Saturday, April 01, 2006

ഈ ജനാധിപത്യത്തെപ്പറ്റിപ്പറയാന്‍ എനിക്ക്‌ അറപ്പാണ്‌

ഇന്ത്യ ഒരു ജനാധിപത്യരാജ്യമെന്നു പറയാന്‍ ഇപ്പോഴെനിക്ക്‌ അറപ്പാണ്‌. അബ്ദുല്‍ നാസര്‍ മദനിയുടെ ജയില്‍ വാസത്തിന്റെ എട്ടാമതു വര്‍ഷമാണ്‌ 31/3/06. ഇത്‌ കേവലം അബ്ധുല്‍ നാസറിന്റെ മാത്രം കാര്യമല്ല. ഇന്ത്യയിലെ അനവധി ജയിലുകളില്‍ ഇങ്ങനെ എന്തിനെന്നറിയാതെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവര്‍ ധാരാളമുണ്ട്‌. അവരില്‍ 30 ഉം 35 ഉം വര്‍ഷം കഴിഞ്ഞവരുമുണ്ട്‌. അബ്ദുല്‍ നാസര്‍ മദനിയുടെ കൂടെ ജയിലിലടയ്ക്കപ്പെട്ട വേറെ 12 പേരോളമുണ്ട്‌ ഇതുപോലെ. വലിയവരുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നേയുള്ളൂ. the big they are, the hard they fall

അബ്ദുല്‍ നാസര്‍ മദനിയുടെ ആളല്ല ഞാന്‍. അദ്ദേഹത്തിന്റെ വാദങ്ങളോട്‌ അതേ തീവ്രതയോടെ പ്രതികരിച്ചിട്ടുള്ള ആളുമാണ്‌. അദ്ദേഹം ഭീകരവാദിയാണ്‌, കൊലപാതകിയാണ്‌, കള്ളനാണ്‌, ചതിയനാണ്‌, മനുഷ്യന്‍ ഇന്നോളം കണ്ടതില്‍ വെച്ച്‌ ഏറ്റവും നീചനാണ്‌. ആവാം. അദ്ദേഹം ഈലോകത്തിലെ ഏറ്റവും വലിയ പുണ്ണ്യാളനാണ്‌. അതുമാവാം. എനിക്കതിലൊന്നും അഭിപ്രായം പറയേണ്ട കര്യമില്ല.

എന്നാല്‍ ഒരാളെ അയാള്‍ക്കു പാറയാനുള്ളതു പറയാന്‍ വേദിയൊരുക്കുകയും അയള്‍ ചെയ്തകുറ്റം അയാളെ, ചുരുങ്ങിയത്‌ ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യാതെ കഴിഞ്ഞ 8 വര്‍ഷം രോഗിയായ ആ മനുഷ്യനെ ചികിത്സാസൌകര്യം പോലും നിഷേധിച്ച്‌ ജയിലിലടച്ച, അതുപോലെ പലരേയും ജയിലിലടച്ച ഒരു രാജ്യത്തെ പൌരനെന്ന നിലയില്‍ എനിക്കറപ്പാണ്‌ ജനാധിപത്യത്തെ പറ്റി പറയാന്‍. അഭിപ്രായ സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട അനവധിയാളുകള്‍ ജീവിക്കുന്ന രാജ്യം സ്വതന്ത്രമാണെന്നു പറയാന്‍ എന്നിക്കു പേടിയാണ്‌. ഇതേ രാജ്യത്താണ്‌ പപ്പുയാദവന്മാര്‍ ഫൈവ്സ്റ്റാര്‍ ജയിലുകള്‍ പണിയുന്നത്‌. ഇന്ത്യയില്‍ നില നില്‍ക്കുന്ന പല തകരാറുകളും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്‌ പ്രോഗ്രാമുകളാണ്‌. ഇവിടെ വോള്‍ട്ടയറെ ഉദ്ദരിക്കട്ടെ എന്റെ ഭാഗം എന്തെന്ന്‌ വിശദീകരിക്കുന്നതിന്‌. "താങ്കളുടെ വാദത്തോടു പരിപൂര്‍ണമായി വിയോജിക്കുമ്പോഴും അതു പറയനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തിനായി മരിക്കാന്‍ വരെ ഞാന്‍ തയ്യാറാണ്‌"

No comments: