ വന്ന് അനുഭവിച്ചിട്ട് പോലും.