ഇത്രയും കാലത്തെ സൌദി ജീവിതത്തിനിടയ്ക്ക് സര്‍ക്കാര്‍ വിദേശികള്‍ക്കെന്നും പറഞ്ഞ് നടപ്പിലാക്കിയ ധാരാളം പദ്ധതികളും നിയമങ്ങളുമുണ്ട്. അവയൊക്കെ കഫീലന്മാരുടെ ഇടപെടല്‍മൂലം അട്ടിമറിക്കപ്പെടുകയോ വേണ്ടത്ര ഫലപ്രധമാകാതെ പോവുകയോ ചെയ്തിട്ടുമുണ്ട്.
എന്നാല്‍, ഈ അടുത്ത കാലത്ത് സൌദി ഗവണ്മെന്റ് വിദേശികള്‍ക്കായി, വിദേശികള്‍ക്ക് മാത്രമായി നടപ്പിലാക്കിയ ഒരു ഇന്‍ഷൂറന്‍സ് പദ്ധതിയുണ്ട്. ഒരു വിദേശി രോഗിയായാല്‍ അയാള്‍ ഒന്നും ശ്രദ്ധിക്കേണ്ടതില്ല. സൌദിയില്‍ ലഭിക്കാവുന്ന പരമാവധി ചികിത്സ അയാള്‍ക്ക് ലഭിക്കും. ഇതിന് പണമടക്കേണ്ടയാള് "കഫീലാ"ണ്. ചിലരെങ്കിലും തൊഴിലാളികളില്‍ നിന്ന് പണമീടാക്കുന്നുണ്ടാവണം. അത് തല്ക്കാലം മാറ്റി നിര്‍ത്താം. അപ്പോള്‍ പോലും തുച്ഛമായ പൈസയേ അതിനു വരുന്നുള്ളൂ.
എന്റെ ഒരു സുഹൃത്ത് ആശുപത്രികിടക്കയില്‍ നിന്നെന്നെ ഇപ്പോള്‍ വിളിച്ചുവെച്ചേയുള്ളൂ. ഞാനിന്ന് ചേര്‍ക്കാമെന്ന് കരുതിയ "ബ്ലോകനം" മാറ്റി ഇത് ടൈപ്പ് ചെയ്തു. അദ്ദേഹത്തിന് കാലിനെന്തോ അസുഖമാണ്. ഓപ്പറേഷന് വേണം. ഇരുപത്തി അയ്യായിരം റിയാലെങ്കിലും ചെലവാകും. അഞ്ച് പൈസ ചെലവില്ലാതെ അയാള്‍ ആശുപത്രി ചികിത്സയിലാണ്. അതും ഫൈവ്സറ്റാര്‍ സ്റ്റെയിലില്‍. എന്താ പരിചരണം.
ഇന്ത്യാ, ബംഗ്ലാദേശ്, പാക്കിസ്ഥാന് മേഖലയിലുള്ളവര്ക്കാണിതിന്റെ ഗുണം. അത്രയും നാളത്തെ ശമ്പളവും ലഭിക്കുമത്രെ. അല്ലായിരുന്നെങ്കില്‍ നാട്ടിലേയ്ക്ക് റഫര്‍ ചെയ്യലായിരുന്നു പണി. മേക്സിമം കറന്നെടുക്കാനുള്ളത് കറന്നെടുത്ത് അറവുകാരന് വില്‍ക്കുന്ന പോലെ.
ഇന്‍ഷൂറന്‍സ് കാര്‍ഡ് തൊഴിലുടമയുടെ കയ്യിലായിരിക്കും. അയാള്‍ ഈ കാര്‍ഡുമായി രോഗിയെ ആശുപത്രിയില്‍ ഹാജരാക്കിയാല്‍ മാത്രം മതി. സര്‍ക്കാര്‍ ആരെയും ഇക്കാര്യത്തിന് നിര്‍ബന്ധിക്കുകയില്ല. എന്നാല്‍, സര്‍ക്കാറിന്റെ എന്തെങ്കിലും പേപ്പറുകള്‍ എന്നെങ്കിലും ലഭിക്കേണ്ടതുണ്ടെങ്കില്‍ അന്നിതത്രയും അടയ്ക്കണം. അതൊരു നല്ല പരിപാടിയാണ്. ഒരുതരം തോമസ് ഐസക് മെതേഡ്. ചുരുക്കത്തില്‍ അക്കാമയ്ക്കാണ് ഇന്‍ഷൂര്‍. നേരത്തെ ഡ്രൈവിംഗ് ലൈസന്‍സിന് ഇത് നിര്‍ബന്ധമാക്കിയിരുന്നു. ഈ രണ്ട് ഇന്ഷൂറുകളും അനവധി കുടുംബങ്ങളെ കണ്ണീരില്‍ നിന്നും കര കയറ്റുന്നു.
ഇവിടെ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നവര്‍ ഇന്ത്യക്കാരാണ്. ഇന്ത്യക്കാരെന്നാല്‍ മലയാളികള്‍. അപ്പോള്‍ നമുക്കാണിതിന്റെ ഗുണം. സ്വന്തമായി ആശുപത്രിയുള്ള അറബികളുടെ തൊഴിലാളികളെ ഇതില്‍ നിന്ന് അയോഗ്യരാക്കിയിരിക്കുന്നു.1998- ലാണ് ഈ നിയമം പാസ്സായത്. പിന്നീട് മൂന്ന് റീജ്യനുകളായി സൌദിയെ പരിഗണിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. റിയാദിലും ജിദ്ദയിലും ഇത് നടപ്പിലായെന്നാണ് ധാരണ. ഈ പുതുവര്‍ഷം (ജനുവരി 20 ന് അറബി പുതുവര്‍ഷം പുലരും) ഈസ്റ്റേണ്‍ പ്രൊവിന്‍സില്‍ ഇതു നടപ്പിലാകും. അധിക നിയമങ്ങളും അങ്ങനേയാണ്. ഗിനിപ്പന്നികളും വെള്ളയെലികളും റിയാദിലും ജിദ്ദയിലുമാണ്. ഈസ്റ്റേണ്‍ പ്രൊവിന്സുകാര് അതിന്റെ പാര്ശ്വഫലങ്ങളറിഞ്ഞേ ഉപയോഗിക്കേണ്ടതുള്ളൂ.
എന്റെ അക്കാമ ഈ വര്‍ഷത്തേക്ക് ഈ ആഴ്ച്ച പുതുക്കിക്കഴിഞ്ഞതിനാല് അടുത്ത ഒരു വര്‍ഷത്തേയ്ക്ക് എനിക്കതിന്റെ പ്രയോജനം ലഭിക്കില്ല എന്ന് സങ്കടപൂര്‍വം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ ഒരു ഫോണ്‍ കോള്‍
ഞാനാശുപത്രിയിലാണ്"എന്താണ് അസുഖം?"
"ഒരപകടമായിരുന്നു."
അങ്ങേത്തലയ്ക്കല്‍ അതിശക്തമായ കരച്ചില് 1652 മെഗാഹെട്സ്.
"നിങ്ങള്‍ക്കെന്തെങ്കിലും?"
"രണ്ടുമാസമെങ്കിലും ഇവിടെ കിടക്കേണ്ടിവരും"
"എന്തായാലും സുഖമായിട്ടിങ്ങു വന്നാല്‍ മതി. ഇവിടെ വന്നിട്ടെന്താക്കാനാ"
(തെറ്റിദ്ധരിക്കരുത് ഭാര്യ ഒരു പരമാര്‍ഥം പറഞ്ഞെന്നേയുള്ളൂ)
"ഉം."
"എന്റെ മാലമറക്കരുത്"
ഇതൊരു വലിയ സംഭവ കഥയുടെ ചുരുക്കമാണ്. ഈ സംഭവത്തിലെ സംഭാഷണങ്ങള്‍ ചിലപ്പോള്‍ മാറിയിരിക്കാം. പക്ഷെ, എന്നോട് ഒരാള്‍ പറഞ്ഞ അനുഭവ കഥയാണ്. ഇതിന് തുല്ല്യമായ ധാരാളം ഫോണ്‍കോളുകള്‍ നിങ്ങളില്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ടാകണം. ഇക്കാരണത്തിന് ആ ബന്ധമൊഴിഞ്ഞു.
Thursday, December 21, 2006
Subscribe to:
Post Comments (Atom)
3 comments:
കല്ലേച്ചി
ഈ സൌദി ഗവ:മെന്റിനെ
പുകഴ്ത്തുന്ന
നേരം കൊണ്ട് വല്ലതലവെട്ടലും
എഴുതിയിരുന്നേല്
കമന്റുകളുടെ പ്രളയത്തില്‍ പെട്ട്
കല്ലേച്ചിയുടെ പോസ്റ്റ് ഒലിച്ചുപോയേനേ!!
മുമ്പ് രണ്ടുതവണ ഒലിച്ചത് ഞാന്‍
നേരിട്ട്
കണ്ടതാ..
ഒരു പൌരോഹിത്യ ഗവ:മെന്റ്
അതിന്റെ
പശുമാര് ക്ക് പിന്തിരിപ്പന്
നടപടിക്രമങ്ങളില്‍
എന്തെങ്കിലും ചെയ്താല്‍
അതിനെ ഇസ്ലാമികമായി
വ്യാഖാനിക്കുന്ന
നമ്മുടെ ബ്ളൊഗന് മാര്‍ ക്ക്
എന്തുപറ്റി ഇങ്ങനെ തോന്നാന്‍ ?
കല്ലേച്ചിയുടെ ഈ പോസ്റ്റ് വളരെ ഉപകാരപ്രദമായ അതിനേക്കാള്‍ വിജ്ഞ്ഞാനപ്രദമായ ഒന്നാണെന്നു എടുത്തു പറയേണ്ടിയിരിക്കുന്നു.
ജോലിക്കാര്‍ക്കുള്ള നിര്ബന്ന്ധ ഇന്‍ഷുറന്‍സ് പദ്ധതി യു.എ.ഇ യിലും ഈയടുത്തെയിടെ നടപ്പിലാക്കി വരുന്നു. ഇത്തരം നല്ല കാര്യങ്ങള്‍ക്ക് സൌദി മറ്റു രാജ്യങ്ങള്‍ക്കു മാതൃകയാകുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്. snowdiomand പറഞ്ഞതുപോലെ അവരെക്കുറിച്ച് രണ്ട് അനാവശ്യമാണീ പോസ്റ്റിലെങ്കില്‍ ഇവിടെ കമെന്റിന്റെ പ്രളയമായേനെ.
പക്ഷെ കമെന്റുകളിലല്ല കാര്യം. തെറ്റായ പോസ്റ്റുകളെ എതിര്‍ക്കുന്നവരുടെ അഭിപ്രായവും കമെന്റ് തന്നെയാണ്. പിന്നെ പോസ്റ്റിട്ടവരുടെ മറുപടിയും. അങ്ങനെ ഒരു പ്രളയം.
ഇവിടെ കമെന്റുകളും വാഗ്വാദങ്ങളും കുറവായതിനാല്‍, എല്ലാവരും ഈ പോസ്റ്റിനോട് യോജിക്കുന്നു, അല്ലേല്‍ ആ മാതൃക അവര്‍ മനസ്സിലാക്കുന്നു എന്നു വേണം കരുതാന്‍.
കല്ലേച്ചി (ചേച്ചി / ചേട്ടന്? ഒരു കണ്ഫ്യൂഷന്) അഭിനന്ദനങ്ങള്‍.
-സുല്‍
Thanx for all comments.
ഒരു പൌരോഹിത്യ ഗവ:മെന്റ്
അതിന്റെ
പശുമാര് ക്ക് പിന്തിരിപ്പന്
നടപടിക്രമങ്ങളില്‍
എന്തെങ്കിലും ചെയ്താല്‍
അതിനെ ഇസ്ലാമികമായി
വ്യാഖാനിക്കുന്ന
നമ്മുടെ ബ്ളൊഗന് മാര്‍ ക്ക്
എന്തുപറ്റി ഇങ്ങനെ തോന്നാന്‍ ?
this is also a govt know, whether you like or dis like.
Post a Comment