Thursday, February 16, 2006

"ആഗോളവല്‍ക്കരണം"

"ആഗോളവല്‍ക്കരണം" എന്ന പദം സ്ഥാനത്തും അസ്ഥാനത്തും എന്തിനും ഏതിനും ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ഇതെങ്ങനെ ബാധിക്കുന്നെന്നോ ഇതിനെതിരായുള്ള സമരമുറകളില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്നോ ഗൌരവമായി ചിന്തിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ നേരത്തെ ഉപയോഗിച്ചിരുന്ന അതേ സമരമുറകള്‍ ഇതിനെതിരായും പ്രയോഗിക്കുമയിരുന്നില്ല. അതായത്‌ സമരമുറകളുടെ ആഗോളവല്‍ക്കരണം സാധ്യമാക്കുന്നതില്‍ സംഭവിച്ച പരാജയം. ഇതെന്തണെന്ന് സധാരണക്കാരന്‌ മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിക്കുന്നതിലും പരാജയപ്പെട്ടു."ഉത്‌പാദനത്തിന്റേയും വിതരണതിന്റേയും രാജ്യാതിര്‍ത്തി ഭേദിക്കല്‍" എന്നതണ്‌ ഞാനീ പദം കൊണ്ട്‌ മനസ്സിലാക്കിയത്‌. അവയുടെ പ്രാദേശിക സ്വഭാവം നഷ്ടപ്പെടുകയും അവ മൊത്തം ലോകത്തിലേയ്ക്ക്‌ വ്യാപിക്കുകയും ചെയ്തു എന്ന് ചുരുക്കം. തെറ്റായിരിക്കാം. ഈ സന്ദര്‍ഭത്തിലാണ്‌ കാര്‍ട്ടൂണ്‍ വിവാദം വരുന്നത്‌. (പ്രവാചകന്‍ ചിത്രം പ്രസിദധീകരിക്കരുത്‌ എന്ന് കല്‍പ്പിച്ചത്‌ അസാമാന്യ ദീര്‍ഘവീക്ഷണം മൂലമാണെന്ന് കാണാത്തത്‌ വിവരകേടുകൊണ്ടാണ്‌. അത്‌ മനസ്സിലാക്കാനുള്ള യുക്തിബോധം വേണം. മഹാന്മാരെ അപമാനിക്കാന്‍ പരിഹസിക്കരുത്‌. വിമര്‍ശനങ്ങളാവാം.) കാര്‍ട്ടൂണ്‍ വിവദത്തിനെതിരായുള്ള സമരമുറകളില്‍ ആദ്യം സ്വീകരിക്കപ്പെട്ടത്‌ ഉത്‌പന്ന ബഹിഷ്കരണമാണ്‌. ഇന്ത്യ കോളനിയായിരുന്ന കാലത്ത്‌ മഹാത്മാ ഗാന്ധി അവതരിപ്പിച്ച്‌ വിജയിപ്പിച്ച തന്ത്രമായിരുന്നു ഉത്‌പ്പന്ന ബഹിഷ്കരണം. എം. ജെ അക്ബറിനെപോലുള്ളവര്‍ ഈ വിഷയത്തിലൂന്നി ലേഖനങ്ങളെഴുതുകയും ചെയ്തു. ഓര്‍ക്കുക, ഇന്‍ഗ്ലണ്ടിന്റെ ഉത്‌പന്നങ്ങള്‍ അവരുടെ കോളനികളില്‍ വില്‍ക്കുന്നതിനെ പ്രതിരോധിക്കാനായിരുന്നു ഈ തന്ത്രം. അതായത്‌ അതിന്റെ ലാഭം മൊത്തം എല്ലാമേഖലകളില്‍ നിന്നും ഇന്‍ഗ്ലണ്ടിനു മാത്രം ലഭിച്ചുകൊണ്ടിരുന്നതണ്‌. ലോകത്തിന്റെ ഭൂരിഭാഗം ഭൌതികമായി കയ്യടക്കുകയും ഇടപെടുകയും ചൂഷണം ചെയ്യുകയും ചെയ്ത ഇന്‍ഗ്ലണ്ടിനെ ബഹിഷ്കരണം മൂലം തോല്‍പിക്കുക എളുപ്പമയിരുന്നു. അത്തരമൊരു കോളനിവല്‍കരണമാണ്‌ ഇന്നു നടക്കുന്നത്‌ എന്നു കരുതിയാല്‍ കാര്യങ്ങള്‍ തകിടം മറിയും. ഒരു രാജ്യത്തിന്റേയും പരമധികാരത്തില്‍ ഇടപെട്ട്‌ ഇന്ന് ആരെങ്കിലും കുരുക്കില്‍ പെടുമെന്ന് തൊന്നുന്നില്ല.ബഹിഷ്കരണം മൂത്ത്‌ മേഡ്‌ ഇന്‍ ഡെന്മാര്‍ക്കില്‍ തുടങ്ങി ഡെന്‍ എന്നും മാര്‍ക്ക്‌ എന്നും ഉള്ള ഉത്‌പന്നങ്ങള്‍ വരെ ബഹിഷ്കരിക്കാന്‍ ആഹ്വാനമുണ്ടായി. ഞങ്ങളൊന്നും ഡെന്മാര്‍ക്കിനെ അറിയില്ല എന്നും പറഞ്ഞ്‌ പല കമ്പനികളും ദീര്‍ഘമായ പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങി. ആയത്തുകളും ഹദീസുകളും തരം പോലെ ഉപയോഗിക്കാന്‍ തുടങ്ങി.ബഹിഷ്കരണാഹ്വാനികളാരും വീശിയടിക്കുന്ന വലതുകൈ പ്രഹരം തങ്ങളുടെ ഇടതു കവിളത്തു തന്നെ പതിക്കുന്നതറിഞ്ഞില്ല. ഒരു ഉത്‌പന്നവും ഇന്ന് പ്രാദേശികമല്ല. ഉത്‌പന്ന ബഹിഷ്കരണം മൂലം പഴയത്‌ പോലെ ഇന്നാരെയും തോല്‍പിക്കാനുമാവില്ല. അതിനാല്‍ ഡെന്മാര്‍ക്ക്‌ ഉത്‌പാദിപ്പിക്കുന്നു എന്നും പറഞ്ഞ്‌ ഒരു ഉത്‌പന്നമില്ല. ഒന്നുകില്‍ ഡന്മാര്‍ക്ക്‌ മറ്റു പല രാജ്യങ്ങളിലും മുതലിറക്കി ഉത്‌പാദിപ്പിക്കുന്നവ. അല്ലെങ്കില്‍ സ്വദേശികളുമായി കൂട്ടു ചേര്‍ന്ന് അതാതിടങ്ങളില്‍ ഉത്‌പാദിപ്പിക്കുന്നവ. അല്ലെങ്കില്‍ വിതരണം ഇങ്ങനെ നടത്തുന്നവ. ഇനി അതുമല്ലെങ്കില്‍ പല രാജ്യങ്ങള്‍ക്കോ രാജ്യങ്ങളിലെ വ്യക്തികള്‍ക്കോ പരോക്ഷമായൊ പ്രത്യക്ഷമായൊ പങ്കാളിത്തമുള്ള ഉത്‌പാദന വിതരണ സംബ്രദായ്ങ്ങളാണ്‌ നിലവിലുള്ളതെന്നു കാണാം. അതായത്‌ ഒരു ഉത്‌പന്നം ഉപഭോക്താവിന്റെ കൈകളിലെത്തുന്നതിനു മുന്‍പ്‌ ലോകത്തിന്റെ മൊത്തം പങ്കാളിത്തം അതിലടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഏതെങ്കിലും മേഖലയില്‍ അതിനു വരുന്ന ക്ഷീണം എല്ലാവരെയും ബാധിക്കും. നാം നമ്മെ തന്നെയാണു ശിക്ഷിക്കുന്നത്‌ എന്ന് പലരും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. വ്യാപകമയ ഒരു ബഹിഷ്കരണം അതിനാല്‍ നടന്നില്ല. പൊതു ഇടങ്ങളെ കൂട്ടിക്കലര്‍തുന്നതാണ്‌ ഇവിടെയും പ്രശ്നം. എന്റെ പൊതു ഇടങ്ങള്‍ എന്ന സങ്കല്‍പത്തെക്കുറിച്ച്‌ അവ ഉത്‌പാദിപ്പിക്കുന്ന പൊതുബോധം എന്ന സങ്കല്‍പത്തെക്കുറിച്ചും പിന്നീടാവാം. നമുക്ക്‌ വേണ്ടത്ര സമയമുണ്ടല്ലോ. (ദേശീയത, സാംബത്തികം, ക്രിക്കറ്റ്‌, രാഷ്ട്രീയം,ഇങ്ങനെ പൊതുിടങ്ങളുടെ പട്ടിക നീളുന്നു)

------------------------------------------------------------------------------
ഫലിതം
പത്രവിശേഷം എന്ന പരിപടി ഒരു പ്രമുഖ ചാനലില്‍ നടത്തിക്കൊണ്ടിരിക്കെ സക്കറിയ ചെയ്ത ഒരു കമന്റ്‌."വാര്‍ത്ത തൃശ്ശൂരില്‍ നിന്ന്"രാഷ്ട്രീയക്കാരനെ പട്ടി കടിച്ചുസക്കറിയയുടെ കമന്റ്‌"ഈ ഔചിത്യ ബോധമാണ്‌ നമ്മുടെ സാംസ്കാരിക നായകന്മാര്‍ക്കില്ലാതെ പോയത്‌"
-------------------------------------------------------------------------------

2 comments:

ശ്രീജിത്ത്‌ കെ said...

കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. ലേഖനം നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

Incase you are not a member of blog4comments@googlegroups.com, the group for Malayalam bloggers, please join that. Also change your comment notification address to blog4comments@googlegroups.com or pinmozhikal@gmail.com so that everyone gets updated about your blog. All the best !!!

-സു‍-|Sunil said...

Good writeup.