Monday, March 20, 2006

കവിതകള്‍

കവിതകള്‍

ഈ മെയില്‍----------
ഞാന്‍ തന്ന പ്രണയ ലേഖനം?
അന്നുതന്നെ ആഗ്രയിലെ
ഇന്‍സ്റ്റിറ്റൂട്‌ ഓഫ്‌ ലവ്‌ ആന്റ്‌ സെക്സിലേക്കയച്ചിട്ടുണ്ട്‌
കാമത്തിന്റേയും പ്രേമത്തിന്റേയും
അളവും ശതമാനവും
അറിയുന്നതിന്‌
റിപ്പോര്‍ട്ട്‌ കിട്ടിയിട്ടില്ല
അതുവരെ ക്ഷമിക്കൂ

അട്ട
---
പ്രവാസം കുളയട്ട പോലെന്റെ കാലില്‍
കുടഞ്ഞു കളയാനാവാത്ത ഒരു കടിയായി
തൂങ്ങിക്കിടപ്പുണ്ട്‌
അതിനിടയില്‍ പഴഞ്ചക്കയുടെ
മണമുള്ള നിന്റെ പ്രണയത്തെ
ഓര്‍ക്കാനെവിടെ നേരം
'ആരുമില്ലെങ്കിലെനിക്കെന്റെ
ഛായയെ പ്രണയിക്കണം'
എന്ന പഴയ പദപ്രശ്നം
ഇന്നു വെള്ളം കടക്കാന്‍ ശങ്കിക്കുന്ന
കുതിരയാണ്‌

ഫലിതം
------
1- ഇന്ത്യയിലെ ഇന്‍ലന്റും ഇന്ത്യാ പാക്‌ അതിര്‍ത്തിയും തമ്മിലുള്ള പൊരുത്തം എന്ത്‌?
രണ്ടും ഒരു വിരലുപയോഗിച്ചു തുറക്കാം
2-ഫലിതം
----------
രണ്ടു കഴുതകള്‍ തമ്മില്‍ റോഡരുകില്‍ കണ്ടുമുട്ടി. ഒന്നൊരു മെലിഞ്ഞതും ഒന്ന് തടിച്ചതും. തടിച്ച കഴുത മെലിഞ്ഞ കഴുതയോടു ചോദിച്ചു.
"നീ വളരെ ക്ഷാമമുള്ള ഇടത്താണെന്നു തോന്നുന്നു?"
"എന്റെ 'കഫീല്‍' എനിക്കു വളരെ കുറച്ചു ഭക്ഷണമേ തരാറുള്ളൂ. ജോലിയാണെങ്കില്‍ ഒരുപാട്‌ കൂടുതലും.
"എങ്കില്‍ പിന്നെ എന്നെ പോലേ നിനക്കും ചാടിക്കൂടെ. പുറത്തെന്തെങ്കിലും ചെയ്തു ജീവിക്കാമല്ലൊ?"
"എന്റെ 'കഫീലിന്‌' സുന്ദരിയായ ഒരു മകളുണ്ട്‌."
"അതിനെന്താ നിങ്ങള്‍ തമ്മില്‍ പ്രേമമാ?"
"അല്ലല്ല, അയാള്‍ അവളെ ചീത്ത പറയുമ്പോള്‍ എന്നും പറയാറുണ്ട്‌ നിന്നെ ഞാന്‍ ഒരിക്കല്‍ ഈ കഴുതയെ കൊണ്ട്‌ കെട്ടിക്കും. അങ്ങനേയെങ്കിലും എനിക്കൊരു നല്ലകാലം തീര്‍ച്ചയായും വരുമായിരിക്കും."
----------------------------------------------

12 comments:

viswaprabha വിശ്വപ്രഭ said...

കവിത

രാജീവ് സാക്ഷി | Rajeev Sakshi said...

കുളയട്ടയിപ്പോള്‍ എന്‍റെ ചോരമുഴുവന്‍ ഊറ്റിക്കുടിച്ചു വല്ലതെ വീര്ത്തിരിക്കുന്നു. പ്രണയം ഉപ്പായിരുന്നെങ്കില്‍ അട്ടയെ ഞാന്‍ വിടുവിച്ചേനെ.

കല്ലേച്ചിക്ക് ഈ വേഷവും നന്നായി ഇണങ്ങുന്നുണ്ട്.
ഇന്‍ലന്‍ഡ് ഫലിതം ഗംഭീരം.

Kumar Neelakandan © (Kumar NM) said...

ഹൃദ്യം!

അതുല്യ said...

കറകളഞ്ഞ പ്രണയമേ...
നീ ഒരു ഭൂതമാകുന്നു,
എല്ലാരും പറയുക അറിയുകയെങ്കിലും
നിന്നെ കണ്ടവര്‍ ഇമ്മിണി കുറവ്‌

ദേവന്‍ said...

ഹതുല്യേ,
ഇന്നാ പിടി ആട്ടോക്കലാധരന്‍സ് ഡെഫ്നിഷന്‍ ഓഫ് ലവ്
“ഡാ ഉവ്വേ ഈ പ്രേമോം കല്യാണോമെന്നു വച്ചാല്‍ കഞ്ചാവും ചാരായോം പോലാ.ചാരായം അടിച്ചാല്‍ ഇച്ചിരി കിക്കു കിട്ടും, പക്ഷേ അത് ഒരു മണിക്കൂറില്‍ ഇറങ്ങ്നും പിന്നെ തലവേദനയാ. കല്യാണമങ്ങനല്ലിയോ?

കഞ്ചാവടിച്ചാലോ? ഇല്ലാത്തതൊക്കെ ഒണ്ടെന്നു തോന്നും മുയലിനു കൊമ്പു കിളിര്‍ക്കും,, അമ്മായിയച്ചനു നട്ടെല്ലു വളരും മരത്തേല്‍ സ്വര്‍ണ്ണം കിളിക്കും.. അന്നേരം നമ്മക്കിതെല്ലാം കാണാം. പിന്നെ ആലൊചിക്കുമ്പോ ഓ എന്തോരം പ്രാന്താന്നും തോന്നും..”

അഭയാര്‍ത്ഥി said...

പ്റേമം അന്ധമാണു - അന്ധകാരം അതിനു യോജിച്ചതു. പ്റേമത്തിനു കണ്ണില്ല- അതു കൊണ്ടു പ്റേമിക്കുന്നവറ്‍ പരസ്പരം കാണുന്നില്ല അറിയുന്നില്ല
thusharathnodum ethu thanne paranju.

അതുല്യ said...

ദേവാ, ഒട്ടൊ കലാധരനോടിതും പറ കാണുമ്പോ,

ആശൈ അറുപത്‌
മോഹം മുപ്പത്‌
ആകെ ദിനം തൊന്നൂറു
അതത്രേം കഴിഞ്ഞാ
പിന്നെ പണി കാലിനു
തോണ്ടിയിട്ടാ തോട്ടിലു.

Visala Manaskan said...

very nice.

സു | Su said...

:) നന്നായിട്ടുണ്ട് കവിതകള്‍.

Anonymous said...

OPEN ANOTHER BLOG FOR POEMS ONLY, KALLECHI. AND STORIES ALSO SEPARATE BLOG.
REGARDS,
-S-

ഇന്ദു | Preethy said...

നന്നായിരിക്കുന്നു!

കണ്ണൂസ്‌ said...

എന്നോട്‌ ചോദിച്ചാല്‍ ഇങ്ങനെ പറഞ്ഞേനേ:

പ്രവാസം..

വര്‍ത്തമാനത്തോടുള്ള പ്രണയമാണ്‌
ഭാവി എന്ന പ്രതീക്ഷയോടുള്ളതും..

അതിനിടക്ക്‌
ഭൂതകാലത്തിലുള്ള നിന്റെ പ്രണയവുമായി
കുളയട്ട പോലെ കടിച്ചു തൂങ്ങാതിരിക്കുക..