പ്രണയം പോലെ , പ്രവാഹം പോലെ
കാലമേ.........
എന്നിലെ ഊര്‍ജ്ജപ്രവാഹത്തിലൂടെ
ഒഴുക്കിവിട്ട കടലാസുവഞ്ചികളാല്‍
എന്നെ നീ ക്ഷമിക്കാന്‍ പഠിപ്പിക്കൂ
കുതിച്ചുപായുന്ന വാഹനത്തിലെ
സ്ഫടികപാളിയുടെ ഇടയിലൂടെ
നീയെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കൂ
ജനലഴിക്കുള്ളിലെ മിഴിവെട്ടിച്ച നോട്ടമായി,
വിടര്‍ന്നനെറ്റിപ്പൂവുമായി......
സൂചിമുനപെയ്യുന്ന മഴയായി
ഉപേക്ഷിക്കപ്പെട്ട തോടിനുള്ളിലേക്ക്
ഒരു കടല്‍ ജീവിയെപ്പോലെ
പ്രണയംഒളിച്ചുകടക്കുകയാണ്.
ഒരു വക്രതിയില്ലാത്ത മൌനം
അതിനു കൂട്ടായി
പിന്നെ
ഓര്‍മ്മകളെ വില്‍പനയ്ക്കു തയ്യാറാക്കുന്ന
കോഴികളെപ്പോലെ അനങ്ങാന്‍ വിടാതെ...
മരണം ജീവിതത്തെക്കാള്‍ കലാപരമെന്ന്
എനിക്കു പറഞ്ഞു തന്നവളേ
എന്നോട് ക്ഷമിക്കുക
പിന്തുടരാനാവാത്ത സമസ്യയായി
അതിപ്പോഴും അകലെ തന്നെയാണല്ലോ.
ഫലിതം
കെ. കരുണാകരനും പ്രമുഖനായ മറ്റൊരു രാഷ്ട്രീയനേതാവും കൂടി പത്രസമ്മേളനം നടത്തിക്കൊണ്ടിരുന്നു. രണ്ടുപേര്‍ക്കും ഹൈക്കമാന്റില്‍ ഒരു കാലത്ത് നല്ല പിടിപാടുണ്ടായിരുന്നു. കൂടാതെ രണ്ടുപേരും മന്മോഹന്‍ സിങ്ങിന്റെ കുഹൃത്തുക്കളും. കോണ്‍ഗ്രസ്സുകരുടെ കോക്കസ്സ് സ്വഭാവം പ്രസിധമാണെല്ലോ. ഇതോര്‍ത്ത് ഒരു പത്രക്കാരന്‍ നേതാവിനോടായി ചോദിച്ചു.
"കരുണാകരനോ പുതിയ പാര്‍ട്ടിയുണ്ടാക്കി. താങ്കള്‍ക്ക് പഴയത് പോലെ മന്മോഹന്‍ സിങ്ങിനെ സമീപിക്കുന്നതില്‍ ഇപ്പോള്‍ ബുധിമൂട്ടുണ്ടായിരിക്കില്ലല്ലൊ.?"
"ബുധിമൂട്ടാണ്. ഒരു ബറ്റാലിയന്‍ പുറത്തുണ്ടായിരിക്കും ക്യൂ."
ഉടനെ കരുണാകരന്റെ കമന്റ്
"ഇറ്റാലിയന്‍ അകത്തും."
Tuesday, February 14, 2006
Subscribe to:
Post Comments (Atom)
3 comments:
Make comment send address to :pinmozhikal@gmail.com
See -blog4comments.blogspot.com/
blog4comments@googlegroups.com and
http://www.cs.princeton.edu/~mp/malayalam/blogs/
Send an email to Manoj asking him to include your blog in the above list in his email: mmp at uiuc.edu
കല്ലെച്ചീ? കല്ലേച്ചീ? കള്ളേച്ചീ?
ഇവിടെ വന്നിട്ടുണ്ട്, കണ്ടിട്ടുണ്ട്, കീഴടങ്ങിയിട്ടുണ്ട്....
എല്ലാ ഭാവുകങ്ങളും....
template കുറച്ചുകൂടി നന്നാക്കാം എന്നൊരു സംശയം....
-വിശ്വം
Post a Comment