Wednesday, March 08, 2006

പെണ്ണെഴുത്ത്‌

ഞാന്‍ മനസ്സിലാക്കിയേടത്തോളം പെണ്ണെഴുത്‌ എന്നത്‌ പെണ്ണുങ്ങള്‍ എഴുതുന്നതു തന്നെയാണ്‌. അത്‌ പുരുഷന്മാര്‍ക്ക്‌ എഴുതാന്‍ പറ്റാത്തതുമാണ്‌. നമുക്കറിയാം പണ്ടൊക്കെ നാടകങ്ങളില്‍ ആണുങ്ങള്‍ പെണ്‍വേഷം കെട്ടിയിരുന്നു. ഓച്ചിറ വേലുക്കുട്ടി നല്ലൊരു പെണ്‍ വേഷക്കരനായിരുന്നത്രേ. എന്നാല്‍ ഇന്ന്‌ നാടകങ്ങളിലും സിനിമകളിലും സ്ത്രീകള്‍ തന്നെയാണ്‌ അവരുടെ ഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌, എന്നുമാത്രമല്ല ഇക്കാലത്തു പുരുഷന്മാര്‍ സ്ത്രീകളുടെ റോളുകള്‍ കൈകാര്യം ചെയ്താല്‍ ഒരു തമാശയായിട്ടേ ആളുകള്‍ എടുക്കുകയുള്ളൂ. അതിനര്‍ഥം സ്ത്രീക്‌ സ്വന്തമായി സമൂഹത്തില്‍ ചിലതു ചെയ്യാനുണ്ട്‌ എന്നു തന്നെയാണ്‌. അപ്പോള്‍ പെണ്ണിന്‌ സ്വന്തമായി എഴുത്തും ഉണ്ടാകണം.

വസ്ത്രം എന്നു പൊതുവേ പറയുമ്പോലെയാണ്‌ എഴുത്ത്‌. എങ്കിലും നാമതിനെ വിഭജിച്ച്‌ ഷര്‍ട്ട്‌, പാന്റ്സ്‌ എന്നൊക്കെ പറയുമ്പോലെ പെണ്ണെഴുത്ത്‌. ഇനി ഇതിന്റെ പ്രാധാന്യത്തെ കുറിച്ചു പറയാം. സ്ത്രീയുടെ വൈകാരികാസ്വസ്ഥതകളെ മിമിക്രിചെയ്തല്ലാതെ ഒറിജിനലായി പൊതുസമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണ്‌ ഒന്നാമത്തെ പ്രാധാന്യം. അതായതു ഓരോരുത്തരും അവരവര്‍ക്കുവേണ്ടി സംസാരിക്കാന്‍ കരുത്തുനേടുന്നു എന്നതു സമൂഹത്തിന്റെ തന്നെ കരുത്തിനേയാണു കാണിക്കുന്നത്‌. സ്വന്തമായി നാവുണ്ടാവുക എന്നത്‌ ഒരു സുരക്ഷിതത്വ ബോധം കൂടി പ്രധാനം ചെയ്യുന്നുണ്ട്‌. നോക്കുക നാം പകുതിജനസംഖ്യ അടിമത്വത്തിലായ ഒരു സമൂഹത്തിലാണ്‌ ജീവിച്ചത്‌ എന്ന് ഭാവി തലമുറ നമ്മേക്കുറിച്ചു പഠിക്കാന്‍ ഇടയാവുന്നു എന്നത്‌ ലജ്ജാകരമല്ലേ.

സ്ത്രീക്കു മാത്രമായ അനുഭവങ്ങളുണ്ട്‌. മകളാവുക, സഹോദരിയാവുക, കൂട്ടുകാരിയാവുക, കാമുകിയാവുക, ഭാര്യയാവുക, അമ്മയാവുക തുടങ്ങിയ എല്ലാതരം ആവലുകള്‍ക്കും നമുക്കറിയില്ല നമ്മുടേ ആണെഴുത്തുകാര്‍ വിഭാവനം ചെയ്ത തീവ്രതതന്നേയാണോ സത്യത്തിലുള്ള അനുഭവമെന്ന്‌. കൂടാതെ എല്ലാപുരുഷന്മാരും സ്ത്രീകളില്‍ നിന്നു കേള്‍ക്കാനഗ്രഹിക്കുന്ന ഒരുപാടു വാചകങ്ങളുണ്ട്‌. സ്ത്രീ സ്വാതന്ത്ര്യമില്ലയ്മയുടെ അഭാവത്തില്‍ നഷ്ടം വന്ന ഒരു പാട്‌ അത്തരം വൈകാരികാനുഭവങ്ങളുണ്ട്‌. നീ എത്ര സുന്ദരനാണ്‌ എന്ന്‌ അങ്ങനേ തോന്നിയാലും ഒരു പുരുഷന്റെ മുഖത്തു നോക്കി വെറും ഒരു സൌന്ദര്യാസ്വാധകയുടെ വികാരത്തോടെ പറയാന്‍ ഒരു പെണ്ണിനു സ്വാതന്ത്ര്യമില്ല. എന്നാല്‍ ഇങ്ങനേ ഒരു വാചകം പുരുഷന്മാര്‍ അര്‍ഹിക്കുന്നില്ലേ? സ്ത്രീ സൌന്ദര്യവര്‍ണ്ണനകള്‍ കൊണ്ട്‌ നിറഞ്ഞതാണ്‌ നമ്മുടെ മുഴുവന്‍ സാഹിത്യങ്ങളും. പ്രണയം എടുത്തുകളഞ്ഞാല്‍ നമ്മുടെ സാഹിത്യത്തില്‍ 90 ശതമാനം സൃഷ്ട്റ്റികള്‍ക്കും നിലനില്‍പ്പില്ല. ഹിന്ദിസിനിമ വ്യവസായം തന്നെ തകരും.

ഉറുദു ഗാനങ്ങളുടെ അത്ര മനോഹരിത ഞാനൊരു പാട്ടിനും കണ്ടിട്ടില്ല. ഉറുദു ഭാഷയുടെ സംഗീതത്മകത തന്നെയാവും കാരണം. ഹിന്ദി സിനിമയില്‍ പ്രേമഗാനങ്ങള്‍ക്കും പഞ്ഞമില്ല. ലതാമങ്കേഷ്‌കറുടെ, ആശാ ഭോസ്ലെയുടെ, അതിനു മുന്‍പു, നൂര്‍ജഹാന്‍, ശംശാദ്‌, സുരയ്യ പുതിയ തലമുറയില്‍ ചിത്ര വരെ അനവദി പാട്ടുകാര്‍ മനോഹരമായ കുയില്‍ നാദത്തൊടെ ആലപിച്ച എല്ലാപട്ടുകളും പുരുഷന്മാരുടെ രചനകളായിരുന്നു. പുരുഷന്മാരുടെ പ്രണയങ്ങളായിരുന്നു അവരുടെ ശബ്ദത്തിലൂടെ പുറത്തുവന്നത്‌. അത്‌ പുരുഷന്മാര്‍ സ്ത്രീ ശബ്ദത്തില്‍ മിമിക്രി അവതരിപ്പിക്കുമ്പോലെ, ഓച്ചിറ വേലുക്കുട്ടിയുടെ പെണ്‍ വേഷം പോലെ തിരിച്ചറിയുമ്പോള്‍ ഒരു പോരായ്മ അനുഭവപ്പെടും.

ഇതു പറയുമ്പോള്‍ സ്ത്രീകള്‍ ചാടിക്കേറി രചനകള്‍ നിര്‍വഹിക്കാന്‍ തുടങ്ങിയാല്‍ അവസാനിക്കാവുന്ന കാര്യമാണോ ഇത്‌? മാത്രമല്ല എല്ലാകാര്യങ്ങളും ഇങ്ങനെ തുടങ്ങിയാല്‍ സഹിത്യതിന്റേയും കലകളുടേയും പ്രസക്തിയെന്താവും?. പലകര്യങ്ങലൂം നാം വിചാരിക്കുന്നതുപോലെ കൃത്യമായ അതിര്‍വരമ്പുകളോടെ വേര്‍തിരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ അവയിലുള്ള പലതര്‍ക്കങ്ങളും കൃത്യമായ ഒരു ഉത്തരം രൂപപ്പെട്ടിട്ടില്ല. ഉത്തരം രൂപപ്പെട്ടിട്ടില്ല എന്നത്‌ അങ്ങനേ ഒന്നില്ല എന്നതിനു ഉപോത്ഭലകമായി ചൂണ്ടിക്കാട്ടാനാവില്ല. ഇന്നത്തെ സഹചര്യത്തില്‍ സ്ത്രീകള്‍ രചനകള്‍ നിര്‍വഹിച്ചാലും അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ പെണ്ണെഴുത്താവുകയുമില്ല. എന്തുകൊണ്ടെന്നാല്‍ ഭാഷ എന്നുപറയുന്ന ഉപകരണം പുരുഷമേല്‍കോയ്മയില്‍ വളര്‍ന്ന ഉത്പ്പന്നമായിരുന്നു. അതായത്‌ ഇന്നത്തെ ഭാഷപുരുഷനുവേണ്ടി അവന്‍ വളര്‍ത്തിയെടുത്തതാണ്‌. ഭാഷയിലേ ഏതണ്ടെല്ലാ ശക്തിമത്തും സുന്ദരവുമായ ബിംബകല്‍പനകളും പുരുഷ രൂപമാര്‍ന്നാണ്‌ അനുവാചകന്റെ മനസ്സുകളില്‍ ബിംബിക്കുന്നത്‌. ഒരുപാടു പൊതു പദങ്ങള്‍ക്ക്‌ പുരുഷ വേഷമാണുള്ളത്‌. സൌന്ദര്യ വര്‍ണനകള്‍ക്ക്‌ സ്ത്രൈണ പദങ്ങളും. ഉഡുരാജമുഖി, മൃഗരാജകടി എന്നാരമ്പിക്കുന്നവയാണധികവും. അവയില്‍നിന്നുതന്നേയാണു സ്ത്രീകള്‍ക്കും വര്‍ണനകള്‍ എടുക്കേണ്ടിവരുന്നത്‌. ഉഡുരാജമുഖാ, മൃഗരാജകടാ എന്നപോലെ.അതൊക്കെ ഒരുസംസ്‌കാരത്തിന്റെ ഭാഗമാവേണ്ടതുണ്ട്‌. കടല്‍കരയില്‍ കടല്‍ മണം പോലെ, ബ്രസീലില്‍ ഫുഡ്ബോള്‍ പോലെ.

ചുരുക്കത്തില്‍ മനുഷ്യനാണ്‌ ഭാഷയില്ലാത്തത്‌ എന്ന് നമുക്ക്‌ ബോധ്യമാകും. മനുഷ്യന്‍ എന്നപൊതു സംജ്ജയില്‍ എല്ലാവരേയും ഉള്‍കൊള്ളാവുന്ന ഭാഷയും സംസ്കാരവും രൂപം കൊള്ളുന്ന കാലം വരെ പെണ്ണെഴുത്‌ സ്ത്രീ വാദം, സ്ത്രീ സ്വാറ്റന്ത്ര്യം തുടങ്ങിയ എല്ലാം പ്രസക്തമായിരിക്കും. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കുറവു കൊണ്ടണ്‌ ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ മത്രം പ്രതിസ്ഥാനത്തായിപോകുന്നത്‌. കാരണം സ്വാതന്ത്ര്യമില്ലായ്മയില്‍ ചില സുരക്ഷിതത്വങ്ങളുണ്ട്‌. വലയ്കുള്ളിലെ കിളികള്‍ക്ക്‌ മാനത്തുപറക്കുന്ന കിളികളുടെ അത്ര അരക്ഷിതത്വമില്ല.

പണ്ട്‌ കലാകൌമുദിയില്‍ കണ്ട ഒരു ലേഖനത്തിനെ കൂടെ ഓര്‍മയില്‍ നിന്നെടുത്തു പങ്കുവെയ്കാം. ഒരു സ്ത്രീയാണ്‌ അതെഴുതിയത്‌ എന്നാണോര്‍മ. അവര്‍ ഒരു മന്യനായ ആളെ റ്റൌണില്‍ പരിചയപ്പെടുന്നു. നല്ല പെരുമാറ്റം, ഭാഷ. സിനിമയില്‍ ജോലി ചെയ്യുന്നു. എല്ലാം അവര്‍ക്ക്‌ ഇഷ്ടമായി. പരിചയമധ്യേ അയാള്‍ ചായയ്ക്കു ക്ഷണിച്ചു. ഒരല്‍പ്പം എന്തെങ്കിലും ഉപദംശവും ആവാം. പണം അയാള്‍ കൊടുത്തു. ഈസ്ത്രീക്‌ ഒരു പരാതിയുമില്ല. സമയം വൈകുന്നേരമായി. ഇനിയിപ്പോള്‍ ദൂരം ഒരുപാടുണ്ടല്ലോ. (ഈ സ്ത്രീ പത്രപ്രവര്‍ത്തകയാണ്‌.) വിരോദമില്ലെങ്കില്‍ എന്റെ റൂമില്‍ താമസിക്കാം എന്നയാള്‍ പറഞ്ഞത്രേ. അതിന്‌ ആവാചകത്തിന്‌ അവര്‍ അയാളൊടു കലഹിച്ചു. താനെന്താണ്‌ മനസ്സിലാക്കിയത്‌. കാശിനു കൂടെക്കിടക്കന്‍ പെണ്ണുങ്ങളെ മാര്‍ക്കറ്റില്‍ കിട്ടുമായിരിക്കും. ഏന്നൊക്കെ. പിന്നീട്‌ ഇതേപോലെ പുരുഷന്മാരോടൊന്നും ഒരല്‍പ്പം സ്വാതന്ത്ര്യം കാണിച്ചു കൂട എന്ന അര്‍ഥത്തില്‍ ഈ സ്ത്രീ സ്വാതന്ത്ര്യവാദി കലാകൌമുദിയില്‍ ലേഖനമായി ഈ അനുഭവം പ്രസിദ്ധീകരിച്ചു.സ്വാതന്ത്ര്യം എന്നത്‌ അതിന്റേതയ അര്‍ഥത്തില്‍ മലയാളത്തിലേ സ്ത്രീസ്വാതന്ത്ര്യ വാദികള്‍ പോലും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ്‌ മുകളിലത്തെ സംഭവം വ്യക്തമാക്കുന്നത്‌. ഇല്ല എനീക്ക്‌ അത്യാവശ്യമായി പോകേണ്ടതുണ്ട്‌, അല്ലെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നോ മറ്റോ ഒരു മറുപടി പറഞ്ഞു തിക്ച്ചും സാധാരാണമായ, അപ്രധാനമായ ഒരു സംഭവമായി പരിഗണിക്കുന്നതിനുപകരം ഒരു സ്ത്രീ സ്വയം ഒരു ചരക്കായി രൂപപ്പെടുന്നതിന്റേയും അതില്‍ മറ്റൊരാള്‍ കൈവെക്കും എന്നു തോന്നുകയും ചെയ്യുന്ന അസ്വതന്ത്ര്യ സുരക്ഷിതത്വ പ്രതികരണങ്ങളാണ്‌ അവരില്‍ നിന്നുണ്ടായത്‌. വീണ്ടും അയാള്‍ ആവശ്യം ആവര്‍ത്തിച്ചാല്‍ നമുക്കയാളെ കുരിശില്‍ കേറ്റാം. ആ പുരുഷന്‍ അവരുടെ സ്വാതന്ത്ര്യം അംഗീഗരിച്ചു കൊടുക്കുമ്പോഴും അവള്‍ അതിനു തയ്യറവുന്നില്ല.

സ്ത്രീ സ്വാതന്ത്ര്യം അതിന്റേതയ അര്‍ഥത്തില്‍ മനസ്സിലാക്കിയ ഒരു മഹതിയേയേ ഞാന്‍ മലയളത്തില്‍ കണ്ടിട്ടുള്ളു. അത്‌ മാധവിക്കുട്ടിയാണ്‌. അതിനാല്‍ തന്നെ അവര്‍ക്ക്‌ തോന്നിയതു പോലെ അവര്‍ എഴുതി, ജീവിച്ചു. മതം മാറി, പേരുമാറ്റിയില്ല എന്നാല്‍ മാറുകയും ചെയ്തു. അവരുടെ രചനകളിലെല്ലം പുരുഷനെ അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ, വികാരത്തോടെ, സ്നേഹത്തൊടെ സമീപിച്ചു. മറ്റുള്ളവര്‍ ഒന്നുകില്‍ പ്രതികാരമനോഭാവത്തൊടെ അല്ലെങ്കില്‍ പുരുഷനാകാന്‍ ശ്രമിച്ചു കൊണ്ട്‌ സമീപിച്ചു. (പുരുഷനേ അവന്റെ വികാരങ്ങളോടെ തിരിച്ചറിഞ്ഞ അങ്ങേയ്ക്ക്‌ പ്രണാമം) ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തന്റെ ആത്മകഥാപരമായ രചനയായ "ചിദമ്പര സ്മരണകളില്‍" പറഞ്ഞ "എന്റെ മുന്നിലൂടെ ചവിട്ടിക്കുലുക്കി കടന്നു പോയ ഓരോ പെണ്‍കുട്ടിയേയും" പോലെ പെരുമാറാനാണ്‌ അവര്‍പഠിപ്പിക്കപ്പെട്ടിട്ടുള്ളത്‌. സ്വതന്ത്രയായ ഒരു സ്ത്രീയേ കാണിക്കുന്ന ഒരു രചനയാണ്‌ അടുത്തകാലത്തു വായിച്ച ഷാനവാസ്‌ കൊനാരത്തിന്റെ "അഗമ്യം". തീര്‍ച്ചയായും നോവലിന്റെ ഘടന, ഭാവുകത്വം, ഭാഷ എന്നിവയോടെല്ലാം നിങ്ങള്‍ക്കു കലഹിക്കാം. അതിലെ കേന്ദ്ര കഥാപാത്രമായ റ്റീച്ചര്‍ തന്റെ അകന്ന ബന്ധത്തില്‍ പെട്ട ഒരു വികലാംഗനായ യുവാവിനോടു ചോദിക്കുന്നു. "ഒരു സ്ത്രീയെ ചുമ്പിക്കണമെന്ന്‌, അല്ലെങ്കില്‍ മറ്റെന്തെങ്കിലും എന്നെങ്കിലും നീ അഗ്രഹിച്ചിട്ടുണ്ടെങ്കില്‍, മടിക്കേണ്ട ഇന്നു രാത്രി ഞാനിവിടെയുണ്ടാകും"
"ഇത്താത്താ" എന്ന അയാളുടെ മറുപടിയിലാണ്‌ റ്റീചറെ പോലെ നാമും എല്ലാ സ്വാതന്ത്ര്യവും തകര്‍ന്ന് വീണു പോകുന്നത്‌ എന്നത്‌ മാറ്റി നിര്‍ത്തുന്നു (ഓര്‍മയില്‍ നിന്ന്‌)ചുരുക്കത്തില്‍ പെണ്ണെഴുത്ത്‌ എന്നത്‌ യതാര്‍ഥ്യമകുന്നതിനു മറ്റുധാരാളം ഘടകങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്‌.

ഫലിതം
--------
(ഇന്ന് "ലോക പെണ്‍ ദിനം")
പ്രഫസ്സര്‍ക്ക്‌ വിദ്യാര്‍ത്തിനിയോട്‌ കലശലായ പ്രേമം. ഇത്‌ അറിയിക്കാന്‍ ഒരുവഴികാണാതെ കുഴങ്ങിയ പ്രഫസ്സര്‍ക്ക്‌ ഈ വിദ്യാര്‍ഥിനിയുടെ കൂടെ നടന്നുപോകുന്നതിനു ഒരു അവസരം ലഭിച്ചു. എന്നാല്‍ പ്രണയം വെളിപ്പെടുത്തനുള്ള ഒരു ഓപണിംഗ്‌ വാചകത്തിനായി ശ്രമിക്കുകയാണയാള്‍. അങ്ങനേ അവര്‍ നടന്നു ഒരു കോഴി ഫാമിനടുത്തെത്തി. ഈ കോഴികളില്‍ അധികവും പൂവന്‍ ആണെന്നത്‌ കണ്ട്‌ പ്രഫസ്സര്‍ അത്‌ ഒരു കൌതുകമായി എടുത്ത്‌ സംഭാഷിക്കന്‍ തുടങ്ങി
"നോക്കൂ, ഇത്‌ അസ്സാധാരണമാണ്‌. പൂവന്‍ കോഴികള്‍ അധികമാവുകയും പിടക്കോഴികള്‍ വളരെ ചുരുങ്ങുകയും എന്നത്‌. പ്രകൃതിവിരുദ്ധവുമാണത്‌."
പെണ്‍കുട്ടി ഇങ്ങനെ മറുപടി പറഞ്ഞു.
"അവയില്‍ പൂവന്‍ കോഴികള്‍ കുറവാണു സാര്‍. അധികവും ഒന്നിനും കൊള്ളാത്ത പ്രഫസ്സര്‍മാരാണ്‌"
(by zia)

9 comments:

ഉമേഷ്::Umesh said...

ഒന്നു പ്രൂഫ്‌റീഡു ചെയ്തിരുന്നെങ്കില്‍, “എന്നാല്‍ ഇന്ന്‌ നാടകങ്ങളിലും സിനിമകളിലും സ്ത്രീകള്‍ തന്നെയാണ്‌ അവരുടെ ഭഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌..” എന്നതുപോലെയുള്ള ഭീകരമായ തെറ്റുകള്‍ ഒഴിവാകുമായിരുന്നു.

ചില നേരത്ത്.. said...

ഒരുപാട് കാര്യങ്ങള്‍ ഒരു പാട് അക്ഷരതെറ്റുകളോടെയാണ് എഴുതിയിരിക്കുന്നത്.
സസൂക്ഷ്മമം വായിക്കുന്നില്ല എന്ന് അത് അര്‍ത്ഥമാക്കുന്നില്ല.
സസ്നേഹം
-ഇബ്രു-

കണ്ണൂസ്‌ said...

ചെരുപ്പിട്ടവര്‍ക്കേ ചെരുപ്പിന്റെ കടി മൂലമുള്ള വേദന എഴുതി ഫലിപ്പിക്കാന്‍ പറ്റൂ" എന്നായിരുന്നു "ദളിത്‌ സാഹിത്യം" എന്ന സാഹിത്യ ശാഖയുടെ ആവശ്യകത ചൂണ്ടിക്കാണിച്ചു കൊണ്ട്‌ പണ്ടൊരു സുഹൃത്ത്‌ വാദിച്ചത്‌. ശരി, ഇതൊക്കെ അംഗീകരിച്ചു കൊടുത്തു കൊണ്ട്‌ നമുക്കിനി നോവലുകള്‍ക്കും, ചെറു കഥകള്‍ക്കും കവിതകള്‍ക്കും പകരം പെണ്ണെഴുത്ത്‌, ദളിതെഴുത്ത്‌, കുട്ട്യെഴുത്ത്‌, സവര്‍ണ്ണനെഴുത്ത്‌ ഒക്കെ വായിച്ചു രസിക്കാം.

Anonymous said...

ഒന്നു പ്രൂഫ്‌റീഡു ചെയ്തിരുന്നെങ്കില്‍, “എന്നാല്‍ ഇന്ന്‌ നാടകങ്ങളിലും സിനിമകളിലും സ്ത്രീകള്‍ തന്നെയാണ്‌ അവരുടെ ഭഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌..” എന്നതു പോലെയുള്ള ഭീകരമായ തെറ്റുകള്‍ ഒഴിവാകുമായിരുന്നു.


ഉമേഷേ അതു തെറ്റു തന്നെ. നാടകരംഗത്തും സിനിമാരംഗത്തും ഇപ്പണി ചെയ്യുന്നത് കാശിറക്കുന്നവനല്ലേ? ഇന്നു മാത്രമല്ല, എന്നും അങ്ങനെയായിരുന്നു. ഹല്ല പിന്നെ.

ഭരതന്‍ (ബ്ലോഗില്ലാ ദ്രോഹി)

ദേവന്‍ said...

പണ്ട് എന്‍ എന്‍ പിള്ള പറഞ്ഞതുപോലെ “ചാകുന്നത് അഭിനയിക്കന്‍ ചത്ത മുന്‍ പരിചയം വേണോ” കണ്ണൂസേ?

evuraan said...

ദേവാ...

ക..രു..ണ...!!!

കണ്ണൂസ് ഒരു തടവു
സൊന്നാല്‍ അതു 50 തടവു
സൊന്നത് മാതിരിദേവന്‍ ഒരു
തടവു സൊന്നാല്‍ അതു 0 തവന
സൊന്ന മാതിരി (കല്ലച്ചിടെ
സ്ത്രീ
സ്വാതന്ത്ര്യത്തിലിട്ട
പോസ്റ്റുകള്‍ പിന്മൊഴീല്‍
വന്നതും വരാത്തതും
ശ്രദ്ധിക്കുക ).

കേരളഫാർമർ/keralafarmer said...

അക്ഷരത്തെറ്റുകൾ പലതും കണ്ടുവെങ്കിലും അർത്ഥം ഗ്രഹിക്കുവാൻ കഴിയുമാറ്‌ അവതരിപ്പിചിരിക്കുന്നു. ഇവിടെ പലരും അതി സമർത്ഥന്മാരാണ്‌. താങ്കൾക്ക്‌ ആ തെറ്റുകൾ ഒരിക്കൽക്കൂടി എഡിറ്റ്‌ ചെയ്യാവുന്നതേയുള്ളു. എഡിറ്റുചെയ്യുമ്പോൾ HTML ക്ലിക്ക്‌ ചെയ്ത്‌ കോപ്പിയും പേസ്സ്റ്റും ചെയ്യാൻ എളുപ്പമായിരിക്കും. താങ്കൾക്ക്‌ മറ്റാരേക്കാളും മനോഹരമായി എഴുതുവാൻ കഴിയുന്നുണ്ട്‌ അതുതന്നെ എല്ലാ തെറ്റുകളും നിസ്സാരമായി കണക്കാക്കുവാൻ പോന്നതാണ്‌.
Wish you all the best

കല്ലേച്ചി|kallechi said...

there is no exuse for spelling mistakes eventhough i will tell how it is normally happening in my blog later

അചിന്ത്യ said...

എങ്ങന്യാന്നറീല്ല്യ, ഇവട്യങ്ങട്ടു വന്നു. വന്നപൊ അതിശയം, സന്തോഷം.

പണ്ടെപ്പഴോ ഒന്നു രണ്ടു പെണ്ണെഴുത്തു സഭകളിൽ കാഴ്ച്ചക്കാരീം കേൾവിക്കാരീം ആയി കടന്നു ചെന്നപ്പഴത്തെ പേടി ഇനീം മാറീട്ടില്യ.

കെരളത്തിലെ സ്ത്രീവിമോചനപ്രസ്ഥാനങ്ങൾ കല്ലേച്ചി പറഞ്ഞതിലെ ആദ്യ രണ്ടു വക്കുപ്പുകളിൽ തട്ടി നിൽക്കല്ലേ ന്നു എപ്പഴും തോന്നാറ്‌ണ്ട്‌.ഇവരടെ കയ്യിന്നു സ്ത്രീകളെ ആരാ ദൈവേ രക്ഷിക്ക്യാ ന്നായിരുന്നു ആദ്യം തന്നെ തോന്നീത്‌ ഇത്തരത്തിൽ ഒരു മീറ്റിങ്ങിനു പോയപ്പോ.എന്നെ മൂരാച്ചീന്നു നീട്ടി വിളിച്ചാലും വിരോധല്ല്യാ.

ഇവടെ സ്ത്രീടെ സ്വാതന്ത്ര്യം ന്നു പറേണത്‌ സ്ഥാപിക്കാനുള്ള ശ്രമത്തിൽ അതെന്താന്ന്‌ സ്ത്രീകൾക്കന്നെ വല്ല്യെ ധാരണല്ല്യാത്ത പോലെ തോന്നാറ്‌ണ്ട്‌.

ആർത്തവരക്തത്തിനേം, രതിമൂർച്ഛേം പറ്റിയൊക്കെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അന്വെഷിക്കണേന്റെ ഇടയ്ക്കു സ്ത്രീടെ സ്വത്വം ന്നു പറേണത്‌ പിന്നെം അവൾടെ ലൈംഗികത മാത്രായി സ്വയം ചുരുങ്ങിപ്പോവല്ലേ ന്നു അമ്പരക്കാര്‌ണ്ട്‌ എന്റെ മണ്ടിബുദ്ധി പലപ്പഴും.

പണ്ട്‌ ചൈനേല്‌ നുഷു ന്നും പറഞ്ഞിട്ടൊരു ഭാഷണ്ടയിരുന്നൂ ന്നു കേട്ടിട്ടുണ്ട്‌.സ്ത്രീകൾ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഭാഷ!
അവടത്തെ പുരുഷാധിപത്യവ്യവസ്ഥിതിടെ ഉള്ളിൽ സ്ത്രീ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ മനോഹര മാർഗ്ഗം. തലമുറതലമുറകളായി അമ്മ മകൾക്കും ,മകൾ- അവളുടെ മകൾക്കും കൈ മാറീരുന്നു ത്രെ ഈ ഭാഷ. നുഷുവിലെഴുതീരുന്ന പുസ്തകങ്ങളും ഗാനങ്ങലുമായിരുന്നു ത്രെ അമ്മമാർ പെൺമ്മക്കൾക്കു വിവാഹസമ്മാനായി കൊടുത്തിരുന്നത്‌.

ഈ ഭാഷ അന്യം നിന്നേക്കാവുന്ന അവസ്ഥേലണിപ്പൊ. ഇതിനു പ്രധാന കാരണം 20-ആം നൂറ്റാണ്ടിന്റെ ആദ്യപകുത്യോടു കൂടി ചൈനയിലെ സ്ത്രീകൾ- വിദ്യാസമ്പന്നരാവാൻ തുടങ്ങീതാ ത്രേ.എന്തൊരു വിരോധാഭാസം!
വീണ്ടും കാണാം, ഒരുപാടു സ്നേഹം