Thursday, August 16, 2007

പറയാനും വയ്യ.....

(നിങ്ങളുടെ അഭിപ്രായത്തോട്‌ എനിക്ക്‌ യോജിപ്പില്ല, എന്നാല്‍ അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാന്‍പോലും ഞാന്‍ തയ്യാറാണ്‌. വോള്‍ടയര്‍)

സ്ത്രീകള്‍ക്കെതിരായുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരായി ഈ അടുത്ത കാലത്ത്‌ സുപ്രീം കോടതിയും പാര്‍ല്യമെന്റു തന്നെയും ധാരാളം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയുണ്ടായി. 1997 ല്‍ അതിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് കോടതി നിര്‍വചിക്കുകയും ചെയ്തു. ഈ നിര്‍വചനത്തില്‍ വന്ന പലതും "മാനിപ്പുലേറ്റ്‌" ചെയ്യപ്പെടാന്‍ വളരെ എളുപ്പമുള്ളതും അതിനാല്‍ തന്നെ മനുഷ്യത്വവിരുദ്ധവും ക്രമേണ സ്ത്രീകള്‍ക്കു തന്നെ എതിരായി തിരിയാന്‍ സാധ്യതയുള്ളതുമാണ്‌.


ഈ നിര്‍വചനപ്രകാരം അശ്ലീലം എന്താണെന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കാണ്‌. തൊടല്‍, തലോടല്‍, പിടിക്കല്‍, നുള്ളല്‍ തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ അതിക്രമം മുതല്‍ നോട്ടം, അശ്ലീല ചുവകലര്‍ന്ന സംസാരം, ലൈംഗികതയ്ക്‌ ക്ഷണിക്കല്‍, പ്രേരിപ്പിക്കല്‍, ചിത്രങ്ങള്‍ കാണിക്കല്‍ തുടങ്ങിയ സോഫ്റ്റ്‌ വെയര്‍ അതിക്രമങ്ങള്‍ വരെ ഇതില്‍പ്പെടും. ഇതിനുള്ള ശിക്ഷ ബലാത്സംഗത്തിന്റെ ഗണത്തില്‍പ്പെടുത്തിയാണ്‌ തീരുമാനിക്കുന്നത്‌. ആദ്യരാത്രിയില്‍ നവവധു കൈ തട്ടിമാറ്റിയതിനെ അവഗണിച്ചു പോയാല്‍ വരെ മേല്‍പ്പറഞ്ഞ ശിക്ഷക്ക്‌ പുരുഷന്‍ അര്‍ഹനാണ്‌. ഇതിലിടപെട്ട്‌ പണ്ട്‌ ശ്രീ എം. പി നാരായണപ്പിള്ള എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞത്‌ ഓര്‍മ്മിക്കട്ടെ. ലോകത്തിലെ എല്ലാ സ്ത്രീകളും അവള്‍ എത്ര ചീത്തയായാലും ശരി ആദ്യരാത്രിയില്‍ ചെറിയ ചെറിയ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരിക്കും. അതവളുടെ പ്രകൃതിയുടെ ഭാഗമാണ്‌. അതിനെ പുരുഷന്‍ അവഗണിച്ചതിനാലാണ്‌ മനുഷ്യന്‍ ഇന്ന് 600 കോടി കവിഞ്ഞു നില്‍ക്കുന്നത്‌. ഇക്കാരണത്തിന്‌ ജയില്‍ ശിക്ഷ അനുഭവിക്കണമെങ്കില്‍ എല്ലാ പുരുഷന്മാരും അതിന്‌ അര്‍ഹരായിരിക്കും.


മനുഷ്യന്റെ സ്വഭാവവും പ്രകൃതിയും ശാസ്ത്രീയമായി മന്‍സ്സിലാകതിരുന്ന കാലത്താണ്‌ നമ്മുടെ സദാചാരങ്ങളധികവും രൂപമെടുത്തിട്ടുള്ളത്‌. വൈദ്യശാസ്ത്രം ഇത്രയധികം പുരോഗമിക്കുന്നതിനു മുന്‍പ്‌ എല്ലാ ഓരോ ബന്ധപ്പെടലിലും കുട്ടികളുണ്ടാകാനുള്ള സാധ്യതയും ഒരുപാട്‌ കൂടുതലായിരുന്നു. ഇന്ന് ധാരാളം നിയന്ത്രണ മാര്‍ഗങ്ങള്‍ ലഭ്യമാണ്‌.പല സദാചാരങ്ങളും പില്‍ക്കാലത്ത്‌ മതങ്ങള്‍ രൂപംകൊണ്ടപ്പോള്‍ അവയുടെ ഭാഗമായി. സ്ത്രീകളുടെ ലൈംഗികാവയങ്ങളുടെ കൃത്യവും ശസ്ത്രീയവുമായ ജ്ഞാനം നമുക്ക്‌ ലഭിച്ചിട്ട്‌ കഷ്ടിച്ച്‌ ഒരു അഞ്ഞൂറ്‌ വര്‍ഷമേ ആയിട്ടുള്ളൂ. ഡോക്റ്റര്‍ കൊളംബസ്സ്‌ ആണ്‌ ക്ലിറ്ററിസിന്റെ പ്രവര്‍ത്തനങ്ങളും മറ്റും മനസ്സിലാക്കിയതത്രെ. (കൊളംബസ്‌ ഡിസ്കവേഡ്‌ ദി അമേരിക്ക ഒഫ്‌ വുമണ്‍)


പുരുഷന്റെ ലൈംഗികത തുറന്നതും കൃത്യമായി മനസ്സിലാക്കാവുന്നതും തെളിയിക്കാനാവുന്നതും തെളിയിക്കണമെന്ന് ഏതു നിമിഷവും വെല്ലുവിളിക്കപ്പെടുന്നതുമാണ്‌. എന്നാല്‍ സ്ത്രീയുടെ ലൈംഗികത അടഞ്ഞതും മനസ്സിലാക്കാനും തെളിയിക്കാനുമാവാത്തതുമാണ്‌. ഇപ്പറഞ്ഞതിനര്‍ഥം സ്ത്രീക്‌ ലൈംഗിക വികാരമില്ലെന്നോ അവള്‍ ഇക്കാര്യം ആവശ്യമില്ലത്തവളാണെന്നോ അല്ല. അവരത്‌ സമ്മതിച്ചുതരികയില്ലെങ്കിലും. പലജീവികളിലും എന്നപോലെ മനുഷ്യനിലും പുരുഷനാണ്‌ ലൈംഗികാന്വേഷിയും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നയാളും. ഇക്കാര്യം ഒരു കുറ്റമായി കാണാനാണ്‌ നമ്മുടെ സദാചാരം പഠിപ്പിച്ചിരിക്കുന്നത്‌. ഒരു പുരുഷന്‍ ലൈംഗിക വികാരമുണ്ടാകുന്നത്‌ എങ്ങനെ കുറ്റമാകും? ലൈംഗികത എല്ലാവരുടേയും ജീവല്‍ ആവശ്യവും അവകാശവുമാണ്‌. പുരുഷനു ആവശ്യമുള്ള ലൈംഗികാവയവങ്ങള്‍ സ്ത്രീയുടെ കയ്യിലും സ്ത്രീക്കുവേണ്ടത്‌ പുരുഷന്റെ കയ്യിലും ആയിപ്പോയത്‌ ആരുടേയും കുറ്റം കൊണ്ടല്ല. ഞാന്‍ എന്റെ പെണ്‍ പാതിയെ അന്വേഷിക്കുന്നത്‌ കുറ്റമാണെങ്കില്‍ ഈ അന്വേഷണത്വര എന്നില്‍ നിക്ഷേപിച്ച പ്രകൃതിയെ പ്രേരണക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന്‌ ശിക്ഷിക്കേണ്ടതാണ്‌. ലൈംഗികത ഒരു മനുഷ്യന്റെ അവകാശമാണ്‌. ആരുടേയും ഔദാര്യമല്ല. ലൈംഗികത പാപമാണെന്ന ചിന്തയും നാം കളയേണ്ടതുണ്ട്‌. ലൈംഗികതയുടെ കാര്യത്തില്‍ ആരെങ്കിലും മുന്‍കൈ എടുത്താലെ അതു സാധ്യമാകുകയുള്ളൂ. മനുഷ്യന്റെ പ്രത്യേക പ്രകൃതി അനുസരിച്ച്‌ പലപ്പോഴും പുരുഷനാണ്‌ ഈ മുന്‍ കൈ. മറ്റു ചില ജീവികളിലെങ്കിലും പെണ്ണിനും. എനിക്ക്‌ ലൈംഗിക സഹായം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ എങ്ങനേയെങ്കിലും താല്‍പര്യമുള്ള ആളോട്‌ അതു പ്രകടിപ്പിച്ചേ മതിയാകൂ. നോട്ടത്തിലൂടെയോ വാക്കിലൂടെയോ. ഈ ഒരുവിനിമയത്തിന്റെ എല്ലാ സാധ്യതകളേയുമാണ്‌ നിയമം തടയാന്‍ ശ്രമിക്കുന്നത്‌. ഇത്രയും കാലത്തെ സദാചാരം സന്താനോത്പദനോന്മുഖമായ ലൈംഗികതയില്‍ അല്ലെങ്കില്‍ അതില്‍ മാത്രമായി പരിമിതപ്പെടുത്തപ്പെട്ട ലൈംഗികതയിലൂന്നി നിന്നുകൊണ്ടുള്ളതായിരുന്നു.


മനുഷ്യന്റെ പ്രത്യേക പ്രകൃതി അനുസരിച്ച്‌ ലൈംഗികത പലപ്പോഴും പുരുഷന്റെ ആവശ്യമായാണ്‌ വരാറ്‌ എന്നു മുകളില്‍ സൂചിപ്പിച്ചുവല്ലോ. അതിനാല്‍ തന്നെ പുരുഷന്‍ അധമര്‍ണന്റെ സ്ഥാനത്തും സ്ത്രീ ഉത്തമര്‍ണന്റെ സ്ഥാനത്തും നില്‍ക്കുന്നു. ആവശ്യക്കാര്‍ അധികമുള്ളതിനാല്‍ സ്ത്രീകള്‍ക്ക്‌ അതെങ്ങനേയും വിചാരിച്ചാല്‍ ലഭ്യമാകാവുന്നതേയുള്ളൂ. ഇവിടെ സാംബത്തിക ശാസ്ത്രത്തിലെ ഡിമാന്റ്‌ സപ്ലൈ തിയറി അപ്ലൈ ചെയ്യാവുന്നതാണ്‌. അതിനാല്‍ അധമര്‍ണന്റെ വേവലാതികള്‍ ഉത്തമര്‍ണനും തിരിച്ചും മനസ്സിലാകുകയില്ല. ഒരാള്‍ക്ക്‌ ആവശ്യമുള്ള വസ്ഥുക്കള്‍ കൊണ്ട്‌ അയാളെ സഹായിക്കുന്നത്‌ പുണ്ണ്യകര്‍മമാണ്‌. തന്റെ ആവശ്യങ്ങളെ അംഗീകരിച്ചു കൊടുത്തില്ലെങ്കിലും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അവനു നല്‍കിക്കൂടേ. അങ്ങനെ നല്‍കാത്തിടത്ത്‌ അത്തരം ആവശ്യങ്ങള്‍ മറ്റു ചിലതായി പ്രകടിപ്പിക്കപ്പെടുകയും അത്‌ സമൂഹത്തിന്‌ കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തിവെക്കുകയും ചെയ്യും. ആവശ്യങ്ങളുടെ അടിച്ചമര്‍ത്തല്‍ ഒരു പൊട്ടിത്തെറിയായി മാറ്റാമെന്നും ഈ പൊട്ടിത്തെറി സമരമാക്കാമെന്നും ഭീകരവാദമാക്കി മാറ്റാമെന്നും മനസ്സിലാക്കിയ പലരും ഇന്നും ഇത്തരം കടും പിടുത്തങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ്‌!


മറ്റേതൊരു അവയവം പോലെതന്നെയാണ്‌ ലൈംഗികാവയവും. കാല്‌ നടക്കാനും കണ്ണ്‌ കാണാനും കാത്‌ കേള്‍ക്കാനും എന്നപോലെ ലൈംഗികാവയവങ്ങള്‍ക്കും അതിന്റേതായ ധര്‍മമുണ്ട്‌. അത്രയും പ്രാധാന്യമേ അതിനു കല്‍പ്പിക്കേണ്ടതുള്ളൂ. ഇത്‌ സമൂഹം അംഗീകരിച്ചു തരികയില്ല. ആവശ്യത്തിലധികം നിയന്ത്രണമേര്‍പ്പേടുത്തിക്കൊണ്ട്‌ സ്ത്രീയേയും പുരുഷനേയും രണ്ടു വര്‍ഗങ്ങളാക്കി തിരിക്കുന്നതിനും അതു വഴി പീഡിപ്പിക്കുന്നതിനുമുള്ള അവയവമായി ജനനേന്ത്രിയങ്ങളെ മാറ്റിയിരിക്കുന്നു. ഒരാളുടെ എല്ലാ അവയവങ്ങള്‍ക്കുമെന്നപോലെ ജനേന്ത്രിയങ്ങള്‍ക്കും അയള്‍ക്കില്ലാത്തത്ര സ്വാതന്ത്ര്യം സമൂഹത്തിന്‌ കൊടുക്കേണ്ടതില്ല. ഇത്തരം സമൂഹത്തില്‍ നിന്നും അതുല്‍പാദിപ്പിക്കുന്ന സദാചാരങ്ങളില്‍ നിന്നുമാണ്‌ നിയമങ്ങള്‍ ഉടലെടുക്കുന്നത്‌. അത്‌ മനുഷ്യത്വ വിരുദ്ധമായില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ.


ഇത്രയധികം പൊറുക്കാന്‍ വയ്യാത്തതും അവന്റെ മാത്രം ആവശ്യവുമാണ്‌ ലൈംഗികതയെങ്കില്‍ അതിനെ ചെറുക്കുക വളരെ എളുപ്പമാണ്‌. ആണ്‍കുട്ടികളെ അവനില്‍ സ്ത്രീ വിചാരം മുളക്കുന്ന പ്രായത്തില്‍ ഒരു പ്രത്യേക ഇഞ്ചക്ഷന്‍ നല്‍കി സ്ത്രീ വിചാരം നശിപ്പിച്ചുകളയണം. പിന്നീട്‌ വിവാഹപ്രായമായി എന്ന് സമൂഹത്തിന്‌ തോന്നുമ്പോള്‍ മറ്റൊരു ഇഞ്ചക്ഷന്‍ മൂലം ഈ കഴിവു തിരിച്ചെടുക്കണം. ആവശ്യത്തിന്‌ മക്കളെ ഉത്‌പാദിപ്പിച്ചു കഴിഞ്ഞാല്‍ വീണ്ടും ഇഞ്ചക്ഷന്‍ ചെയ്ത്‌ ഇത്‌ അവസാനിപ്പിക്കണം. ശാസ്ത്രം വിചാരിച്ചാല്‍ ഇത്‌ കഴിയും. അല്ലാതെ പ്രകൃതിയുടെ നിയന്ത്രണം മൂലം അവന്‌ ലഭിച്ചിട്ടുള്ള ഒരു വികാരം കുറ്റമായിക്കണക്കാക്കി അവനെ പരിഹസിക്കാനും ശിക്ഷിക്കാനും ശ്രമിക്കുന്നത്‌ ക്രൂരതയാണ്‌. എത്ര സമത്വ സുന്ദരമായ ലോകം. എവിടേയും ആരും സ്ത്രീകളെ ഉപദ്രവിക്കുന്നില്ല, പ്രേമിക്കുന്നില്ല, പഞ്ചാര അടിക്കുന്നില്ല എന്തിന്‌ നോക്കുന്നുപോലുമില്ല.


പണ്ടൊക്കെ ലൈംഗികതയിലേക്കു തിരിയാവുന്ന പലകാര്യങ്ങളും ക്രിമിനല്‍ കുറ്റമായിരുന്നു. ഇന്ന് അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്‌. കല്ല്യാണം കഴിക്കട്ടേ എന്നൊരു പെണ്‍കുട്ടിയോടു ചോദിക്കുക, നീ സുന്ദരിയാണെന്ന് അവളോടു പറയുക, നിന്നെ എനിക്കിഷ്ടമാണെന്നു പറയുക, പ്രേമിക്കുക തുടങ്ങി ലെംഗികതയിലേക്കു തിരിയാവുന്ന ലൈംഗികേതരമായ പല കാര്യങ്ങളും കുറ്റമായിരുന്നു. ഇന്നതൊക്കെ ഏറെക്കുറെ കുറ്റത്തിന്റെ പട്ടികയില്‍ നിന്നെടുത്തുമാറ്റിയിട്ടുണ്ട്‌. അന്നൊക്കെ സ്ത്രീകളോട്‌ ഇത്തരം ഗൗരവമായ സംഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലായിരുന്നു. അതിനൊക്കെ വീട്ടില്‍ ആണുങ്ങളുണ്ട്‌.


ഒരു പെണ്‍കുട്ടിക്ക്‌ വായില്‍ കൊള്ളാവുന്ന ഏറ്റവും നല്ല ഗര്‍ഭനിരോധന മാര്‍ഗം (oral contraceptive) പറ്റില്ല എന്ന ഒരു വാക്കാണ്‌. ഇതു പറയാന്‍ അവള്‍ പ്രാപ്തയാവണമെങ്കില്‍ സാഹചര്യവുമായി പരിചിതപ്പെട്ട്‌ അവളില്‍ അതിനുള്ള ധൈര്യം ഉത്ഭവിച്ചു വരേണ്ടതുണ്ട്‌.


വെട്ടും തടവും:

ജപ്പാനില്‍ "റൊബോട്ട്‌ ഭാര്യമാര്‍' പണിപ്പുരയിലാണ്‌. വാര്‍ത്ത
അവരെ വിവാഹമാര്‍ക്കെറ്റില്‍ കിട്ടുന്നേടത്തോളമേ ഈ ലേഖനത്തിനു പ്രസക്തിയുള്ളൂ.

കാലവര്‍ഷക്കെടുതി അന്വേഷിക്കാന്‍ വരുന്ന കേന്ദ്രസംഘം തിന്നു മുടിക്കുന്നു. ജി. സുധാകരന്
‍കാലവര്‍ഷക്കെടുതി കഴിഞ്ഞാല്‍ കേന്ദ്ര സംഘക്കെടുതിവാളയാര്‍ ചെക്കുപോസ്റ്റിലെ അഴിമതി അവസാനിപ്പിക്കും.

തോമസ്‌ ഐസക്ക്‌
തോമസ്‌ ഐസക്‌ ഒരു സ്വപ്നജീവിയാണ്‌. അറബിക്കടല്‍ കല്ലിട്ടു നികത്തുന്നത്‌ അതിനേക്കാള്‍ എളുപ്പം.

16 comments:

കണ്ണൂസ്‌ said...

കല്ലേച്ചിയുടെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി രണ്ട് ഭാഗങ്ങളും വായിച്ചിട്ടും എന്റെ ബുദ്ധി ഇപ്പോഴും ഇവിടെത്തന്നെയാണ്‌ നില്‍ക്കുന്നത്. ഈ പോസ്റ്റിന്റെ കാര്യത്തില്‍ പറയാനുള്ളതും മറ്റൊന്നുമല്ല.

വോള്‍ട്ടയര്‍ പറഞ്ഞത് ആദ്യം തന്നെ വായിച്ചു. :-)

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തോട്‌ ബന്ധപ്പെട്ട കമന്റ്‌ ചര്‍ച്ച തുടങ്ങിയിട്ട്‌ പറയാം. പക്ഷേ വാളയാറിലെ അഴിമതി തടയും എന്ന് പറഞ്ഞ്‌ ഐസക്കിനേ സ്വപ്ന ജീവി എന്ന് വിളിച്ചതുകൊന്റ്‌ അതിനെപ്പറ്റി ആദ്യം കമന്റുന്നു.

ഐസക്ക്‌ പറഞ്ഞതനുസരിച്ച്‌ നികുതി വകുപ്പിലെ ഏറ്റവും സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ്‌ ഈ സ്പെഷ്യല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. മാത്രമല്ല ഒരു ചെറിയ അഴിമതി എങ്കിലും കണ്ടെത്തിയാല്‍ ഏറ്റവും കൂടുതല്‍ ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. കൂടാതെ എല്ലാ മസവൌം ഒരു സോഷ്യല്‍ ഓഡിറ്റിഗിനുള്ള ഏര്‍പ്പാടും ഉണ്ട്‌. തെളിവു സഹിതം അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്ക്‌ 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

സാല്‍ജോҐsaljo said...

ലൈംഗികത ഒരു ശാരീക ആവശ്യമാണെന്നതാണ് സത്യം. അത് അവകാശമല്ല. അവകാശങ്ങള്‍ നമുക്ക് പിടിച്ച് വാങ്ങാം. ലൈംഗികത പിടിച്ചുവാങ്ങുമ്പോഴാണ് അത് തെറ്റ്. സമ്മതം കൂ‍ടാതെ മറ്റൊരാളുടെ ഒരു വസ്തുവും എടുക്കരുതല്ലോ. പിന്നെങ്ങനെ മറ്റൊരാളുടെ ശരീരം അവകാശമാകും.


പരസ്പരപൂരകങ്ങളായ സ്ത്രീക്കും പുരുഷനും, നമ്മള്‍ തന്നെ ഭാര്യ ഭര്‍തൃബന്ധം എന്ന ഒരു ചട്ടക്കൂട് നല്‍ക്കിയിട്ടുണ്ട്. അത് ശരിയാണു താനും. അങ്ങനെയൊരു ബന്ധത്തിന്റെ മുതല്‍ക്കൂട്ടുള്ളപ്പോള്‍ പുരുഷനെപ്പോലെ സ്തീകളും ലൈംഗികതയ്ക്ക് മുന്‍‌കൈ എടുക്കില്ലേ?

കൂടുതല്‍ അറിയില്ല. വിവാഹിതര്‍ വരട്ടെ!

Marichan said...

അല്ലേ, ഇതെന്തതിക്രമമാ. ലൈംഗികതയും വാളയാര്‍ ചെക്ക് പോസ്റ്റും തമ്മിലെന്തു ബന്ധം? സംസ്ഥാനാതിര്‍ത്തി കടന്നുളള ലൈംഗികതയ്ക്ക് എന്ട്രി ടാക്സോ സേവന നികുതിയോ വില്‍പന നികതിയോ ഏര്‍പ്പെടുത്തിയോ?

ഇനി വിഷയത്തിലേയ്ക്ക്.....

റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പല ലൈംഗിക അതിക്രമങ്ങളും മനോരോഗങ്ങളാണ്. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത പ്രശ്നം തന്നെയാണ്. എന്നാല്‍ ഒട്ടും അടിച്ചമര്‍ത്തപ്പെടാത്ത ലൈംഗികതയുളള പാശ്ചാത്യ രാജ്യങ്ങളില്‍ സംഭവിക്കുന്നതോ?

എല്ലാ സ്വാതന്ത്ര്യവും ഉണ്ട് അവിടെ. ആരോഗ്യകരമായ ലൈംഗികബോധം അവിടെയും ഉണ്ടെന്ന് പറയാനാവുമോ? പ്രത്യേകിച്ച് ഹോളിവുഡ് സുന്ദരിമാരുടെ അരാജകജീവിത കഥകള്‍ അറിയുന്പോള്‍.

ആണായാലും പെണ്ണായാലും മറ്റുളളവരുടെ വ്യക്തിത്വത്തെ മാനിക്കുക എന്ന ജീവിതവീക്ഷണം പുലര്‍ത്തിയാല്‍ കുറെയൊക്കെ പ്രശ്നം പരിഹരിക്കാമെന്നു തോന്നുന്നു. രണ്ടുപേര് ആവശ്യമുണ്ടെങ്കിലും സെക്സും തികച്ചും വ്യക്തിപരമായ കാര്യമാണല്ലോ. കമന്റടിയായാലും കിടക്കയിലേയ്ക്ക് ക്ഷണിക്കലായാലും മറ്റൊരാളിന്റെ വ്യക്തിത്വത്തിനു നേരെയുളള ആക്രമണമാകുന്പോഴാണ് പ്രശ്നമാകുന്നത്.

ആണുങ്ങളായാല് കാണുന്ന ചെളിയിലൊക്കെ ചവിട്ടാം, വെളളം കണ്ടാല്‍ കഴുകാം എന്നൊക്കെ ക്ഷീരബലയാവര്‍ത്തിക്കുന്നവരും കുറ്റക്കാര്‍ തന്നെ.

ഇരുചെവിയറിയാതെ കാര്യം നടത്തി പോകുന്ന എത്രയോ മിടുക്കന്മാരും മിടുക്കികളുമുണ്ട്. ആര്‍ക്കുമില്ല പരാതിയും പരിഭവവും. പരിഗണനകളും ലക്ഷ്യങ്ങളും വേറെ പലതുമാകുന്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്.

ക്ഷണം സ്വീകരിക്കാന്‍ തയ്യാറുളളവരെ കണ്ടുപിടിക്കാനുളള സാവകാശമാണ് വേണ്ടത്. അങ്ങനെയുളളവര് തമ്മില്‍ ഓഷോ പറഞ്ഞതു പോലെ അല്‍പം ഊര്‍ജം പങ്കുവെച്ചുവെന്നു കരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.

ഉഭയസമ്മതം എന്ന വാക്ക് ചെറുതിലേ ഇന്പോസിഷന്‍ എഴുതിപ്പഠിപ്പിച്ചാല്‍ മതിയാകുമെന്നാണ് പ്രശ്നവശാല്‍ തെളിയുന്നത്.

Nachiketh said...

പ്രിയപ്പെട്ട കലേച്ചി
ലൈകിംഗത എല്ലാവരുടെയും അവകാശമാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല, ഇത്രയും കാലം കൊണ്ട് സംസ് കൃതനായ മനുഷ്യന്‍ അതിനായി വ്യവസ്ഥാപിതമായ ,സാമൂഹ്യാഗീകാരമുള്ള നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് അതു പ്രകാരം മുന്നോട്ടു പോവുന്നവര്‍ക്ക് , എന്തെങ്കിലും പ്രശ്നമുണ്ടോയെന്നറിയില്ല,
നിലവിള്ള വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കുന്നവര്‍ക്കാണ് താങ്കള്‍ നിര്‍ദ്ദേശിച്ച ഇഞ്ചക്ഷന്‍ ആവശ്യമായിവരുന്നത്.

“ഭൂമിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശം തുല്യമാണെന്ന” ലളിതമായ ബഷീറിയന്‍ തത്വം പാലിച്ചുകൊണ്ട് തുടരുന്നത് പുരോഗമനവിരുദ്ധമാണെന്നഭിപ്രായമില്ല,

പോസ്റ്റ് നന്നായിരിക്കുന്നു ആരൊക്കെയോ മാത്രം വായിക്കുന്നു എന്നൊരു അഭിപ്രായമൊഴിച്ച്

സ്നേഹപൂര്‍വ്വം

നചികേത്

chithrakaran ചിത്രകാരന്‍ said...

കല്ലേച്ചി പതിവുപോലെ .. പലരും ഭയക്കുന്ന വിഷയം ഭംഗിയായി പറഞ്ഞിരിക്കുന്നു.

ലൈംഗീക ആവശ്യങ്ങള്‍ അന്തസ്സോടെ നിറവേറ്റപ്പെടുന്ന നല്ലൊരു സംബ്രദായം നടപ്പിലാകാന്‍ ബുദ്ധിക്ക്‌ ബ്ലോക്കുകളില്ലാത്ത ധാരാളംപേര്‍ ഈ വിഷയങ്ങള്‍ തുറന്ന മനസ്സോടെ ശാസ്ത്രീയമായി ചര്‍ച്ചചെയ്ത്‌ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്‌.
പരസ്പര ബഹുമാനമാണ്‌ നല്ല ലൈംഗീകതയുടെ നട്ടെല്ല്. മാനവികസംസ്കാരത്തിന്റേയും.

ഏറനാടന്‍ said...

കല്ലേച്ചീ ഇവിടെ ഞാനാദ്യമാണ്‌. ഈ വിഷയത്തില്‍ എനിക്ക്‌ 'നോ കമന്റ്‌സ്‌!'

ഷാനവാസ്‌ ഇലിപ്പക്കുളം said...

കല്ലേച്ചീ പോസ്റ്റുവായിച്ചു, കൈകാര്യം ചെയ്ത വിഷയം കൊള്ളാം.നല്ല ഒരു ചര്‍ച്ച ഇക്കാര്യത്തില്‍ നടക്കട്ടേയെന്നാശംസികുന്നു.

വോള്‍ട്ടയര്‍ അങ്ങനെ പറഞ്ഞില്ലെങ്കിലും എനിക്ക് പറയാനുള്ളത് ഞാന്‍ ദാ താഴെപ്പറഞ്ഞിരിക്കുന്നു.കമന്റ്‌ അല്പം നീണ്ടുപോയതിന്‌
ക്ഷമിക്കുമല്ലോ.

"പലജീവികളിലും എന്നപോലെ മനുഷ്യനിലും പുരുഷനാണ്‌ ലൈംഗികാന്വേഷിയും ഇക്കാര്യത്തില്‍
മുന്‍കൈ എടുക്കുന്നയാളും. ഇക്കാര്യം ഒരു കുറ്റമായി കാണാനാണ്‌ നമ്മുടെ സദാചാരം "

സമൂഹം ഇതില്‍ സദാചാര കുറ്റം കാണുന്നത് വെറുതേയല്ല, മറ്റു ജീവികള്‍ക്കില്ലാത്ത ഒരു സവിശേഷ ബുദ്ധി അതായത് അമ്മയേയും

പെങ്ങളേയും ഒക്കെ തിരിച്ചറിയാനും , ലൈംഗികമായ
ആഗ്രഹപൂര്‍ത്തീകരണം മറ്റുള്ളവരുടെ അപ്രീതി വകവെയ്ക്കാതെ പ്രകടിപ്പിക്കാന്‍
ശ്രമിക്കുമ്പോഴുമാണ്‌. പുരുഷന്‍ അവനാഗ്രഹം തോന്നുന്നവരോടൊക്കെ രമിക്കണമെന്ന്
കരുതിയാല്‍ പിന്നെ വിത്തുകാളയും അവനും തമ്മിലുള്ള വ്യത്യാസമെന്താണ്‌? മനനംചെയ്യാന്‍
കഴിവുളവനെയാണ്‌ മനുഷ്യന്‍ എന്നു വിളിക്കുന്നത് അല്ലെങ്കില്‍ അവനും മൃഗങ്ങളുമായി
എന്തുവ്യത്യാസം?

സാല്ജോ വളരെ കാര്യമാത്രപ്രസക്ത്മായ നിലയില്‍ പറഞ്ഞ അഭിപ്രായത്തോട്
യോജിക്കുന്നു.അതായത് ലൈംഗികത ഒരു ആവശ്യമാണ്‌ നമുക്കാവശ്യമുള്ളതെന്തും
നമുക്കവകാശവാദമുന്നയിക്കാന്‍ പറ്റുമോ? ഇതുനമ്മുടെ അവകാശമാണെന്ന് ധരിക്കുന്നത്
മണ്ടത്തരമാണ്‌.പണ്ട് സ്വാതന്ത്ര്യം എന്തെ ജന്മാവകാശമാണെന്ന് ബാലഗംഗാധര തിലകന്‍
പറഞ്ഞതുപോലെ ലൈംഗികത എന്റെ ജന്മാവകാശമാണ്‌, പുരുഷനായതുകൊണ്ട് ഞാന്‍ തന്നെ മറ്റു ജീവികളേപ്പോലെ മുന്‍കൈ
എടുക്കുന്നു വരൂ നമുക്ക് തുടങ്ങിക്കളയാം എന്ന
മനോഭാവത്തോടെയുള്ള സമീപനം പുരുഷന്‍ അതാഗ്രഹിക്കാത്ത ഒരു സ്ത്രീയോട്
സ്വീകരിക്കുമെങ്കില്‍ എന്താണതിനെ പറയേണ്ടത്?

"ഒരു പുരുഷന്‍ ലൈംഗിക വികാരമുണ്ടാകുന്നത്‌ എങ്ങനെ കുറ്റമാകും?" ഒരിക്കലും ഒരു കുറ്റമാണെന്ന് കരുതുന്നില്ല, പക്ഷേ അതിനും ചില

സമയവും സാഹചര്യവുമൊക്കെ
അനുസരിച്ചുവേണം ഇങ്ങനെവികാരം കൊള്ളലും അല്ലെങ്കില്‍ മരണവീട്ടില്‍ തമാശപറഞ്ഞ്
പൊട്ടിച്ചിരിക്കുന്നതിലെ അനൌചിത്യം പോലെ വികാരിയാകുന്നതിനും ചില ഔചിത്യവും അനൌചിത്യവും ഉണ്ടാകണമെന്നുമാത്രം
അല്ലെങ്കില്‍ വഴിയേപോകുന്ന
എട്ടും പൊട്ടും തിരിയാത്ത പിന്ചുകുഞ്ഞുങ്ങളെ തുണിപൊക്കി കാട്ടി ലൈംഗിക സായൂജ്യമടയുന്ന
മനോരോഗിക്ക് തുല്യമായേ അവനെ കാണാനാകൂ.

പിന്നെ സ്ത്രീ മുന്‍കൈ എടുക്കുന്നത് കുറഞ്ഞപക്ഷംലൈം ഗികത യാഗ്രഹിക്കുന്ന
ഏതൊരുപുരുഷനും കൊതിക്കുന്നഒന്നാണെന്നാണ്‌ എനിക്കു തോന്നുന്നത് (സാല്‍ജോ ഞാന്‍
പറഞ്ഞു കേട്ടോ :) ) സ്ത്രീ മുന്‍കൈ എടുക്കുന്നതുകൊണ്ട് ആകാശമിടിഞ്ഞുവീഴുമെന്നൊന്നും
ധരിക്കേണ്ട് കാര്യമില്ല.പ്രത്യേകിച്ചും വിവാഹ ബന്ധം പോലെ നാം പവിത്രമായി കരുതുന്ന ഒരു
ആയുഷ്കാല ഹൃദയ ബന്ധത്തിന്റെ പിന്തുണയുണ്ടാകുമ്പോള്‍.

തന്റെ ലൈംഗികാഗ്രഹം വളരെ കൂടുതലായതുകൊണ്ടും അതു സ്വയം എത്ര'ശ്രമിച്ചിട്ടും' നിയന്ത്രണവിധേയമാകുന്നില്ലെന്നും
അതുശമിപ്പിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ക്കും സമൂഹത്തിനും
തന്നെ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഭയപ്പെട്ടാല്‍ അത് ആണായാലും പെണ്ണായാലും ഒന്നുകില്‍
പണ്ടുള്ളവര്‍ പറയുന്നതുപോലെ പൊയി കല്യാണം കഴിക്കുക, അതിന്‌ കഴിവില്ലെങ്കില്‍
കാശുകൊടുത്തോ അല്ലതെയോ(ഫ്രീ സര്‍വീസായോ) കിട്ടുന്ന ശമനമാര്‍ഗ്ഗങ്ങള്‍ തേടുന്നവരോട്
എനിക്ക് ബഹുമാനം മാത്രമേ തോന്നൂ. സമൂഹത്തിനെ ഉപദ്രവിക്കാതെ അവര്‍ അവരുടെ ആവശ്യം (
അവകാശമല്ല)നിറവേറ്റുന്നതില്‍ കുറ്റം പറയാനൊക്കില്ല.

മറ്റുള്ളവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെയുള്ള മാരീചന്‍ പറഞ്ഞതുപോലെയുള്ള ഉഭയ കക്ഷി
സമ്മതത്തോടെ നടക്കുന്ന ഒന്നായാല്‍ അതിലെന്താ തെറ്റ്? ഒരുതെറ്റും പറയാന്‍ കഴിയില്ല പക്ഷേ
ഒരഭിപ്രായം പറഞ്ഞോട്ടെ, ഇങ്ങനെ ഉഭയ കക്ഷി സമ്മതപ്രകാരം ആവശ്യം സാധിക്കലുകള്‍
അനസ്യൂതം നടത്തുന്നവര്‍ പിന്നീട് സമൂഹം അടിച്ചേല്പിച്ചിരികുന്ന കല്യാണമെന്നൊകെപറയുന്ന
പിന്തിരിപ്പന്‍ ആശയങ്ങളില്‍ ആകൃഷ്ടരായി തിരിയുമ്പോള്‍ തന്നെപ്പോലെ പുരോഗമന, ഉഭയകക്ഷി
ചിന്തയുണ്ടായിരുന്ന ഒരു പങ്കാളിയെ തന്നെ തിരഞ്ഞെടുക്കാനും കഴിഞ്ഞാല്‍ വളരെ നന്നായിരിക്കും
അതാകുമ്പോള്‍ അവര്‍ തമ്മിലുള്ള ഉഭയകക്ഷി സമ്മതത്തോടെ ഇതിലും പുരോഗമനപരമായ പല
'ഇന്നവേറ്റീവ്' ഐഡിയകളും തോന്നുമ്പോള്‍ അവര്‍ക്കും സമൂഹത്തിനും ബുദ്ധിമുട്ടുണ്ടാകുകയില്ല.

"ഞാന്‍ എന്റെ പെണ്‍ പാതിയെ അന്വേഷിക്കുന്നത്‌ കുറ്റമാണെങ്കില്‍ ഈ അന്വേഷണത്വര എന്നില്‍
നിക്ഷേപിച്ച പ്രകൃതിയെ പ്രേരണക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന്‌ ശിക്ഷിക്കേണ്ടതാണ്‌."

ഈ അന്വേഷണത്തിന്റെ രീതികളാണ്‌ പ്രകൃതിയെ കുറ്റം ചാരുന്നതിന്‌മുന്പ് അന്വേഷണവിഷയമാക്കേണ്ടത്‌. പലര്‍ക്കും പെണ്‍പാതിയെ അന്വേഷിച്ച് കണ്ടുപിടിച്ച്
കൊടുക്കപ്പെടുന്ന വിവാഹ ബ്റോക്കറന്മാരെയാണല്ലോ ഇക്കണക്കിന്‍ ആദ്യം ശിക്ഷിക്കേണ്ടി
വരിക?അതെന്താഉണ്ടാകാത്തത്?അതുകൊണ്ടാണ്‌ പറഞ്ഞത് അന്വേഷണ രീതികളാണ്‍ പ്രശ്നമെന്ന്.
രീതി മോശമെങ്കില്‍ പ്രകൃതിയേയും, ഹോറ്മോണുകളേയുമൊക്കെ
വിചാരണചെയ്യാന്‍ സാവകാശം കിട്ടും മുന്പ് ആരെങ്കിലുമൊക്കെ ഒരു തീരുമാനമുണ്ടാക്കിയേക്കും

ലൈംഗികത പാപമാണെന്ന ചിന്ത തെറ്റാണെന്ന വാദഗതിയോട് യോജിക്കുന്നു.
അല്ലെങ്കില്‍ നാം ഉണ്ടായത് തന്നെ ഒരുവലിയ പാപത്തിന്റെ ഫലമാണെന്ന് സമ്മതിക്കേണ്ടി വരും!

"എനിക്ക്‌ ലൈംഗിക സഹായം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ എങ്ങനേയെങ്കിലും താല്‍പര്യമുള്ള ആളോട്‌
അതു പ്രകടിപ്പിച്ചേ മതിയാകൂ. നോട്ടത്തിലൂടെയോ വാക്കിലൂടെയോ. ഈ ഒരുവിനിമയത്തിന്റെ
എല്ലാ സാധ്യതകളേയുമാണ്‌ നിയമം തടയാന്‍ ശ്രമിക്കുന്നത്‌."

അങ്ങനെ തോന്നുന്നവരോടെല്ലാം ലൈംഗിക സഹായം അഭ്യര്‍ഥിക്കാന്‍ പോകുന്നതാണ്‌ പ്രശ്നം.
തനിക്ക് സഹായം അഭ്യര്‍ഥിക്കാന്‍ തോന്നുന്ന വ്യക്തിയ്ക്ക് 'സഹായിച്ചേക്കാം' എന്ന്‌
തിരിച്ചും തോന്നാത്തിടത്താണ്‌ പ്രശ്നം. ഇങ്ങനെ സഹായ മനസ്ഥിതിയില്ലത്ത 'സ്വാര്‍ത്ഥരായ' ഇരകളെ
ഏതെങ്കിലും രീതിയില്‍ സംരക്ഷിക്കനെങ്കിലും ഈ നിയമം സഹായിക്കുമെങ്കില്‍ അതു നല്ലതല്ലേ?(കറപറ്റുന്നത് നല്ലതാണെന്ന മട്ട്).

സഹായ മനസ്ഥിതിയുള്ള ആളുകളെ കണ്ടുപിടിച്ച് സഹായം അഭ്യര്‍ഥിച്ചാല്‍ പ്രശ്നമൊഴിവായില്ലേ?.
അതെങ്ങനെ കണ്ടുപിടിക്കുമെന്നാണെങ്കില്‍ എനിക്കറിയില്ല ചിലപ്പോള്‍ വല്ലവരും ഇവിടെ തന്നെ
പങ്കുവെച്ചേക്കും.

"അതിനാല്‍ അധമര്‍ണന്റെ വേവലാതികള്‍ ഉത്തമര്‍ണനും തിരിച്ചും മനസ്സിലാകുകയില്ല"

ഇതുവായിച്ചാല്‍ തോന്നുക അധര്‍മ്മണന്‍ ലൈംഗിക ദാരിദ്ര്യംകൊണ്ട് വിവശതയനുഭവിച്ച്, ഒരു
സദ്യയ്ക്ക് വേണ്ടി സദാ ദാഹിക്കുന്ന മനസ്സുമായി നീറി നടക്കുന്നവനാണെന്നും ഉത്തമര്‍ണന്‍
ജീവിതത്തിലൊരിക്കലും ലൈംഗിക വിശപ്പ് അറിയാത്തവനുമാണെന്നാണ്. അങ്ങനെ യാണെന്നെനിക്ക് തോന്നുന്നില്ല. നല്ല ധൈര്യമുള്ള
ഉത്തമര്‍ണ്ണകളാരെങ്കിലും ഇവിടെയുണ്ടെങ്കില്‍ ഒരുവിശദീകരണക്കമന്ടോ പോസ്റ്റോ ഇടാവുന്നതാണ്‌.

"...ആവശ്യങ്ങളുടെ അടിച്ചമര്‍ത്തല്‍ ഒരു പൊട്ടിത്തെറിയായി മാറ്റാമെന്നും ഈ പൊട്ടിത്തെറി
സമരമാക്കാമെന്നും ഭീകരവാദമാക്കി മാറ്റാമെന്നും മനസ്സിലാക്കിയ പലരും.."

കല്ലേച്ചീ ലോകത്ത് ഭീകരവാദം വരുന്ന ഓരോ പുതിയ വഴികളേ, ഭയങ്കരം തന്നെ.

"മറ്റേതൊരു അവയവം പോലെതന്നെയാണ്‌ ലൈംഗികാവയവും. കാല്‌ നടക്കാനും കണ്ണ്‌ കാണാനും കാത്‌ കേള്‍ക്കാനും..."

ഇതങ്ങ് വല്ലതെ സാമാന്യവത്കരിക്കലായി പോയെന്ന് തോന്നുന്നു. കൈയ്യും, കണ്ണും, കാലും എല്ലാം യോജിച്ചുള്ള പ്രവര്‍ത്തനം

തന്നെയാണ്‌ മോഷണവും. അതുകൊണ്ട് അതൊരു
സാധാരണ പ്രവര്‍ത്തിമാത്രമാണെന്നു കരുതുമ്പോലെയാണിത്. ലൈംഗികാവയവം ആവശ്യമില്ലാതെ പ്രവര്‍ത്തിപ്പിച്ചാല്‍ പിന്നെ
ചിലപ്പോള്‍, പിന്നെ 'പെടുക്കാന്‍' വല്ല കുഴലും സംഘടിപ്പിക്കേണ്ടിവരും.

"ആണ്‍കുട്ടികളെ അവനില്‍ സ്ത്രീ വിചാരം മുളക്കുന്ന പ്രായത്തില്‍ ഒരു പ്രത്യേക ഇഞ്ചക്ഷന്‍ നല്‍കി
സ്ത്രീ വിചാരം നശിപ്പിച്ചുകളയണം. പിന്നീട്‌ വിവാഹപ്രായമായി എന്ന് സമൂഹത്തിന്‌ തോന്നുമ്പോള്‍
മറ്റൊരു ഇഞ്ചക്ഷന്‍ മൂലം ഈ കഴിവു തിരിച്ചെടുക്കണം"

എന്തിനിത്രയും പാടുപെടണം?അത്രയ്ക്കും അസഹനീയമായ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതുന്ന ജനുസ്സുകളെ വന്ധ്യംകരിക്കലാണ്‌
ഇതിലും നല്ലത്.കൂത്താടി നടന്ന് ശല്യം ചെയ്യുന്ന
തെരുവുപട്ടികളെ കോര്‍പറേഷന്‍ ചെയ്യുന്നതു കണ്ടിട്ടില്ലേ?

"നീ സുന്ദരിയാണെന്ന് അവളോടു പറയുക, നിന്നെ എനിക്കിഷ്ടമാണെന്നു പറയുക..."
ഇതൊക്കെ ലൈംഗികതയിലേക്ക് തിരിയുന്നതാണെന്നൊരു മുന്‍വിധിവേണമായിരുന്നോ? വിവാഹത്തിന്റെ ഭാവികാലം വിവാഹമോചന
മെന്നൊക്കെ പറയുന്നതുപോലെ?

"ഒരു പെണ്‍കുട്ടിക്ക്‌ വായില്‍ കൊള്ളാവുന്ന ഏറ്റവും നല്ല ഗര്‍ഭനിരോധന മാര്‍ഗം (ഒരല്‍ കൊന്റ്രകെപ്റ്റിവെ) പറ്റില്ല എന്ന ഒരു
വാക്കാണ്‌." ഇപ്പറഞ്ഞത് പച്ചപ്പരമാര്‍ത്ഥം. നൂറുശത്മാനവും യോജിക്കുന്നു.

ജപ്പാനില്‍ "റൊബോട്ട്‌ ഭാര്യമാര്‍' പണിപ്പുരയിലാണ്‌. വാര്‍ത്ത"
ശ്ശെടാ, കഷ്ടമായിപ്പോയെല്ലോ ഇതു
രണ്ടുകൊല്ലം മുന്പറിഞ്ഞിരുന്നെങ്കില്‍ കല്യാണം കഴിക്കേണ്ടായിരുന്നു.

തോമസ്‌ ഐസക്‌ ഒരു സ്വപ്നജീവിയോ ഭീകരജീവിയോ എന്തോ ആയിക്കോട്ടെ പക്ഷേ
കിരണ്‍ പറഞ്ഞതുപോലെ അയാളിന്നൊരു വെല്ലുവിളി നടത്തിയിരിക്കുന്നു ടി.വിയിലൊടെ
ഞാന്‍ കേട്ടതാണ്‌ കേട്ടോ , അതായത് സെപ്റ്റംബര്‍ ഒന്നു മുതല്‍ വാളയാറില്‍ ആരെങ്കിലും എന്തിനെങ്കിലുമായി ഒരമ്പതുരൂപയെങ്കിലും
കൈക്കൂലി കൊടുക്കുന്നതായി
തെളിയിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുമെന്നും, ചെക്പോസ്റ്റുകളില്‍ പൌരാവകാശരേഖ
പ്രസിധ്ധീകരിക്കുമെന്നും. ഈ പൌരാവകാശത്തിന്‌
വിരുദ്ധമായതെന്തെങ്കിലും സമ്ഭവിച്ചാല്‍ പരാതിക്കാര്‍ക്ക് കോടതിയേയും സമീപിക്കാമെന്നും.

അയാളെന്തുമായിക്കോട്ടെ പക്ഷേ മുന്പിതൊന്നും നമ്മള്‍ കേട്ടിട്ടില്ല്ല്ലോ? അയാള്‍ മല
യോളം സ്വപ്നം കാണട്ടെയെന്ന് നമുക്കഗ്രഹിക്കാം
ആശംസകളോടെ,

ബാജി ഓടംവേലി said...

വായിച്ചു.
കൂടുതല്‍ പഠിച്ചിട്ട്‌ പറയുന്നതാ ബുദ്ധി

Inji Pennu said...

കല്ലേച്ചി, ഏത് സമൂഹത്തിലാണ് ലൈംഗിക സ്വാതന്ത്ര്യം ഇല്ലാത്തത്? ഒന്ന് പറയൊ? ഞാന്‍ നോക്കിയിട്ട് പെണ്ണിനും ആണിനും ഇഷ്ടമാണെങ്കില്‍ ഒരുമാതിരി എല്ലാ സമൂഹത്തിലും പലയളവില്‍ ഈ സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ 1997ല്‍ സുപ്രീം കോടതിയുടെ എല്ലാ നിര്‍ദ്ദേശങ്ങളുണ്ട്.

അതുകൊണ്ട് സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ്ടെന്നും ആദ്യരാത്രി സ്ത്രീയെ കടന്ന് പിടിക്കണം അതൊക്കെ സ്വാതന്ത്ര്യം എന്നൊന്നും ദയവ് ചെയ്ത് പറയരുതേ!

ഇന്ത്യന്‍ സമൂഹത്തില്‍ നോ എന്നൊരു സ്ത്രീ പറയുന്നത് നോ ആയിട്ടെടുക്കാന്‍ ആണുങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. കണ്ടിട്ടില്ലേ എത്ര നോ യെന്ന്‍ പറഞ്ഞാലും അതവള്‍ വെറുതേ
പറയുന്നതാണെന്ന് വെച്ച് പിന്നാലെ ചുറ്റുന്നത്!

എ നൊ ഈസ് എ നൊ!

തറവാടി said...

കല്ലേച്ചി ,

വിഷയത്തെക്കുറിച്ചൊന്നും പറയാനറിയില്ല ,ഒരു ചെറിയ പാളിച്ച പോലും വളരെ തരം താണ തലത്തിലേക്കു നയിക്കുന്ന വിഷയം ,
വളരെ കയ്യൊതുക്കത്തോടെ നന്നായിത്തന്നെ പറഞ്ഞിരിക്കുന്നു ,
അഭിനന്ദനങ്ങള്‍

kallechi said...

"ലൈംഗികത എല്ലാവരുടേയും ജീവല്‍ ആവശ്യവും അവകാശവുമാണ്‌."
മുന്‍ ലേഖനത്തിലെ അവകാശം എന്ന വാക്കിനെ ചിലരെങ്കിലും തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. അവരെ സംബന്ധിച്ചിടത്തോളം അവകാശങ്ങള്‍ പിടിച്ചെടുക്കേണ്ടവയാണ്‌. ഇത്‌ നമുക്കുലഭിക്കേണ്ട അധികാരങ്ങളെ, അവകാശങ്ങളെ മൊത്തമായി ഒരാള്‍ അടക്കിവെച്ചിരിക്കുകയാണെങ്കില്‍ വളരെ ശരിയാണ്‌. ഇത്‌ അവകാശങ്ങളെ സംബന്ധിച്ച ഫ്യൂഡല്‍ കാഴ്ച്ചപ്പടില്‍ നിന്നുള്ള പ്രതികരണവുമാണ്‌. ബാലഗംഗാധരതിലക്‌ ഒക്കെ സ്വാതന്ത്ര്യത്തെ ജന്മ്മാവകാശം എന്നു പറഞ്ഞത്‌ നമുക്കു ലഭിക്കേണ്ടിയിരുന്ന നമുക്കുമാത്രം ലഭിക്കേണ്ടിയിരുന്ന സ്വാതന്ത്ര്യത്തെ ബ്രിട്ടീഷുകാര്‍ മൊത്തകുത്തകയാക്കിയതിനെ ഉദ്ദേശിച്ചാണ്‌. എന്നാല്‍ ലൈംഗികതയിലങ്ങനെയല്ല. അത്‌ രണ്ടു കക്ഷികള്‍ക്കും തുല്ല്യമായ അവകാശമുള്ള ഒരു എക്കൗണ്ടാണ്‌. അല്ലെങ്കില്‍ രണ്ടുപേരെ താക്കോലുകളേല്‍പ്പിച്ച ഒരു ലോക്കറാണ്‌. ഇവിടെ സഹകരണത്തിന്റെ, ജനാധിപത്യത്തിന്റെ മാര്‍ഗമാണ്‌ അഭികാമ്യം. കാരണം രണ്ടുപേരും ആവശ്യക്കാരും രണ്ടുപേരും ഉടമസ്ഥരുമാണ്‌. മറ്റു കമന്റുകള്‍ക്ക്‌ തീര്‍ച്ചയായും നന്ദി.

വിദ്യാഭ്യാസ വകുപ്പ്‌ കോടതിയുത്തരവു പ്രകാരം പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും പേരുകള്‍ അകാരാദിക്രമത്തില്‍ വിളിക്കണമെന്നു നിര്‍ദ്ദേശിച്ചതിന്‍ പ്രകാരം പട്ടികജാതി (പട്ടികയില്‍ മുകളില്‍ അണ്‍കുട്ടികളും താഴെ പെണ്‍കുട്ടികളും എന്ന യാഥാസ്തിതിക വിവേചനം) വിവേചനം ഒഴിവായി എന്നു പറയാം. പരീക്ഷ മുതലായ ചില പ്രത്യേക അവസരങ്ങളില്‍ ഈ ക്രമം ഒരു സൗകര്യമാകും എന്നു കരുതിയ ചില അധ്യാപകര്‍ കുട്ടികളെ അങ്ങനെ തന്നെ ബെഞ്ചില്‍ ഇരുത്താനും ശ്രമിച്ചു. ഈ. കെ സുന്നി വിഭാഗം വിദ്യാര്‍ഥി സംഘടന ഇതിനെതിരായി രങ്ങത്തിറങ്ങി. അവരുന്നയിച്ച ആക്ഷേപം ഇത്‌ ലൈംഗിക അരാചക്ത്വത്തിലേക്കു നയിക്കും എന്നതാണ്‌.
സംശയങ്ങള്‍
1) പരീക്ഷ നമ്മളെല്ലാവരും എഴുതിയിട്ടുണ്ടല്ലോ. ഒന്നരമീറ്റര്‍ നീളമുള്ള ബെഞ്ചില്‍ രണ്ടറ്റത്തായി പന്ത്രണ്ട്‌ വയസ്സായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇരുന്നു പരീക്ഷ എഴുതിയാല്‍ തകരുന്ന രാജകത്വമെന്താണ്‌?
2) ഇപ്പറയുന്നതുകേട്ടാല്‍ തോന്നും കേരളത്തിലെ സമൂഹം പെണ്‍സമൂഹവും ആണ്‍ സമൂഹവുമായി വേര്‍തിരിഞ്ഞാണ്‌ എല്ലാസ്ഥലത്തും സൗദി അറേബ്യയിലെ പോലെ പെരുമാറുന്നത്‌ എന്ന്‌. ഇത്ര പ്രശ്നമുണ്ടാക്കുന്നവര്‍ ബസ്സില്‍ എങ്ങനെ യാത്ര ചെയ്യും? സമാന്തര സര്‍വീസുകളായ ജീപ്പ്പുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ബിരിയാണിവെച്ചപോലെ യാത്ര ചെയ്യുമ്പോള്‍ ഈ രാജകത്വത്തിന്‌ എന്താണ്‌ സംഭവിക്കുന്നത്‌?
ഒരു സമാധാനം ഉള്ളത്‌ ഈ വിവാദം മറ്റു മുസ്ലിം സംഘടനകളാരും ചെവികൊണ്ടില്ല എന്നതാണ്‌.
വാല്‍
ഇനി ഞങ്ങള്‍ക്കുമന്ത്രിവേണമോ എന്ന് ആലോചിക്കണം. (പെണ്ണുകേസ്സില്‍ ജോസഫും മണ്ണുകേസ്സില്‍ കുരുവിളയും ഔട്ടായതിനു ശേഷം പി. ജെ. ജോസഫ്‌. എന്നു വെച്ചാല്‍ ഇനി ഇത്‌ രണ്ടും കൂടി ഒന്നിച്ചു കൊണ്ടു നടക്കാന്‍ പറ്റുന്ന ഒരാളുമതി. അതായത്‌)
ഞങ്ങള്‍ക്കിനി തന്ത്രി മതി എന്നു വിവക്ഷ

ശനന്തു, പുന said...

ഒരു പെണ്‍കുട്ടിക്ക്‌ വായില്‍ കൊള്ളാവുന്ന ഏറ്റവും നല്ല ഗര്‍ഭനിരോധന മാര്‍ഗം (oral contraceptive) പറ്റില്ല എന്ന ഒരു വാക്കാണ്‌

ഇത്രയും സിംപിളായ ഒരു മരുന്നിനുമുന്നിലിരുന്നിട്ടും അതുകാണാതെ പോകുന്നവരെക്കുറിച്ച് ഓര്‍ത്ത് വേവലാതിപെടുന്നതില്‍ വലിയ അര‍്ഥമൊന്നുമില്ല.

പഥികന്‍ said...

കലേച്ചി,
ഞാനീ രംഗത്തൊരു പുതിയ അവതാരമാണു.
വിഷയം കൊള്ളാം.
എല്ലാ ജീവികളെയും പോലല്ലല്ലോ മാനവന്‍. അവനു അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയും എന്നാണു വെയ്പ്‌.
വളയുന്നതിനേയും വളയാത്തതിനേയും തിരിച്ചറിയാന്‍ കഴിയാത്തവനെതിരെയാണു നിയമശിക്ഷ.
സ്ത്രീമനമറിയുന്നവന്‍ ഭാഗ്യവാന്‍! അല്ലാത്തവന്‍ ശിക്ഷാര്‍ഹന്‍!!!!

Daya said...

Female comments kuravanallo. So I will put one :). I believe the greatest strength of human beings is their ability to control their own mind (Samyamanam). And the ability to know the difference between good and bad (Vivechana Budhi).
I want to point out only one thing.
When a man sees a beautiful woman, he feels an attraction. Thats natural. He (or his natural instict)doesn't care whether she is married or she likes him back or any such technicalities. How he controls his emotion depends on his samyamanam :)

But what is not natural is a man getting into a bus/train (or any place for that matter), with the mentality that he can find a woman there (any woman will do, age or beauty doesn't matter), whom he can disturb, and derive pleasure out of it. I would call this man as sick. I dont think he is abiding to the laws of nature.

I want to add one more point. I believe people who attempt rape or such kind of molestations on woman are one who are insecure about their own sensuality. Giving pleasure to a woman is every man's dream (and that's not an easy task). When men believe they can't do this they become aggressive towards woman. It's just a theory. But I think Lord Krishna is the perfect example to prove this theorm :)

VINAYA N.A said...

കല്ലേച്ചീ
ഹാര്‍ഡ് വെയര്‍ അതിക്രമവും, സോഫ്റ്റ് വെയര്‍ അതിക്രമവും......... ഉഗ്രന്‍.... ചിരിച്ചു ചിരിച്ചു മണ്ണു കപ്പി