Thursday, March 16, 2006

ദുര്‍ഭൂതം

എന്റെ ബ്ലോഗിനെ ഒരു ദുര്‍ഭൂതം ബാധിച്ചിരിക്കുന്നു. പലരും ചൂണ്ടിക്കാട്ടിയിട്ടുള്ള അക്ഷരത്തെറ്റെന്ന ദുര്‍ഭൂതം. അവയില്‍ പലതും വളരെ വികലമായ അര്‍ഥങ്ങള്‍ ഉള്‍കൊള്ളുന്നവയും രചനയുടെ മൊത്തം സൌന്ദര്യം നശിപ്പിക്കുന്നവയുമാണ്‌ അവയുടെ കാരണങ്ങളെന്തൊക്കെയായാലും മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും സഹിക്കാനാവുന്നവയല്ല ഇത്തരം കല്ലുകടികള്‍. അവര്‍ സ്നേഹപൂര്‍വം ചൂണ്ടിക്കാട്ടിയതിനേ അങ്ങനേതന്നെ ഏറ്റുവങ്ങിക്കൊണ്ട്‌, മുഖവിലയ്ക്കെടുത്തുകൊണ്ട്‌ ചില പ്രശ്നങ്ങള്‍ പങ്കുവെയ്ക്കട്ടെ.

എന്റെ അറിവുകള്‍ എന്നതു ധാരാളം അറിവില്ലായ്മകളുടേയും ചില അല്‍പ്പ അറിവുകളുടെയും ഒരു സംഗലനമാണ്‌. ഏന്നാല്‍ ഓരോ അറിവില്ലായ്മയും തിരിച്ചറിയുമ്പോള്‍ നേരേയാക്കാനുള്ള ആര്‍ജ്ജവം ഞാന്‍ പ്രകടിപ്പിക്കാറുണ്ട്‌.

മലയാളത്തിലെ പല അക്ഷരങ്ങളും പ്രയോഗിക്കുമ്പോള്‍ എനിക്കു സംശയമാണ്‌. കമ്പൂട്ടറിലുള്ള വികലമായ അറിവുകളാണ്‌ വേറൊരു പ്രശ്നം. സൌകര്യക്കുറവുകളുമുണ്ട്‌. എന്റെ സിസ്റ്റത്തില്‍ ഞാന്‍ പഠിച്ച പതിനെട്ടും എന്റെ ചില കമ്പൂട്ടര്‍ പുഴുക്കളായ സുഹൃത്തുക്കളുടെ പതിനെട്ടും പരാജയപ്പെട്ടിരിക്കുകയാണ്‌ വരമൊഴി ശരിയായി മൊഴിയുന്നതിന്‌.

വര്‍ഷങ്ങളായി മലയാളം അടിക്കുന്നതിന്‌ ഞാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌ ജേ. സരോജ എന്ന ഫോണ്ടാണ്‌. അതിലുള്ള പരിചയം പുതിയ പരിണയമായ വരമൊഴിയുമ്പോള്‍ പലപ്പോഴും തേട്ടിവരും, എല്ലാ ആദ്യാനുഭവങ്ങളുമെന്നപോലെ

ഇപ്പോള്‍ ചെയ്യുന്നത്‌ മൈക്രൊ സോഫ്റ്റ്‌ വേര്‍ഡില്‍ മംഗ്ലീഷില്‍ അടിച്ച്‌, അറിയാമല്ലോ വേര്‍ഡില്‍ കുത്തിനു ശേഷം പോലുള്ള പല അവസരങ്ങളിലും വരുന്ന അക്ഷരങ്ങള്‍ വിജ്രംഭിത സ്വഭാവം കാണിക്കുമെന്ന്‌, അത്‌ അസാധാരണമണെങ്കിലും. വേറൊരാളുടെ സിസ്റ്റത്തില്‍ അയാളുടെ സമയവും കാലവും പതിയിട്ടിരുന്ന് കാത്തിരുന്ന്‌ പറിച്ചൊട്ടിക്കല്‍ പണി നടത്തി അത്‌ യൂനി കോഡിലേക്ക്‌ മാറ്റി അതിന്റെ കോപ്പിയെടുത്ത്‌ ഇന്റര്‍നെറ്റ്‌ കാപ്പിയില്‍ ചെന്ന്‌ ബ്ലോഗില്‍ ഒട്ടിക്കുക എന്ന പണിയാണ്‌. ഒരു ചിന്താശകലം ബ്ലോഗിലെത്തുന്നതിനു മുന്‍പ്പ്‌ കടന്നു പോകുന്ന പ്രക്രിയയാണിത്‌. അതിനിടയില്‍ മൂന്നുതരം സിസ്റ്റങ്ങളിലൂടെ അത്രയും സോഫ്റ്റ്‌വയറുകളിലൂടെ കടന്നു പോകുമ്പോള്‍ സംഭവിക്കാവുന്ന ചില നൂനതകളാണ്‌ എന്റെ ബ്ലോഗിനെ ബാധിച്ചിരിക്കുന്ന ദുര്‍ബൂതം.
മറ്റൊന്ന്, മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടുപിടിക്കാനുള്ളത്ര ശുഷ്കാന്തിയും, നിഷ്ടയും എന്റെ തെറ്റുകള്‍ കണ്ടുപിടിക്കാനെനിക്കില്ല. കടലാസില്‍ എഴുതിയും വെട്ടിയും തിരുത്തിയും പകര്‍ത്തിയെഴുതിയും ശീലമായ കൈകളാണ്‌. കമ്പ്യൂട്ടറില്‍ ആ ഫീലിംഗ്‌ ഇതുവരെ ഉണ്ടായിട്ടില്ല.

തീര്‍ച്ചയായും കഴിവനുസരിച്ച്‌ തിരുത്തലുകള്‍ വരുത്താന്‍ ശ്രമിക്കുന്നതാണ്‌. എന്റെ മലയാളത്തെ രക്ഷിക്കുന്നതിനു കാണിക്കുന്ന ഈശ്രദ്ധയേ നന്ദിയോടെ സ്മരിക്കുന്നു.
കലേച്ചി

12 comments:

സൂഫി said...

കല്ലേച്ചി, താങ്കളുടെ ബുദ്ധിമുട്ട്‌ മനസ്സിലാക്കുന്നു. ഈ ലിങ്ക്‌ ഉപയോഗപ്പെടുമോ എന്നു നോക്കു.

aneel kumar said...

ഭൂതമൊന്നുമല്ല, ഇതൊരു മൂട്ട.
കലേച്ചിയെ കല്ലേച്ചിയെന്നെഴിതിയിരിക്കുന്നതു മുതല്‍ (അതോ തിരിച്ചോ?) തിരുത്തേണ്ടിവരുമോ?

ഉമേഷ്::Umesh said...

കലേച്ചി,

ആദ്യമായി, മൈക്രോസോഫ്റ്റ് വേര്‍ഡിനെ ഉപേക്ഷിക്കുക. (അല്ലെങ്കില്‍ അതിലെ autocorrect എന്നോ മറ്റോ പറയുന്ന സാധനത്തെ disable ചെയ്യുക) നോട്ട്പാഡോ, അല്ലെങ്കില്‍ PFE, Vim, Emacs തുടങ്ങിയ സൌജന്യമായിക്കിട്ടുന്ന ഏതെങ്കിലും text editor-ഓ ഉപയോഗിക്കുക.

അല്ലെങ്കില്‍ വരമൊഴി നേരിട്ടു് ഉപയോഗിക്കുക. തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്താമല്ലോ. അതിലിപ്പോള്‍ ടൈപ്പു ചെയ്തതു സേവു ചെയ്യാനും സംവിധാനമുണ്ടു്.

ലേഖനങ്ങള്‍ക്കു നന്ദി.

ഉമേഷ്::Umesh said...

തുടക്കം എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നു തോന്നിയിരുന്നു. ഇപ്പോള്‍ കിട്ടി - കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ!

“യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു. കമ്യൂണിസത്തിന്റെ ഭൂതം...”

കുട്ടിയായിരിക്കുമ്പോള്‍, കുറഞ്ഞ വിലയ്ക്കു കിട്ടുമായിരുന്ന, നല്ല കടലാസിലച്ചടിച്ച, റഷ്യന്‍ പുസ്തകങ്ങളുടെ മലയാള തര്‍ജ്ജമകളിലൊന്നായഇരുന്നു “കമ്യൂണിസ്റ്റു മാനിഫെസ്റ്റോ”.

അതില്‍ ഈ ആദ്യവാക്യത്തിലപ്പുറം ഒന്നും മനസ്സിലായിരുന്നില്ല...

viswaprabha വിശ്വപ്രഭ said...

കല്ലേച്ചീ,

പുതുതായി വരമൊഴിയും ബ്ലോഗുകളും യുണികോഡും ഉപയോഗിക്കാന്‍ പഠിക്കുന്ന, നിശ്ചയദാര്‍ഢ്യവും കറകളഞ്ഞ താല്പര്യവുമുള്ളവര്‍ക്ക് MSN മെസ്സഞ്ജറിലൂടെ സമയം കിട്ടുന്നതിനനുസരിച്ച് എപ്പോഴെങ്കിലും ഒരു മണിക്കൂര്‍ സമയം കൊണ്ട്, ഞാന്‍ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്.

താല്‍പ്പര്യമുണ്ടെങ്കില്‍ MSN മെസ്സഞ്ജറിലൂടെ ബന്ധപ്പെടുക:
viswaprabhaഅറ്റ് ഹോട്മെയില്‍.കോം

viswaprabha വിശ്വപ്രഭ said...

കല്ലേച്ചീ,

സൃഷ്ടിയുടെ പേറ്റുനോവിനൊപ്പം‍ കത്രികപ്പൂട്ടുകള്‍ക്കിടയിലും പെടേണ്ടിവരുന്ന താങ്കളുടെ ഈ അനുഭവം ഒട്ടുമിക്ക നവബൂലോഗര്‍ക്കും ഉണ്ടാകാറുണ്ട്. ചവര്‍പ്പു നിറഞ്ഞ ഈ ഘട്ടം പക്ഷേ വേഗം കടന്നുപൊയ്ക്കോളും.

അധികം താമസിയാതൊരു നാള്‍ ഈ ഭൂമിമലയാളത്തില്‍ കല്ലിലും മുള്ളിലും കാലുവെച്ചുതത്തിക്കളിക്കുന്ന പതുപതുത്ത തുടുതുടുത്ത ഒരു ബൂലോഗക്കുട്ടനെ കാത്തിരിക്കുകയാണു ഞങ്ങള്‍ എല്ലാവരും!

അതുകൊണ്ട്, കരയാതെ, നിരാശപ്പെടാതെ, പ്രതീക്ഷയോടെ, ഈ പ്രസൂതിയിലൂടെ കടന്നു പോവുക...

Anonymous said...

വിശ്വപ്രഭേ,

മലയാളം ടൈപ്പ് ചെയ്യാനും പോസ്റ്റ് ചെയ്യാനും ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ട്. പലര്‍ക്കും വരമൊഴിയെപ്പറ്റി അറിയില്ല, മൊഴിയെപ്പറ്റി അറിയില്ല. പിന്നെ യൂണിക്കോഡ് റെന്‍‌ഡറിംഗിലെ പ്രശ്നങ്ങളും കൂടിയാവുമ്പോള്‍ സംഗതി കൂടുതല്‍ പ്രശ്നമാവുന്നു.

മലയാളം ടൈപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നമുക്ക് ഒരു മെസ്സെഞ്ചര്‍ കോണ്‍‌ഫറന്‍സ് സംഘടിപ്പിച്ചു കൂടെ? വിക്കിപീഡിയ, വെബ്‌ലോകം, ദാറ്റ്സ്മലയാളം എന്നിവയിലൂടെയും ബ്ലോഗുകളിലൂടെയും നമുക്ക് ഇക്കാര്യം “മാലോകരെ” അറിയിക്കാം. ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ നീളുന്ന ഒരു ചാറ്റാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

ചാറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശ്വത്തിനെ മുന്‍‌കൂട്ടി വിവരമറിയിക്കുന്ന രീതിയില്‍ നമുക്കിതു ചെയ്യാം. താല്‍പ്പര്യമുള്ള ആളുകളെ കോണ്‍‌ഫറന്‍സിലേക്ക് വിശ്വത്തിന്‍ ക്ഷണിക്കുകയും ചെയ്യാം. എന്തു പറയുന്നു?

രാജും സുനിലും സുനില്‍ കൃഷ്ണനും തുളസിയും അനിലും ഉമേഷും പിന്നെ സിബുവും ഒക്കെ കോണ്‍-ഫറന്‍സിലുണ്ടായാല്‍ സംഭവം പൊടിപൊടിക്കും.

Anonymous said...

ബെന്നി പറഞത വളരെ ശരിയാണ്‌.
താത്പര്യത്തോടെ ഒരു നല്ല എളുപ്പവഴി നോക്കിയിരിക്കുന്നവര്‍ അനവധിയാണ്‌. നമ്മുടെ വായനശാലക്കാരന്‍ സുനില്‍ വരമൊഴിയും കീമാനും വിക്കിപീഡിയയും ഒക്കെ സിഡിയിലാക്കി സൌജന്യമായി വിതരണം ചെയ്യുന്നുണ്ടായിരുന്നു. പെരുമ്പടവം ശ്രീധരന്‍ സൌദിയില്‍ വന്നപ്പോള്‍ പങ്കെടുത്ത ക്യാമ്പുകളിലും മറ്റുമായി.
(സിഡി നന്നായി ഡിസൈന്‍ ചെയ്തതില്‍ സുനിലിനെ അഭിനന്ദിക്കാതെ വയ്യ. നിഘണ്ടു ഉള്‍പ്പെടെ ലളിതമായി ആര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണതിന്റെ സംവിധാനം )
ബെന്നിയുടെപുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ.

Anonymous said...

ക്ഷമിക്കണം പേര്‌ എഴുതാന്‍ മറന്നു. മുകളില്‍ പറഞത് ഞാനാണ്‌

Cibu C J (സിബു) said...

ബ്ലോഗ്‌ എഴുതുന്നതിനുള്ള workflow എപ്രകാരമൊക്കെയാണ് എന്നൊന്ന്‌ എഴുതി വയ്ക്കാനുള്ള സമയം അതിക്രമിച്ചു എന്നാണ് തോന്നുന്നത്‌. ഓരോരുത്തരും പല രീതിയിലാണ് ഇതു ചെയ്യുന്നത്‌. അതിലെ പ്രധാനപ്പെട്ടവയൊക്കെ ഉള്‍പ്പെടുത്തിയുള്ള ഒരു FAQ ഞാനിടാന്‍ നോക്കാം. ആവശ്യത്തിന് എഡിറ്റ് ചെയ്യുമല്ലോ...

viswaprabha വിശ്വപ്രഭ said...

തീര്‍ച്ചയായും സിബൂ,
തുടങ്ങിവെയ്ക്കൂ.സമയം കിട്ടുന്നതനുസരിച്ച് ഞാനും കൂടാം.

keralafarmer said...

വരമൊഴി എഡിറ്റിംഗും കീമാപ്പും ബ്ലോഗുനിർമാണവും മറ്റും ലളിതമായ മലയാളത്തിൽ (ഇന്ന്‌ വരമൊഴി FAQ വിൽ ഉള്ളതുതന്നെ) ആദ്യമായി വരുന്ന ഒരാൾക്ക്‌ മനസിലാകത്തക്കരീതിയിൽ മലയാളം പിഡീഫ്‌ ഫയലായി പ്രസിദ്ധീകരിച്ചാൽ ഉപകാരമായിരിക്കും. അപ്പോഴപ്പോൾ വിശ്വത്തെ ബുദ്ധിമുട്ടിക്കുന്നതിനേക്കാൾ അതല്ലെ നല്ലത്‌. ഒരു ശശ്വത പരിഹാരം for new commers അനിക്കുതന്നെ എന്തെല്ലാം ചെയ്യണമെന്നിപ്പോഴും അറിയില്ല. ആരെങ്കിലും സംശയം ചോദിച്ചാൽ പൂർണ രൂപത്തിൽ പറഞ്ഞുകൊടുക്കാൻ എനിക്കറിയില്ല. ഞാൻ പളപ്പോഴും വിശ്വത്തെയും അനിലിനേയും ധാരാളം ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌. ചിലപ്പോഴൊക്കെ എന്നെപ്പോലൊരു കഴുതയ്ക്ക്‌ പറഞ്ഞുതരാനുള്ള ബുദ്ധിമുട്ടും അവർക്കുണ്ടായിട്ടുണ്ട്‌. ഒരു ലേഖ്നം മലയാളത്തിൽ ഇമേജ്‌ ആക്കി അതിനിടയിൽ ലിങ്കുകൾ കൊടുക്കാൻ കഴിഞ്ഞാൽ ഏറെ ഉത്തമം.