Tuesday, December 12, 2006

'വിന്നീജെ' യുടെ കവിതകളേക്കുറിച്ച്‌

കോളേജില്‍ തെരഞ്ഞെടുത്ത കവിതകള്‍ പഠിപ്പിക്കുമ്പോള്‍ സാറ്‌ പറഞ്ഞു "ദീസ്‌ പൊയംസ്‌ ഹാവ്‌ സം പെക്യൂലിയാരിറ്റീസ്‌ സോ ദോസ്‌ ആര്‍ സെലക്ടഡ്‌ ബൈ അയ്യപ്പപ്പണിക്കര്‍." അയ്യപ്പപ്പണിക്കര്‍ സെലക്ട്‌ ചെയ്തു എന്നത്‌ കൂടി കവിതയ്ക്കുള്ള ഗുണമായി എന്റെ സാറ്‌ പറഞ്ഞത്‌ വെറുതെയല്ല. കവിതകളെ, വിശേഷിച്ചും ഇംഗ്ലീഷ്‌ കവിതകളെ അത്രയ്ക്ക്‌ ആഴത്തില്‍ അറിഞ്ഞ ആശാനായിരുന്നു ശ്രീ അയ്യപ്പപ്പണിക്കര്‍. അദ്ദേഹം അങ്ങനെ കൊള്ളരുതാത്തത്‌ തെരഞ്ഞെടുക്കില്ല. അതൊരു ഭാഗ്യമായിരുന്നു. അങ്ങനെ ഒരാള്‍ തെരഞ്ഞെടുത്ത്‌ താരനുണ്ടാവുക എന്നത്‌. അദ്ദേഹം ഇന്ന്‌ നമ്മോടൊപ്പമില്ല. എന്നാല്‍ നമ്മോടൊപ്പം ഇല്ലാതാവാന്‍ ഒരിക്കലും അയ്യപ്പപ്പണിക്കര്‍ക്കാവുകയുമില്ല. എമിലിഡിക്കന്‍സും ടെനിസനും ബ്ലേക്കും അലക്സാണ്ടര്‍ പോപ്പും ബൈറനും അങ്ങനെ അങ്ങനെ പലരേയും അദ്ദേഹം "നമുക്കായി കണ്ടെടുത്തു". അതും ഇംഗ്ലീഷ്‌കാര്‍ക്കുപോലുമില്ലാത്ത സൂക്ഷമതയോടെ. ഇംഗ്ലീഷുകാരെ ഇംഗ്ലീഷു പഠിപ്പിക്കലായിരുന്നല്ലോ പണി. വിന്നി ജെ പണിക്കരുടെ "വിഭാതത്തിന്റെ വശ്യത" എന്ന കവിത കയ്യിലെടുത്തപ്പോള്‍ അയ്യപ്പപ്പണിക്കരുടെ അവതാരികയുണ്ടതില്‍. കുട്ടിക്ക്‌ ലഭിച്ച ഒരു അംഗീകാരമായി ഈ അവതാരികയെ കരുതാം. അതൊരു ഊര്‍ജ്ജമാക്കണമെന്നേയുള്ളൂ. പണിക്കര്‍ തന്നെ ആശംസിക്കുന്നുണ്ട്‌ "ജീവിതത്തിന്റെ പ്രഹേളിക ഒരിക്കലും പൂര്‍ണമായും പരിഹരിക്കപ്പെടുകയില്ലെന്നു കരുതി അന്വേഷണം നാം നിര്‍ത്തേണ്ടതില്ല. തനിക്ക്‌ കിട്ടിയ അനുഗ്രഹം കൊണ്ട്‌ വിന്നിയതു തുടരുമെന്നു കരുതാം". പുസ്തകത്തിന്റെ പുറംചട്ട

വിന്നി എഴുതിത്തുടങ്ങുന്നേയുള്ളൂ. അതിന്റെ പോരായ്മകള്‍ കവിതയില്‍ കണ്ടേയ്ക്കാം. വായനയുടെ കുറവുകളുമുണ്ടാകാം. അതിലപ്പുറം എഴുത്ത്‌ വൈകാരിക ആവിഷ്കാരത്തിനുള്ള ഒരു ഉപാധിയായി തെരഞ്ഞെടുത്തു എന്നുള്ളത്‌ വലിയ കാര്യമാണ്‌. പ്രവാസ ജിവിതത്തിന്റെ രക്തസാക്ഷികളാണ്‌ കുട്ടികള്‍. വിശേഷിച്ചും സൌദിയില്‍. അനുഭവങ്ങളുടെ അഭാവം അവരുടെ ഭാവനയെ മങ്ങലേല്‍പ്പിക്കുന്നു. ഉദാഹരണത്തിന്‌ മരണം ഒരു അനുഭവമാണ്‌. അപ്പോള്‍ ആളുകളുടെ അങ്കലാപ്പും മുഖഭാവങ്ങളും കത്തിച്ചുവെച്ച ചന്ദനത്തിരിയുടെ ഗന്ധവും വെള്ളത്തുണിയില്‍ പൊതിഞ്ഞ ദേഹവും അതോടനുബന്ധിച്ചുള്ള ആചാരങ്ങളില്‍ നമുക്കുള്ള പങ്കാളിത്തവും കൊണ്ട്‌ മരണം ഒരു അനുഭവമായി നമ്മുടെ മനസ്സിലുണ്ടാകുന്നു. ഇത്തരം അനുഭവങ്ങള്‍ പില്‍ക്കാലത്ത്‌ പലതായി നമ്മുടെ ഭാവനയെ വികസിപ്പിക്കും. സൌദിയിലെ ജീവിതത്തില്‍ കാണാതാവലുകളാണ്‌ മരണം. അതൊരു അനുഭവമാകുന്നില്ല. സ്കൂളും നൂറുകണക്കിന്‌ ഹോം വര്‍ക്കുകളും പക്ഷികളില്ലാത്ത, നിറമില്ലാത്ത പ്രഭാതങ്ങളും ചുമരുകളില്‍ നിന്ന്‌ ചുമരുകളിലേയ്ക്കടിച്ച്‌ വീഴുന്ന നോട്ടം പോലും ഒരു ആഘാതമാവുന്ന ഫ്ലാറ്റുകളിലെ ജീവിതം കുട്ടികള്‍ക്ക്‌ സമ്മാനിക്കുന്നത്‌ ഒരു കണ്ണടയാവണം. ഈ കട്ടിച്ചില്ലുകള്‍ കാണിച്ചു കൊടുക്കുന്ന വെറും കാഴ്ച്ചകളല്ല വിന്നിയുടേത്‌. അതിനപ്പുറം ഭാവനയുടെ ജനാലകളെ തുറക്കാനവള്‍ ശ്രമിക്കുന്നുണ്ട്‌. ഈ കാണാകാഴ്ച്ചകളെ ഭാവനയിലുത്‌പാദിപ്പിച്ച്‌ പ്രദര്‍ശിപ്പിക്കുകയാണ്‌ വിന്നി

ഒരു പൂവിരിയുന്നതും കൊഴിയുന്നതും പ്രകൃതിയിലുണ്ടാക്കുന്ന ഭാവങ്ങളെ അയ്യപ്പപ്പണിക്കരുടെ ആമുഖത്തില്‍ രേഖപ്പെടുത്തുന്നുണ്ട്‌. പ്രകൃതിയുടെ ഇത്തരം ചലനങ്ങളെ പിടിച്ചെടുത്ത്‌ അതിലടങ്ങിയിരിക്കുന്ന സൌന്ദര്യത്തെ മാനസികമായി നിര്‍മ്മിച്ച്‌ അനുവാചകന്‌ നല്‍കുക എന്ന പണിയാണ്‌ കവി ചെയ്യുന്നതെന്ന്‌ അയ്യപ്പപ്പണിക്കര്‍ സൂചിപ്പിക്കുന്നു. (ആശാന്റെ വീണപൂവ്‌ ഓര്‍ക്കുക) "വിഭാതത്തിന്റെ വശ്യത"യുടെ കവിയും പരിപൂര്‍ണമായ അര്‍ഥത്തില്‍ അതുതന്നെയാണ്‌ ചെയ്യുന്നത്‌. തന്റെ ബാല കൌമാര കുതൂഹലങ്ങളെ വെറുതെ കോറിയിടുകയാണ്‌ വിന്നി. അതൊരു കുട്ടിയുടെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പലപ്പോഴായി കണ്ണിലുദി-ച്ച-ക്കുന്ന പ്രഭാതമാണ്‌. അണ്‍ സീന്‍ (പുറത്ത്‌ ദിവസവും കാണുന്ന കാഴ്ച്ചകള്‍, പുല്‍ത്തകിടി, തത്തയുടെ കൂജനങ്ങള്‍, പച്ചക്കണ്ണുള്ള പൂച്ച) ക്രിയേഷന്‍സ്‌ (കുരങ്ങും കുഞ്ഞും) നാച്ച്വര്‍ കളര്‍ (പ്രകൃതീ നീ നിറങ്ങളില്‍ ആറാടുന്നു) സീസണ്‍ ഡിഫറന്‍സ്‌ (ഇലകളില്‍ വീഴുന്ന മഴമുത്തുകള്‍ കുളമാവുന്നു) തുടങ്ങി ചില കവിതകള്‍ നേരെ നേരെ പ്രകൃതിയെ പറിച്ചുനടാനുള്ള ശ്രമമാവുമ്പോള്‍ തത്വചിന്തയിലതിഷ്ടിതമായ ചില കുഞ്ഞു നിരീക്ഷണങ്ങളാണ്‌ മറ്റു ചിലതില്‍. റിയലൈസേഷന്‍ (ജീവിതം ജീവിക്കാന്‍ തുടങ്ങുമ്പോള്‍) യൂണീഡൈറക്ഷണല്‍ (ജീവിതമെന്താണോ അത്‌ ജീവിക്കുക) തുടങ്ങിയവ ഉദാഹരണങ്ങള്‍. പ്രകൃതിയുടെ അത്ഭുതങ്ങളാണ്‌ മറ്റു ചില കവിതകളില്‍ പ്ലീസ്‌ റി"വീല്‍ ദ സീക്രട്‌."

"ടൂ ഫൈസസ്‌" ഒക്കെ എഴുതുമ്പോഴേക്കും പ്രണയം തുടങ്ങിയ വിഷയങ്ങളിലേയ്ക്ക്‌ കവിത്വം വളര്‍ച്ച പ്രാപിക്കുന്നുണ്ട്‌. എനിക്ക്‌ പ്രതികരിക്കണം എന്ന ബോധം സാഹിത്യത്തെ നശിപ്പിക്കും എന്നെനിക്കു തോന്നുന്നു. ചില കവിതകളൊക്കെ അങ്ങനെ പാളുന്നുണ്ട്‌. കവിതകൊണ്ട്‌ പറയുന്നതിനപ്പുറം കവി തന്നെ കയറി ഇടപെടുന്നതുപോലെ. ഇതൊക്കെ എല്ലാ തുടക്കക്കാരുടേയും പ്രശ്നങ്ങളാണ്‌. കവിത കുറേക്കൂടി ഗൌരവമായി മനസ്സിലാക്കി വരുമ്പോള്‍ എഴുതിയ ഒരു കവിതയും തൃപ്തിയാവാതെ വരും. അത്‌ പുതിയ കവികള്‍ക്കുള്ള പുനരവലോകന കാലമാണ്‌. "ആഴത്തിലും പരപ്പിലുമുള്ള വായന" സ്വയം തിരുത്തപ്പെടുന്നതിനു പുതിയ കവികളെ സഹായിക്കും

പല കവിതകളും ഒന്നു കൂടിമിനുങ്ങേണ്ടതുണ്ട്‌."വെന്‍ ഐ സോ യു ദ ഫസ്റ്റ്‌ ഡേയ്‌" ഒരു ഉദാഹരണമാണ്‌. നല്ല കവിതയാണത്‌. ക്ലാസ്‌മേറ്റിനെ സുഹൃത്തായി തെരഞ്ഞെടുക്കുന്ന ആദ്യാനുഭവമാണത്‌. ഒരു സുഹൃത്ത്‌ നമ്മെ തെരഞ്ഞെടുക്കുന്നതും നാം അയാളെ തെരഞ്ഞെടുക്കുന്നതും 'ദൈവിക'മായ പ്രവര്‍ത്തിയാണ്‌. അന്നുവരെയറിയാത്ത ഒരാള്‍ ആയിരക്കണക്കിനാളുകളില്‍ നിന്ന്‌ നമ്മെ അയാളുടേതായി തെരഞ്ഞെടുക്കുന്നു എന്നു പറയുന്നത്‌ പിന്നെ മറ്റെന്താണ്‌? അതില്‍ കലയും കവിതയുമുണ്ട്‌. കവിയുടെ എല്ലാ ഓരോ അനിയന്ത്രമായ ജൈവപ്രവര്‍ത്തനങ്ങളും ഒരുമാത്രവീതം അധികമായി സ്പന്ദിക്കപ്പെടുന്നതായുള്ള അനുഭവ വിവരണം മനോഹരമാണ്‌ കാവ്യാത്മകവുമാണ്‌. ഹൃദയം 'ഒരു സ്പന്ദം' വേഗത്തില്‍ മിടിച്ചു. 'ഒരു' എന്നതിലുള്ള ഊന്നല്‍ ശ്രദ്ധിക്കുക. ഒരേ താളത്തിലുള്ള അതിന്റെ ഗതിയില്‍ ഒരു താളവേഗം (അഥവാ ചാട്ടം) ആണത്‌. ഈചാട്ടം നമ്മളോരോരുത്തരും ഓരോതരം തെരഞ്ഞെടുപ്പുകളിലും അനുഭവിച്ചിട്ടുള്ളതുമാണ്‌. അതിലുള്ള രണ്ടു വരികള്‍ പക്ഷെ, അധികമാണെന്നെനിക്കു തോന്നുന്നു. "എന്നാല്‍, നിന്നെ കൂടുതലറിഞ്ഞപ്പോള്‍" എന്നതും "എന്നാല്‍ നീ പുഞ്ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നതും." കാരണം ഈ രണ്ടു കാര്യങ്ങളും കവിതയുടെ അന്തസത്തയായി അതിന്റെ കൂടെ ആദ്യാവസാനമുണ്ട്‌. അതിനാല്‍ അത്‌ വെളിപ്പെടുത്തേണ്ടതില്ല. അങ്ങനെയാവുമ്പോള്‍ കവിത ചോര്‍ന്നൂപോകുന്നു.

പിതൃതുല്ല്യമായ വാത്സല്ല്യമാണ്‌ അനുവാചകരെന്നതിലുപരി വിന്നിയോട്‌ ഞങ്ങള്‍ സാഹിത്യസുഹൃത്തുക്കള്‍ക്കുള്ളത്‌ എന്നതുകൊണ്ടുതന്നെ അതിനനുസരിച്ചുള്ള താളപ്പിഴകള്‍ ഈ നിരൂപണത്തിലുമുണ്ടായേക്കാം. മക്കളുടെ വിശേഷിച്ചും പെണ്‍മക്കളുടെ വളര്‍ച്ച പിതാവിനേക്കാള്‍ മനസ്സിലാക്കാനാവുക അയല്‍ക്കാരനാണ്‌.

43 കൊച്ചുകവിതകളുടെ സമാഹാരമായ ഈ പുസ്തകം സമര്‍പിക്കപ്പെട്ടിട്ടുള്ളത്‌ വല്ല്യച്ഛന്‍ കെ. എ പണിക്കര്‍ക്കും അമ്മാവന്‍ ഗണപതിയ്ക്കുമാണ്‌.

വിഭാതത്തിന്റെ വശ്യത
വിന്നി ജെ പണിക്കര്
‍പ്രസാദനം മാലുബെന്‍ പബ്ലിക്കേഷന്‍സ്‌
വില 49 രൂപ

രണ്ട്‌ മുഖങ്ങള്‍
മുന്നില്‍ ആഴക്കടല്
‍അവള്‍ വഴുതിയപ്പോള്‍ വളകളുടഞ്ഞു
അവ നീല ജലത്തിലൊഴുകി
അവള്‍ കരഞ്ഞു
വളകളുടഞ്ഞതിലല്ല,
ജീവിതമുടഞ്ഞതിന്‌
എല്ലാവരും ഉണ്ടായിട്ടുംഅവളക്കാരുമില്ല
സ്നേഹം ക്രൂരമത്രേ
അവള്‍ക്കൊരു കാമുകനുണ്ടായിരുന്നു.
രക്ഷിതാക്കളുടെ ഇടപെടല്‍
അവളെയും 'സ്നേഹ'ത്തേയും പരാജയപ്പെടുത്തി.
ഇന്നവള്‍ക്ക്‌ ഇരുപത്‌
നീണ്ട ജീവിതമുണ്ട്‌ മു'ി‍ല്‍
ഭൂമിയിലെ വലിയ ജലാശയവുമുണ്ട്‌, കടല്‍
അവളെ വിളിക്കു' രണ്ടു മുഖങ്ങളായി
എങ്ങോട്ടുപോകണം?
ഏതുമുഖമവള്‍ക്കുചേരുംവളകളോടൊപ്പമോ?
കഴിഞ്ഞതെല്ലാം മറ'്‌ ജീവിതത്തോടൊപ്പമോ?

വിന്നി. ജെ. പണിക്കര്
‍സ്വതന്ത്ര വിവര്‍ത്തനം. കല്ലേച്ചി.

loveliness of dawn
I love to wake up in the dawn
When the sun comes out of its sleep
And shines brightly over the sea
I love to wake up in the dawn

I love to wake up in the dawn
By hearing the sweet song of the
Birds and animals who play in the farm
I love to wake up in the dawn

I love wake up in the dawn
By the melodies of the dripping sound of the raindrops
And the green, leafy farm smiling at me.
I love to wake up in the dawn.

Winnie J.

* Received the Editor’s choice award, USA, 2001


ഫലിതം
ഹൈസ്കൂള്‍ കല്ലേച്ചി.
ഹിന്ദിപഠിപ്പിച്ചത്‌ ഉണ്ണിമാഷാണ്‌. ഹൈസ്കൂള്‍ ക്ലാസില്‍ അധ്യാപകരുടെ പേരുകള്‍ അവരറിയാതെ കുട്ടികളങ്ങുമാറ്റും. അത്‌ കുട്ടികളുടെ ഒരു അവകാശവും അധ്യാപകര്‍ക്കുള്ള അവാര്‍ഡുമാണ്‌. ഈ പട്ടങ്ങള്‍ക്കുള്ള ദോഷം അത്‌ കാലാകാലം കിടക്കും എന്നതാണ്‌. പുതിയ പുതിയ തലമുറകളിലേക്ക്‌ കൈമാറി കൈമാറി "കെടാത്ത കൈത്തിരി നാളം പോല്‍" കൃത്യമായി കുട്ടികള്‍ അത്‌ പകര്‍ത്തും. സൌദിയില്‍ പാക്കിസ്ഥാനികള്‍ക്ക്‌ "പച്ചകള്‍"എന്നു പേരിട്ടത്‌ ആരായിരിക്കും?

അപ്പോള്‍ ഉണ്ണിമാഷ്‌. 'തുറുത്തുണ്ണി' എന്ന്‌ ഞങ്ങള്‍ 'സ്നേഹപൂര്‍വം' വിളിക്കും. ദേഷ്യപ്പെടുമ്പോള്‍ സ്വതവേ വലിയ കണ്ണുകള്‍ അദ്ദേഹം ഒന്നുകൂടി തുറിക്കും. അപ്പോള്‍ ഒരു 'മിനിയേച്ചര്‍ ഗ്ലോബായി' ഈ കണ്ണുകള്‍ ഞാന്‍ സങ്കല്‍പിക്കും. "ലാറ്റിറ്റ്യൂഡ്‌ ലോംഗിറ്റ്യൂഡുകളായി" ചുവന്ന ഞരമ്പുകളും. എനിക്ക്‌ ധാരാളം അനുഗ്രഹങ്ങള്‍ പുള്ളിക്കാരന്‍ തന്നിട്ടുണ്ട്‌. എന്റെ പഠിത്തത്തിലുള്ള ഒരു ജാഗ്രതകൊണ്ടാണിത്‌. അതിലൊന്നാണ്‌ "നീ ഹിന്ദി പറയുന്ന കാലത്ത്‌ കാക്ക മലന്നു പറക്കും" എന്നത്‌. ഒരു അയകെട്ടി അതില്‍ കുറേ പദങ്ങള്‍ മലയാളത്തിലെഴുതി തൂക്കിയിട്ട്‌ ഒരു 'ഹേ'യും ചേര്‍ത്ത്‌ കളിപ്പിക്കാന്‍ ശ്രമിച്ചതിനൊക്കെ കിട്ടിയതാണ്‌ അവയിലധികവും.

ഒരിക്കല്‍ ക്ലാസില്‍ ഹിന്ദി എടുത്തുകൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു
"സാര്‍ ഇതൊക്കെ ഒന്ന്‌ മലയാളത്തില്‍ കൂടി പറഞ്ഞു തന്നിരുന്നെങ്കില്‍"
ഇന്നാ പിടിച്ചോ "അഭിവ്യക്തികള്‍ക്കു തുല്ല്യമായ ക്രിയാധാതുവിന്‌ ചേര്‍ന്ന വര്‍ത്തമാനകാലകൃതന്തക്രിയാ വിശേഷണപദങ്ങള്‍ ചേര്‍ക്കുക"
"എന്റമ്മോ 'മ്മക്ക്‌ ഹിന്ദി മതിയേ ഹേ"
"കൃതന്തകുന്ത്രാണ്ടങ്ങള്‍" വെട്ടിപ്പൊകാത്ത ഒരു 'കാലവര്‍ഷ വെള്ളിടിയായി' ഇന്നുമെന്റെ മനസ്സിലുണ്ട്‌.

17 comments:

K.V Manikantan said...

പ്രവാസ ജിവിതത്തിന്റെ രക്തസാക്ഷികളാണ്‌ കുട്ടികള്‍. വിശേഷിച്ചും സൌദിയില്‍. അനുഭവങ്ങളുടെ അഭാവം അവരുടെ ഭാവനയെ മങ്ങലേല്‍പ്പിക്കുന്നു. ഉദാഹരണത്തിന്‌ മരണം ഒരു അനുഭവമാണ്‌. അപ്പോള്‍ ആളുകളുടെ അങ്കലാപ്പും മുഖഭാവങ്ങളും കത്തിച്ചുവെച്ച ചന്ദനത്തിരിയുടെ ഗന്ധവും വെള്ളത്തുണിയില്‍ പൊതിഞ്ഞ ദേഹവും അതോടനുബന്ധിച്ചുള്ള ആചാരങ്ങളില്‍ നമുക്കുള്ള പങ്കാളിത്തവും കൊണ്ട്‌ മരണം ഒരു അനുഭവമായി നമ്മുടെ മനസ്സിലുണ്ടാകുന്നു. ഇത്തരം അനുഭവങ്ങള്‍ പില്‍ക്കാലത്ത്‌ പലതായി നമ്മുടെ ഭാവനയെ വികസിപ്പിക്കും. സൌദിയിലെ ജീവിതത്തില്‍ കാണാതാവലുകളാണ്‌ മരണം. അതൊരു അനുഭവമാകുന്നില്ല. സ്കൂളും നൂറുകണക്കിന്‌ ഹോം വര്‍ക്കുകളും പക്ഷികളില്ലാത്ത, നിറമില്ലാത്ത പ്രഭാതങ്ങളും ചുമരുകളില്‍ നിന്ന്‌ ചുമരുകളിലേയ്ക്കടിച്ച്‌ വീഴുന്ന നോട്ടം പോലും ഒരു ആഘാതമാവുന്ന ഫ്ലാറ്റുകളിലെ ജീവിതം കുട്ടികള്‍ക്ക്‌ സമ്മാനിക്കുന്നത്‌ ഒരു കണ്ണടയാവണം.

-നല്ല നിരീക്ഷണം കല്ലേച്ചി. വിന്നിക്ക് എല്ലാ ഭാവുകങ്ങളും.

K.V Manikantan said...

ഇമെയില്‍ ഒന്ന് തരാമോ? kvmnair@gmail.com
qw_er_ty

ബയാന്‍ said...

പ്രവാസ ജിവിതത്തിന്റെ രക്തസാക്ഷികളാണ്‌ കുട്ടികള്‍
ഏന്തിനേക്കാളും വലുതാണു കുഞ്ഞുങ്ങളെ കുറിച്ചുള്ള ഈ നിരീക്ഷണം, പ്രവാസികളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഇതൊരു വിഷയമായി പ്രവാസികള്‍ അനുഭവങ്ങള്‍ പങ്കുവെച്ചെങ്കില്‍ നന്നായിരുന്നു.

I love wake up in the dawn
I love wake up in the dawn
I love wake up in the dawn
I love wake up in the dawn

കവിതയും - കുഞ്ഞുങ്ങളും - അവരുടെ ഭാവനകളും - കല്ലേച്ചിക്കു ഭാവുകങ്ങള്‍.
ബയാന്‍

Anonymous said...

മഴയും പാടവരമ്പും മരങ്ങളും വെയിലും വേനലും നിലാവും നാട്ടിലെ ബാല്യങ്ങള്‍ക്കു നമ്മള്‍ തിരിച്ച്‌ നല്‍കുമോ? ഫ്രൂട്ടി രുചിച്ച്‌ 'ഇതു പോലെ ആണോ അച്ഛാ മാമ്പഴത്തിന്റെ രുചി' എന്നു ചോദിക്കുന്ന കുട്ടിയെക്കുറിച്ച്‌ 'മാമ്പഴക്കാല'ത്തില്‍ 1996- ല്‍ ആലങ്കോട്‌ ലീലാകൃഷ്ണന്‍.

വിഷ്ണു പ്രസാദ് said...

റിസ്, മാമ്പഴക്കാലം ആലങ്കോടിന്റേതല്ല, പി.പീ രാമചന്ദ്രന്റേതാണ്.സമാഹാരം:കാണെക്കാണെ.

Anonymous said...

നന്ദി വിഷ്ണുപ്രസാദ്‌. നശിച്ച മറവി...!

വിഷ്ണു പ്രസാദ് said...

കല്ലേച്ചീ,നല്ല പോസ്റ്റ്.ഈ വിന്നീജെ ഒരുകുട്ടിയാണെന്നും
കവിയാണെന്നും മനസ്സിലായി.താങ്കളുടെ ആരെങ്കിലുമാണോ എന്നറീയില്ല.എത്ര വയസ്സുള്ള കുട്ടിയാണ്? മാതാപിതാക്കള്‍?കേരളത്തിലല്ലെന്ന് കമന്റും പോസ്റ്റും മനസ്സിലാക്കിത്തന്നു.ചിത്രമുണ്ടെങ്കില്‍ അതും പോരട്ടെ.വിവരമില്ലാത്ത എന്നെപ്പോലെ ചിലരും ഈ പോസ്റ്റ് വായിച്ചെന്നുവരും.

Siji vyloppilly said...

അതെ എത്ര വയസ്സുള്ള കുട്ടിയാണിത്‌ എഴുതിയത്‌?
കല്ലേച്ചിയുടെ വിവരണം അതീവ്‌ ഹൃദ്യം...

കല്ലേച്ചി|kallechi said...

വിന്നി നാട്ടിലാണ്. അവളുടെ ബാല കൌമാര കവിതകളാണിതില്. ഫോട്ടോപ്രസിദ്ധീകരണക്ഷമമെൻകിൽ തീര്ച്ചയായും പ്രസിദ്ധീകരിക്കും. കല്ലേച്ചി വെറും ഒരു കവിതാസ്വാതകൻ മാത്രമാണ്. സൻകുചിത മനസ്കന് ആരുടെ ഈ മെയിലാണ് ചോദിച്ചതെന്ന് വ്യക്തമല്ല. വിന്നി ഈ കുറിപ്പുകള് കാണുമഎന്നും പ്രതികരിക്കുമെന്നും കരുതാം.

K.V Manikantan said...

kallEchchi;
I want your email. I like to forward this article to moonnamidam. as pusthaka parichayam. -with your permission only. I'm a member of moonnamidam team. If u have please send the cover of the book also.

regards

qw_er_ty

കല്ലേച്ചി|kallechi said...

ഇമെയില് താൻകളുടെ മെയിൽ ബൊക്സിൽ എത്തിയിട്ടുണ്ടാവും

കല്ലേച്ചി|kallechi said...

I want your email. I like to forward this article to moonnamidam. as pusthaka parichayam. -with your permission only. I'm a member of moonnamidam team. If u have please send the cover of the book also.

വിന്നി ശ്രദ്ധിക്കുമല്ലോ.

Paul said...

സങ്കു, ഈ പുസ്തകത്തെക്കുറിച്ചുള്ള പി. ജെ. ജെയുടെ കുറിപ്പ് ഇവിടെയുണ്ട്: http://chintha.com/node/294

കല്ലേച്ചി, നല്ല നിരീക്ഷണങ്ങള്‍...

Anonymous said...

Gentlemen,
Kadappadereyundellavarodum...kannukal yengane nanayathirikkum.....Winnie yenday makalanennu parayunnathilum abhimanam gnan avaluday achananennu paraykayavum...she was a different child from very early age....started writing early by 9 years...
she got Editors choice Award back in 2001 she was 13 then...this collection contains her work until her 14th birthday. Another volume, until her 17th birth day is on the way ....we are yet to get a publisher ....
She is doing her first year degree in Mass Communication, Mar Ivanios, Tvm.
winniejpanicker@gmail.com
You could reach me on:
sapanicker.kovilloor@gmail.com

Anonymous said...

‘വിഭാതത്തിന്റെ‘ വശ്യത....
കുരുന്നുമനസ്സിലെ ‘പുലരി’...അതായിരിക്കാം...ശരിയായ പ്രയോഗം....വെളീച്ചം പൊട്ടിവിരിയുന്ന അവസ്ത...അതല്ലെ ....transition from 'slumber' to ticking elements of life...light...inner awakening

sivanagam.blogspot.com

Sasi Kumar said...

interesting reading

Anonymous said...

Good evening everybody in this site...This is Winnie...i am really soo happy to read your commments...Thanks to all the people involved...am In Kerala right now doing my 1stb Year Degree course in Mass Communication and Videography...Just came in for Christmas Vacations....Thank you all once again...I will surely keep in touch...