വിശ്വസിച്ചാലും ഇല്ലെങ്കിലും.......
പദങ്ങളെ സൂക്ഷിക്കുക
ഓരോ പദവും തണുത്തുറഞ്ഞ സംഭവങ്ങലുടെ
പുറത്തുകാണുന്ന കൂര്‍പാണ്.
കീഴ്മേല്‍ മറിഞ്ഞും പുറം തിരിഞ്ഞും
അവ മനസ്സില്‍ പോറുന്നു.
ഉദാഹരണത്തിന്,
'അച്‌ഛനും മകളും' എന്നത്
അശ്ലീലമായ കാലത്ത്
നൂറ്റൊന്നാവര്‍ത്തിച്ച കളവിനു
സത്യമെന്ന് പേര്‍.
ഒന്നും ഒന്നും രണ്ടാവാത്തത് പോലെ
ഒന്നും ശരിയവുന്നില്ല.
മഴയില്‍ മുളയ്ക്കാറില്ല
വെയിലില്‍ തിളയ്ക്കാറില്ല
വസന്തത്തിലും ഹേമന്തത്തിലും
ചിരിക്കാറില്ല, എങ്കിലും
എനിക്കുമുണ്ട്.
കണ്ണാടിയില്‍ ചിതറിപ്പോവുകയും
വെള്ളത്തില്‍ കലങ്ങിപ്പോവുകയും
ചെയ്യുന്ന ഒരു മുഖം.
---------------------------------
ഫലിതം
രണ്ട് ദിവസം സ്കൂളില്‍ വരതിരുന്ന കുട്ടിയോട് അതിന്റെ കാരണമന്വേഷിച്ച അധ്യാപകന് ഇങ്ങനെ മരുപടി കിട്ടി. എന്റെ പൂച്ച പ്രസവിച്ചു. ആറു കുട്ടികള്‍. ആറും കമ്മ്യൂണിസ്റ്റുകരാണ്. ഈ ഉത്തരത്തിലെ കൌതുകം മൂലം ഒരാഴ്ച കഴിഞ്ഞെത്തിയ ഇന്‍സ്പെക്റ്ററോട് ഇതേപ്പറ്റി കുട്ടിയോട് ചൊദിക്കാന്‍ അധ്യാപകന്‍ പറഞ്ഞു. എനിക്ക് ഡമോക്രാറ്റുകളായ ആറു പൂച്ചക്കുട്ടികളുണ്ടെന്നായിരുന്നു മരുപടി. അത് കേട്ട അധ്യാപകന്‍ അതെന്തേ അവ പ്രസവിച്ചപ്പോള്‍ ഡമോക്രറ്റുകളായിരുന്നെല്ലേ നീപറഞ്ഞത് എന്ന് ചോദിച്ചു. അപ്പോള്‍ കുട്ടി പറഞ്ഞു."അത് ശരിയായിരുന്നു ഇന്നലേ വരെ. ഇന്നലേയാണവ കണ്ണുതുറന്നത്."
----------------------------------------------------------------------
Sunday, February 12, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment