ഒരുചെറിയ ഇടവേളക്കു ശേഷം കല്ലേച്ചി വീണ്ടും സജീവമാകുകയാണ്. ഇതിന് നന്ദി പറയാനുള്ളവരില്‍ ഒന്നു ശ്രീ കുറുമാനാണ്.
മുഖ്യമന്ത്രിയും മണ്ണാങ്കട്ടയും
അധികാരം തലക്കു പിടിക്കുമ്പോള്‍ ആളുകള്‍ ഹിറ്റ്ലറെപോലെയാകും അല്ലെങ്കില്‍ ചുരുങ്ങിയത് ജി. സുധാകരനെപോലെയെങ്കിലും ആകും. അങ്ങനെ ആയാല്‍ ഭൂരിഭാഗം ജനങ്ങള്‍ തെരെഞ്ഞെടുത്ത മുഖ്യമന്ത്രിയും മറ്റു ഭരണഘടനാസ്ഥാപനങ്ങളും മണ്ണാങ്കട്ടയും കരിയിലയും പാര്‍ട്ടിയും അതിന്റെ നേതൃത്വവും ദൈവമാവുകയും ചെയ്യും. ചിലര്‍ തങ്ങള്‍ തന്നെയാണ് അധികാരികള്‍ എന്നുപറഞ്ഞുജനങ്ങളുടെ മേല്‍ അധികാരം സ്ഥാപിച്ചെടുക്കുമ്പോള് മറ്റു ചിലര്‍ മതങ്ങളേയും ദൈവങ്ങളേയും എല്ലാറ്റിലും വലുതാക്കി നിര്‍ത്തുകയും അതിന്റെ പിണിയാളുകളായി നിന്നു അധികാരം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. വേറെ ചിലര്‍ പാര്‍ട്ടിയെ വലുതാക്കി അതിന്റെ വലിയ നേതാക്കളായി ചമഞ്ഞ് അധികാരം സ്ഥാപിച്ചെടുക്കുന്നു. ഇങ്കുലാബ് വിളിക്കാന്‍ പത്തു പേര് കൂടെയുണ്ടായാല്‍ മതി പിന്നെ തങ്ങളുടെ സദാചാരം അടിച്ചേല്‍പ്പിക്കാന്‍ ബംഗ്ലാദേശ് കോളനിയില്‍ നിന്ന് വേശ്യകളെ കുടിയിറക്കുന്നു. അപ്പോള്‍ പോലും അതിന്റെ ഉപഭോക്താക്കള്‍ ഇതേ സ്ഥലത്ത് അവരുടെ വീടുകളില്‍ സസ്സുഖം വാഴുകയാണെന്നോര്ക്കണം
ഇനി പാര്‍ട്ടി എന്നു പറയുന്നതെന്താണ്? താന്‍ പറയുന്നതാണ് ഈ ലോകത്തെ നന്നാക്കാന്‍ ഏറ്റവും നല്ലമാര്‍ഗം എന്നു പറഞ്ഞുവിശ്വസിപ്പിക്കപ്പെട്ടവരും, അവരെ പറ്റിച്ചേര്ന്നുനിന്നാല് ഭൌതികമായി ചില നേട്ടങ്ങളുണ്ടാകുമെന്നു കരുതുന്ന ചിലരും അടങ്ങിയ ഒരു കൂട്ടം ആളുകള്‍. ഇവര്‍ ധാരാളം അദൃശ്യമായ സാമൂഹ്യ ആയുധങ്ങളിലൂടെ, ചിലപ്പോള്‍ ഭൌതിക ആയുധങ്ങളിലൂടെ, ഭീഷണിപ്പെടുത്തലുകളിലൂടെ, പ്രലോഭനങ്ങളിലൂടെ തങ്ങളുടെ ആളുകളെ പാരമ്പര്യമായിത്തന്നെ കൂടെ നിര്‍ത്തുന്നു. ഇത് പലപ്പോഴും മൊത്തം ജനസംഖ്യയുടെ കുറച്ചുശതമാനമെ ഉണ്ടാകാറുള്ളൂ. മാത്രമല്ല, സത്യം ഭൂരിപക്ഷത്തിന് നിര്ണ്ണയിക്കാനാവാത്തതാണെന്നുകൂടി മനസ്സിലാക്കുമ്പോള്‍ ഈ ജനാധിപത്യം സത്യവിരുധമാകുന്നു. അതോടൊപ്പം നീതിവിരുദ്ധവും. ഇനി മൊത്തം ജനങ്ങളുടെ പകുതിയില്‍ ഒന്നധികം എന്ന പാര്‍ല്യമെന്ററി പ്രായോഗിക ജനാധിപത്യത്തിനുപോലും ഇതു വിരുദ്ധമാകുന്നു.ഇങ്ങനെയുള്ള പാര്‍ട്ടികളാണ് മറ്റെല്ലാറ്റിലും വലുതെന്നുപറയുന്നത് ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അതിന്റെ വക്താവാണ് സുധാകരന്.
അടുത്തതില്‍ "കവിതയുടെ പുതുങ്ങലുകള് മിഥ്യയും യാഥാര്‍ത്ഥ്യവും"
Thursday, March 08, 2007
Subscribe to:
Post Comments (Atom)
11 comments:
വിവേകമില്ലാത്തവരുടെ -വികാരം മാത്രമുള്ളവരുടെ-കൈയില്‍കിട്ടിയ തത്വചിന്തകള്‍ കുരങ്ങനു കിട്ടീയ പൂമാലപോലെയാണ്.
ലോകത്തിന്റെ നിലനില്പുതന്നെ സുനിശ്ചിതമല്ലാത്ത ഒരു കാലഘട്ടം ഉരുത്തിരിഞ്ഞു വരികയാണു്. മുതലാളിത്തത്തിന്റെ അതിഭീകരമായ മുഖങ്ങള്‍ പലദിക്കുകളിലും പത്തിവടര്ത്തിയാടുമ്പോള്, എണ്ണിയാലൊടുങ്ങാത്ത അന്നന്നത്തെ അന്നത്തിനു വഴിതേടുന്ന പാവങ്ങളെ വഞ്ചിക്കാന്‍ കമ്മ്യൂണിസവും കൂട്ടുനില്‍ക്കുന്ന കാഴ്ച ഹൃദയഭേദകം തന്നെ.
ഇത്രയും കാലം ഇടതുപക്ഷത്തിനെതിരെയുള്ള പ്രധാന ആരോപണം അവര്‍ പിന്തിരിപ്പന്മാരണ് വികസന വിരുദ്ധര്‍ എന്നായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് അല്പം വെളിവുണ്ടായപ്പോള്‍ ഇതാ പറയുന്നു അവര്‍ വലതുവല്ക്കരിക്കപ്പെട്ടു എന്ന്. എന്താണ് നമുക്കാവശ്യം കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോ അതോ തൊഴില്‍ സമരങ്ങളും പൊതു മേഖല പ്രീണങ്ങളുമുള്ള പഴയ ഇടതുപക്ഷത്തയോ. ഇന്ന് ഇടതുപക്ഷത്തേക്കുറിച്ച് വിലപിക്കുന്ന മാധ്യമങ്ങളുടേ പഴയ താളുകളില്‍ ഒന്നു കണ്നോടിക്കു അപ്പോള്‍ അറിയാം ഇരട്ടത്താപ്പ്.
കല്ലേച്ചി,
കുറേക്കൂടി കൃത്യമായ വിമര്‍ശനങ്ങളായിരുന്നെങ്കില്‍ നല്ലതായിരുന്നു. ഇത്, കേവലം ഏത് കമ്യൂണിസ്റ്റ് വിരൂദ്ധരും ഉന്നയിക്കുന്ന തരം സംസാരം മാത്രമാണ്. ആശയവ്യക്തത അനിവാര്യമാണ് ഇത്തരം പോസ്റ്റുകളില്‍...
ഉന്നയിച്ച കാര്യങ്ങള്‍ തന്നെ നോക്കുക... പാര്‍ട്ടയാണ് മറ്റെല്ലാത്തിലും വലുത് എന്ന് പറയുന്നത് എങ്ങിനെയാണ് ജനാതിപത്യവിരുദ്ധരാകുന്നത്? പകരം വ്യക്തികളാണ് വലുതെന്നതാണോ ശരിയായ കാഴ്ചപ്പാട്?
തങ്ങളുടെ പെണ്മക്കള് പോലും സംശത്തിന്റെ നിഴലിലാവുന്നുവെന്ന് തിരിച്ചറിഞ്ഞ ചില രക്ഷിതാക്കള്‍ ബംഗ്ലാദേശ് കോളനിയില്‍ നിന്ന് വേശ്യകളെ കുടിയിറക്കുന്നതുപോലും (വേശ്യാവൃത്തി നിരോധിക്കപ്പെട്ടതാണ്..) ഇടതുപക്ഷപ്രസ്ഥാനത്തിനെതിരെ ആക്രമിക്കാനുള്ള വടിയാകുന്നുവോ? കഷ്ടം...
"ചന്ദ്രികയിലെഴുതുംബോള്..." എന്ന പേരില്‍ മുമ്പ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചു ഒരു ലേഖനം ഉണ്ടായിരുന്നല്ലൊ. അത് റിമൂവ് ചെയ്തത് എന്തു കൊണ്ടാണ്?
പാര്‍ട്ടയാണ് മറ്റെല്ലാത്തിലും വലുത് എന്ന് പറയുന്നത് എങ്ങിനെയാണ് ജനാതിപത്യവിരുദ്ധരാകുന്നത്? പകരം വ്യക്തികളാണ് വലുതെന്നതാണോ ശരിയായ കാഴ്ചപ്പാട്?
party valuthaavumboazhaanu janangal theranjetuttha mukhyamanthri mannankattayaakunnath. ith janaadhipathya virudhamaan. ellapaartikkaarkkum avaravarute parti valuthayirikkum
(വേശ്യാവൃത്തി നിരോധിക്കപ്പെട്ടതാണ്..)
ithu thetaan~. vesyavrtthi inthyayil niroadhicchittullath upaadhikaloteyaan. ingane niroadhicha indhyayil chuvanna thruvukalkk leisans kotukkunnath ethu niyamamoolamaakum?
പാര്‍ട്ടിയും സര്‍ക്കാരും അധികാരവും രാജ്യത്തേക്കാളും ജനങ്ങളേക്കാളും വലുതാവുന്നത് തന്നെയാണ് പ്രശ്നം. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതാണോ രാഷ്ട്രീയം? അധികാരമേല്‍ക്കുന്നതോടെ തീരുമോ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും കടമ?
Oruvidhathil paranjal mothathil mannmkattakal thanneyane namme bharikkunnathennathalle sari.....
paksham yethyalum gnanum, yenday bahryaum pinneyoru thandanum....
bahuth acha....yinnippol UDF viz LDF yenthanu hay vyathyasam....????
koranu kanji kumbililumilla...look at Bengal.....what is happening????
muthalitham churukkam panakkare sreshttikkumbol communism kure adhikaom paavangale shrishittikkunnuu....athrayeyullu..
bhoomy jeevayogyamallathayikondirikkunnu.......
"ചന്ദ്രികയിലെഴുതുംബോള്..." എന്ന പേരില്‍ മുമ്പ് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചു ഒരു ലേഖനം ഉണ്ടായിരുന്നല്ലൊ. അത് റിമൂവ് ചെയ്തത് എന്തു കൊണ്ടാണ്?
കല്ലേച്ചി ഈ ചോദ്യത്തിന് ഇനിയും മറുപടി പറഞ്ഞില്ല...???
ഏതൊരു ഭരണസംവിധാനത്തിലും തലവന്‍ സ്വന്തം തീരുമാനങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ സാധിക്കണമെന്നില്ല. കൂട്ടുത്തരവാദിത്ത്വം എന്ന സംഗതി ഉള്ളതുകൊണ്ട് പല ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകുകയും ചെയ്യും. നിയന്ത്രണങ്ങളുണ്ടാകുന്നതിനും ഗുണദോഷങ്ങളുണ്ട്.
"താന്‍ പറയുന്നതാണ് ഈ ലോകത്തെ നന്നാക്കാന്‍ ഏറ്റവും നല്ലമാര്‍ഗം എന്നു പറഞ്ഞുവിശ്വസിപ്പിക്കപ്പെട്ടവരും, അവരെ പറ്റിച്ചേര്ന്നുനിന്നാല് ഭൌതികമായി ചില നേട്ടങ്ങളുണ്ടാകുമെന്നു കരുതുന്ന ചിലരും അടങ്ങിയ ഒരു കൂട്ടം ആളുകള്‍. ഇവര്‍ ധാരാളം അദൃശ്യമായ സാമൂഹ്യ ആയുധങ്ങളിലൂടെ, ചിലപ്പോള്‍ ഭൌതിക ആയുധങ്ങളിലൂടെ, ഭീഷണിപ്പെടുത്തലുകളിലൂടെ, പ്രലോഭനങ്ങളിലൂടെ തങ്ങളുടെ ആളുകളെ പാരമ്പര്യമായിത്തന്നെ കൂടെ നിര്‍ത്തുന്നു."
മേല്പ്പറഞ്ഞതു തന്നെയല്ലേ ഏതൊരു വിശ്വാസത്തിന്റെയും ആധാരം (ഈശ്വരവിശ്വാസമോ, മതവിശ്വാസമോ എന്തും ആയിക്കൊള്ളട്ടെ).
ഇവിടെ സുധാകരനെക്കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങളെ സംബദ്ധിച്ച് അല്പം... സുധാകരന് പലപ്പോഴും പറയുന്നത് അല്പം ഓവര്ഡോസിലാണെന്നത് സത്യം. പക്ഷെ, അടിസ്ഥാനമായ ഒരു സത്യസന്ധത, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം അതിന്റെ പിന്നില്‍ ഉണ്ടെന്നാണ് നിഷ്പക്ഷമായി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നത്..
Nice Blog and best wishes from Huda Info Solutions (http://www.hudainfo.com)
Post a Comment