പെരുംബടവം ശ്രീധരന്റെ വാള്‍മുനയില്‍ വെച്ചമനസ്സ് എന്ന നോവലിനെ അധികരിച്ച് പള്ളിക്കൂടം ശില്‍പശാലയില്‍ എന്റെ വായനാനുഭവം എന്ന നിലയില്‍ ചെയ്ത പ്രസംഗം. കൃഷ്ണന്‍ നായരുടെ ദേഹവിനിയോഗം ഇതിന് തൊട്ട്മുന്‍പാണറിഞ്ഞത്.
-------------------------------------------------------------------------
ഒരു ചെറിയ വായനക്കാരനെന്ന നിലയില്‍, ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് നമ്മെ വിട്ടുപിരിഞ്ഞ ശ്രീമാന്‍ എം. കൃഷ്ണന്‍ നായരെ അനുസ്മരിക്കാതെ ഇങ്ങനെ ഒരു അനുഭവം പങ്കുവെയ്ക്കാനെനിക്കാവില്ല. അത് നന്ദികേടും ഗുരുനിന്ദയുമാവും. എന്തുകൊണ്ടെന്നാല്‍, കൃഷ്ണന്‍ നായര്‍ ഒരു നിരൂപകനെന്ന നിലയില്‍ എന്തുസംഭാവന നല്‍കി എന്നത് ഇപ്പോള്‍ എന്റെ വിഷയമല്ല, മറിച്ച് എനിക്ക് നല്‍കിയ സംഭാവന എന്നത് ധാരാളം ക്ലസിക്കുകള്‍ പരിചയപ്പെടുത്തിത്തന്നു എന്നതാണ്. അവയില്‍ ഭൂരിഭാഗവും ഇപ്പോഴും അദ്ദേഹം പരിചയപ്പെടുത്തിയതു മാത്രമേയുള്ളൂ എന്ന ഖേദകരമായ വസ്തുതയും പങ്കുവെയ്ക്കുന്നു. ഈപരിചയപ്പെടുത്തലിനെ ഞാന്‍ വിലമതിക്കുന്നു. കാരണം, ഷെല്‍ഫില്‍ കിടക്കുന്ന ആയിരക്കണക്കിന് പുസ്ഥകങ്ങള്‍ക്കിടയില്‍ നിന്ന് മാര്‍കേസിനേയും ഗോള്‍ഡിങ്ങിനേയും ബോര്‍ഹേസിനേയും മറ്റും നമുക്ക് കാണിച്ചു തന്നു. ഇതാ ഒരു ഉജ്ജ്വല ഗ്രന്ഥം എന്ന രൂപത്തില്‍. പേരുകള്‍ പരിചിതമാവുമ്പോള്‍ നമുക്ക് ആ ഗ്രന്ഥത്തോട് അടുപ്പമുണ്ടാകുന്നു. നമ്മള്‍ വായിക്കനെടുത്ത നളിനിജമീല നാം മറ്റൊരിക്കലേക്ക് മാറ്റി വെക്കുന്നു. നാം ഉജ്ജ്വല കൃതികള്‍ വായിക്കുന്നു. നമുക്കറിയാം നമുക്കത്രയൊന്നും സമയമില്ലെന്ന്. ഇരുപത്തിയഞ്ച് തലമുറകള്‍ക്ക് വയിക്കാനുള്ള പുസ്ഥകങ്ങള്‍ ഇന്ന് ലോകത്തിലുണ്ട്. ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവയില്‍ നല്ലതും ചീത്ത്യുമുണ്ട്. കൃഷ്ണ്‍ന്‍ നായര്‍ നമ്മെ നല്ല വായനക്കാരനാവാന്‍ പടിപ്പിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഇതാകും കൃഷ്ണ്‍ന്‍ നായര്‍ മലയാളത്തിന് നല്‍കിയ സംഭാവന. കൃഷ്ണ്‍ന്‍ നായര്‍ തന്നെ പല സ്ഥലത്തും ഉദ്ധരിച്ചിട്ടുള്ള കുമാരസംഭവത്തിലെ മരണത്തെക്കുറിച്ചുള്ള വരികള്‍ ഉദ്ധരിച്ച് ഇതവസനിപ്പിക്കാം.മരണം പ്രകൃതി ശരീരിണാം: വികൃതിജ്ജീവിത മുഛ്യതേ ബുധൈ...........
വാള്‍ മുനയില്‍ വെച്ച മനസ്സുമായാണ് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത്. അത് എനിക്ക് മുന്‍പ് സംസരിച്ച ആളെപോലെ ഒരു ഖണ്ഡന വിമര്‍ശനം നടത്തേണ്ടി വരുമെല്ലോ എന്നോര്‍ത്തല്ല. മറിച്ച് മഹാനായ ഒരു എഴുത്തുകാരന്റെ മുന്‍പില്‍ എളിയവനായ, വളരെ കുറച്ചുമാത്രം വായനാനുഭവമുള്ള എന്നെ പോലെ ഒരാള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ എഴുത്തുകാരനെന്ന നിലയില്‍ തന്നെ അപമാനിക്കുന്നതായി അദ്ദേഹം കരുതുമോ എന്നു കരുതിയാണ്. അങ്ങ് ക്ഷമിച്ചാലും
കഥാസാരം വളരെ ചുരുക്കി
ഒരു സാധാരണ കുടുമ്പത്തിന്റെ കഥയാണിത്. വളരെ ചുരുക്കം കഥാപാത്രങ്ങളെയുള്ളൂ നോവലില്‍. കുടുമ്പ നാഥന്‍ ശത്രുഘ്നന്‍ നായര്‍ ഇന്‍കം ടാക്സിലെ ഉദ്യോഗസ്ഥന്‍. ശമ്പളം കൊണ്ടുമാത്രം കഴിയുന്ന ഒരാള്‍. അദ്ദേഹത്തേക്കാള്‍ കുറഞ്ഞ ശമ്പളക്കാരായ പലരും അദ്ദേഹത്തേക്കാള്‍ നന്നയി ജീവിതം കൊണ്ടുപോകുന്നവരാണ്. തന്റെ ഭാര്യയാവട്ടെ അതിനാല്‍ തന്നെ സംതൃപ്തയുമല്ല. അങ്ങനേയിരിക്കെ അനുജത്തിയുടെ കല്ല്യാണാവശ്യാര്‍ഥം കുറച്ചു പണം ഒരാളില്‍ നിന്ന് ഇന്‍കം ടാക്സില്‍ തിരിമറികള്‍ നടത്തുന്നതിന് കൈകൂലിയായി അദ്ദേഹത്തിന് വാങ്ങേണ്ടി വന്നു. പിന്നീട് ഇതു പിടിക്കപ്പെടുകയും വങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ ശ്ത്രുഘ്നന്‍ നായര്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു. എന്നാല്‍ കൊടുക്കാനാവുന്നില്ല. പക്ഷേ അയാളറിയാതെ അതിന്റെ വില ഭാര്യയുടെ ശരീരത്തില്‍ നിന്ന് ഭൈരവന്‍ മുതലാളി ഊറ്റിയെടുക്കുന്നുണ്ടായിരുന്നു.
ഇതിനിടയില്‍ ഒരു പെണ്‍കുട്ടി പ്രണയം പോലുള്ള സന്ദ്വനം കൊണ്ട് നായരെ തഴുകുന്നുണ്ട്. അത് മറ്റൊരു ധാരയായി നോവലില്‍ സഞ്ചരിക്കുന്നു.ഭാര്യയുടെ അപഥ സഞ്ചാരത്തിന് ഹേതുവകുകയും തന്റെ കുടുമ്പം തകര്‍ക്കുകയും ചെയ്ത ഭൈരവനെ കൊല്ലാന്‍ നായര്‍ തീരുമാനിക്കുന്നു. അങ്ങനെ ഭൈരവനെ തേടിയിറങ്ങിയ നായരുടെ മുന്‍പില്‍ പലസ്ഥലത്തായി പല രൂപത്തില്‍ ഭൈരവന്‍ കൊല്ലപ്പെട്ടു കിടക്കുന്നതായി നായര്‍ക്കനുഭവപ്പെടുന്നു. കഥ കോടതി മുറിയില്‍ അവസാനിക്കുന്നു.
സമ ദൂരത്തിലുള്ള വേവുലങ്ങ്‌തിലണ് സര്‍ഗ സൃഷ്ടികള്‍ സംവദിക്കപ്പെടുന്നത്. വേവുലങ്ങ്‌ത് എന്നാല്‍ "കോഴിക്കോട്ടു വെച്ചാല്‍ പീകിംഗ് കിട്ടാതിരിക്കുക" എന്നതാണു വീ. കെ. എന്നിന്റെ വിശ്ദീകരണം.മനുഷ്യന്‍ ഹോമോസാപിയന്‍സ് എന്ന ഒരു പൊതു സംജ്ഞയില്‍ അറിയപ്പെടുന്നു. അവനിലെ പല വിഹ്വലതകളും ഒരേ പോലെയായിരിക്കുന്നു. അതേ സമയം വ്യക്തികളെന്ന നിലയില്‍ അവന്‍ വ്യത്യസ്ഥനായിരിക്കുകയും ചെയ്യുന്നു. വൈകാരികമായ ഈ ഏകത്വം തന്നെയണു മനുഷ്യനിലെ ഏകത്വം എന്നത്. ഇതില്ലായിരുന്നെങ്കില്‍ മറ്റൊരാളുടെ ഒരു മാനസിക വ്യപാരവും നമ്മെ ബധിക്കുകയേയില്ലായിരുന്നു. ഒരേ പോലുള്ള അനുഭവങ്ങളോ ചിന്തകളോ സങ്കല്‍പങ്ങളോ പങ്കുവെയ്ക്കപ്പെടുമ്പൊഴേ ഒരു സര്‍ഗസൃഷ്ടി നമ്മെ ചലിപ്പിക്കുകയുള്ളു. വര്‍ത്തമാനത്തിലോ ഭൂതത്തിലോ ഒരുപക്ഷെ ഭവിയില്‍ പോലും സംഭവിക്കാവുന്ന അല്ലെങ്കില്‍ സംഭവിച്ചതയി നമുക്ക് അനുഭവമുള്ള ഏതെങ്കിലും ഒരു വൈകാരികാംശത്തെ ഉദ്ദീപിപ്പിക്കുമ്പോഴേ ഒരു കൃതി നമ്മെ ചലിപ്പിക്കുകയുള്ളു. ഒരേ വേവുലങ്ങ്‌തില്‍ എവിടെയെങ്കിലും അതു കൂട്ടിമുട്ടേണ്ടതുണ്ട്. പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് പ്രണയകഥകള്‍ വളരെ ആസ്വാധ്യകരമായിരിക്കും എന്നതാണ് ഉദാഹരണമായി മേല്‍പറഞ്ഞതിന്‍ ഉപോത്ബലകമായി സൂചിപ്പിക്കാനുള്ളത്.വായനക്കാരനിലുള്ള ഒരുവികരാംശം സൃഷ്‌ടിയില്‍ സ്വാംശീകരിക്കാനാവുകയും അത് അതിന്റെ എല്ലാ തീവ്രതയോടും കൂടെ അനുവാചകനില്‍ എത്തിക്കാന്‍ കഴിയുകയും ചെയ്യുമ്പോള്‍ സൃഷ്‌ടി ആസ്വാദ്യകരമാവുന്നു. ഇങ്ങനെ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എല്ലാവരേയും തുല്ല്യമായ ആസ്വാദ്യതയോടെ നിര്‍ത്താവുന്ന ഒരു സൃഷ്ടിയുമില്ല.
'വാള്‍മുനയില്‍ വെച്ച മനസ്സില്‍' കൈതൊടുമ്പോള്‍ എന്നെ സ്വധീനിക്കുന്ന, ചെലവുകളെ നിയന്ത്രിക്കാന്‍ പാടുപെടുന്ന ഏതൊരു ഗൃനാഥനേയും സ്വാധീനിക്കവുന്ന, ധാരളം മുഹൂര്‍ത്തങ്ങള്‍ എനിക്കതില്‍ കണ്ടെത്താനായി. അടിമത്തം എന്ന സംരക്ഷണത്തിന്റെ സുഖത്തില്‍ വളര്‍ന്നതിനാലാവണം പല പ്രായോഗിക കാര്യങ്ങളോടും പൊരുത്തപ്പെടാന്‍ സ്ത്രീകള്‍ക്ക് പെട്ടെന്ന് കഴിയറില്ല. ഇതൊരു ജനറലൈസ് ചെയ്ത നിരീക്ഷണമല്ല. (ജനറലൈസ് ഈസ് എ ക്രൈം ഈവെന്‍, അറ്റ് ലീസ്റ്റ് എ പെഴ്‌സണ്‍ എക്സെപ്റ്റ് ഫോര്‍ ദിസ്)നമ്മുടെ ജീവിതം നാം ജീവിക്കുന്നത് നമുക്ക് ജീവിക്കാനല്ലെന്നും മറിച്ച് അയല്‍ക്കരനെ അസൂയപ്പെടുത്താനാനാണെന്നും പല ജീവിതങ്ങളും നമ്മെ പഠിപ്പിക്കുന്നു. അതിനു വേണ്ടുന്ന യുക്തിവാദങ്ങളൊക്കെ സമൂഹം നേരത്തെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്. പുരോഗമനക്കാര്‍ ഉപഭോക്തൃ സംസ്കാരം എന്നു പേരിട്ടു വിളിക്കുന്നതിതിനേയാണ്. സമൂഹത്തിന് അങ്ങനെ ഒരു ചാലക ശക്തി കൈവരുകയും നിങ്ങള്‍ എത്ര തന്നെ അതിജയിക്കാന്‍ ശ്രമിച്ചാലും ക്രമേണ നിങ്ങളെ കീഴടക്കുകയും ചെയ്യും. ഇങ്ങനെ കീഴടക്കപ്പെടുകയും എന്നാല്‍ അത്തരം ഒരു കീഴടങ്ങലില്‍ വേണ്ടരീതിയില്‍ അഭിനയിക്കാന്‍ പറ്റാതെ പൊവുകയും ചെയ്ത ഒരു സധു മനുഷ്യന്റെ കഥയാണ് വാള്‍മുനയില്‍ വെച്ച മനസ്സ് പറയുന്നത്. ഒരു യന്ത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗതിനു മാത്രമായി മറിച്ചൊരു കറക്കമില്ല. സ്ത്രീകളാണ് ഇതിന് പലപ്പോഴും ഉപകരണങ്ങളാവുന്നത്. വിശദീകരണം നല്‍കുന്നില്ല 'പലപ്പോഴും, ആദ്യം തുടങ്ങിയ പദങ്ങള്‍ക്ക് അടിവരയിട്ടിരിക്കുന്നു'.ഇവിടെ ശത്രുഘ്നന്‍ നായര്‍ക് പിഴയ്ക്കുന്നത് അദ്ദേഹത്തിന്റെ അഡാപ്റ്റേഷന്റെ കഴിവുകേടുകൊണ്ടു തന്നെയാണ്. അദ്ദേഹം തിരിച്ചറിയുന്നതിനു മുന്‍പ് കാലം സഞ്ചരിച്ചു പോവുന്നു.
മറ്റുള്ളവരെപ്പോലെ ജീവിതം കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയില്‍ പലര്‍ക്കും ജീവിതം തന്നെ കൈവിട്ടുപോകുന്നു. ഇതുമനസ്സിലാക്കുമ്പോഴാണ് നം നമ്മെ നിരീക്ഷണവിധേയമാക്കേണ്ടത്. ഒരര്‍ഥ്ത്തിലല്ലെങ്കില്‍ വേരൊരര്‍ത്ഥത്തില്‍ ജീവിതം കൈവിട്ടു പോയവരോ കയ്യിലൊതുക്കാന്‍ പാടുപെടുന്നവരോ ആണ് നമ്മില്‍ ഭൂരിഭാഗവും. നമ്മില്‍ പലര്‍ക്കും പങ്കുവെയ്ക്കാനാവാത്ത എന്നാല്‍ മനസ്സിനെ മഥിക്കുന്ന ഇത്തരം ധാരാളം അനുഭവങ്ങളുണ്ടാകാം. അവയാണല്ലോ നമ്മെ ഇവിടെ നിലനിര്‍ത്തുന്നത്. ഇത് എന്നിലെ വൈകരികാംശത്തെ ഉദ്ദീപിപ്പിക്കന്‍ നോവലില്‍ നിന്ന് ഉത്സര്‍ജ്ജിച്ചുകൊണ്ടിരുന്ന തരംഗങ്ങള്‍ തന്നെയാണ്. രണ്ടാമത്തെ സ്വാധീനം പ്രണയത്തിന്റെ ആദിരൂപമായ സാന്ദ്വനിപ്പിക്കല്‍, സഹതപിക്കല്‍, ദുഖഃത്തില്‍ പങ്കുചേരല്‍ തുടങ്ങിയ മനുഷ്യ മനസ്സിന്റെ ചില ലോലമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ്. എല്ലാപ്രണയത്തിനും നിസ്സാരമെന്നു തോന്നാവുന്ന ഒരു ആദ്യാനുഭവമുണ്ടാകും. അതാണ് പിന്നീട് വലിയ ദുരന്തമായി വളരുന്നത്. നിസ്സാരമായ ചില പദ പ്രയോഗങ്ങളിലൂടെ പ്രണയം പോലെ ഇതിന്റെ ആദ്യ വിവരണത്തില്‍ തന്നെ അനുവാചകനിലെത്തിക്കാന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ട്. എന്നാല്‍ ഒരിക്കലും അത് പറയുന്നില്ല. കാരണം, അറിയിക്കുമ്പൊല്‍ നഷ്ടപ്പെടുന്ന എന്തോ ഒരു സുഖം പ്രണയത്തിനുണ്ട്. അതിന്റെ അവസാനം ഐ ലൌവ് യൂ എന്ന സ്ഥിരവും എന്നാല്‍ ബോറഡിപ്പിക്കാത്തതുമായ പഴയ ക്ലാസിക് പദ്യശകലം തന്നെയാണ്. ആതലത്തിലേക്ക് നോവലിലെ പ്രണയം വളരുന്നില്ല. ചുരുക്കത്തില്‍ നോവലിലെ പ്രണയം നോവല്‍ അവസനിച്ചാലും ബാക്കിയവുന്നു. പ്രണയമെഴുത്തില്‍ നോവലിസ്റ്റിന്റെ വൈദഗ്ദ്യം അപാരമാണ് . പുരുഷന് സ്ത്രീയില്‍ നിന്നും സ്ത്രീക് പുരുഷനില്‍ നിന്നും ലഭിച്ചെങ്കില്‍ കൂടുതല്‍ ആഴത്തോടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു പുഞ്ചിരി, പ്രതീക്ഷിക്കുന്ന ഒരു തലോടല്‍ വിശേഷിച്ചും അവന്‍ തകരുന്ന ഘട്ടത്തില്‍. ഇവയൊക്കെയാവാം പ്രണയത്തിന്റെ ആദി രൂപങ്ങള്‍. പ്രതീക്ഷിക്കുന്നവരില്‍ നിന്നും അതൊരിക്കലും ലഭിക്കാറില്ല. ലഭിച്ചാല്‍ തന്നെ കൃത്രിമമാവുകയും ചെയ്യും. പ്രതീക്ഷിക്കാത്തവരില്‍ നിന്നും ലഭിക്കുകയും ചെയ്യുന്നു. ഇതിനേയണ് ദൌര്‍ഭാഗ്യം എന്നു വിളിക്കുന്നതു. പലപ്പോഴും ആളുകള്‍ പരസ്പരം മനസ്സിലാക്കുന്നില്ല. പുറത്ത് വചകമടിക്കുന്ന പലരും അകത്തളങ്ങളില്‍ മൌനികളാകുന്നു.
എല്ലാ ബന്ധങ്ങളും നിലനില്‍ക്കുന്നതും തടിച്ചു കൊഴുക്കുന്നതും സ്വാതന്ത്ര്യത്തെ അംശിച്ചു ഭക്ഷിച്ചാണ്. ചിലര്‍ അധികാരത്തിന്റെ കയര്‍ ഭംഗിയായി കൈകാര്യം ചെയ്യുകയും സ്വന്തം കാര്യത്തിലാവുമ്പോള്‍ അതിന്റെ ഉടമസ്ഥരായിരിക്കുകയും ചെയ്യുന്നു. ദാമ്പ്ത്ത്യത്തില്‍ പാലിക്കപ്പെടേണ്ട പല മര്യാദകളും ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും ലെങ്ഘിക്കപ്പെടുന്നു എന്നിടം വരെ ജീവിതം എത്തപ്പെടുന്നു. ഇതൊക്കെയാണ് ജീവിതം എന്ന രൂപത്തില്‍ ഒരു പകുതി സഞ്ചരിക്കുകയും മറ്റേ പകുതി നിന്നു പോവുകയും ചെയ്യുന്നു.നോവലിന്റെ അവസാനത്തിലാണ് തന്ത്രങ്ങളുടെ പെരുമഴ രചയിതാവു കാണിക്കുന്നത്. ഒരാളെ പലതരത്തില്‍ പലയാവര്‍ത്തി കൊല്ലുകയെന്നത് ശത്രുവിനെ പരാചയപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരാളുടെ വെറും സ്വപ്നങ്ങളാവാം. എന്നാല്‍ നമ്മുടെ മനസ്സിനെ അത് ശ്രിക്കും ഉലക്കുന്നുണ്ട്. എന്നെ വല്ലാതെ സ്വാധീനിച്ച ഒരു പര്യവസാനമാണിത്. കൊടതി മുറിയുടെ ചിത്രീകരണത്തോടെ നോവല്‍ പൂര്‍ത്തിയാകുന്നു. സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങളിലും എന്നിലും ഈ നോവലിലെ കഥാപാത്രങ്ങളുണ്ടെന്നു കാണാം. ആവര്‍ത്തിച്ചുവരുന്ന കാവ്യാംശം കലര്‍ന്ന ബിംബകല്‍പനകളുണ്ട് നോവലില്‍. നനഞ്ഞ രത്രിയിലെ ഇരുള്‍, ഉറയ്ക്കു മുറിവുണ്ടക്കുന്ന വള്‍ അങ്ങനെ. ഓരു ഭാര്യയും സൈക്യട്രിസ്റ്റും ചേര്‍ന്നാല്‍ അരക്കിറുക്കനെ മുഴുക്കിറുക്കനാക്കാമല്ലോ തുടങ്ങിയ ചില പ്രയോഗങ്ങളും. നോവലിസ്റ്റില്‍ കവ്യന്ത്യത്തിലാണ് കഥകള്‍ ജനിക്കുന്നത് എന്നതിനാലാവും അത്. തന്റെ കൊതിപ്പിക്കുന്ന മാന്ത്രിക ഭാഷയുടെ വശ്യതയൊടെ ജനിച്ച പ്രശസ്ഥയായ സങ്കീര്‍ത്തനം പോലെയുടെ രണ്ടാമത്തെ അനുജത്തിയായിട്ടും അത്രയ്ക്ക് വശ്യത ഇവള്‍ക്കില്ല.നോവലിസ്റ്റിനും മറ്റ്‌എല്ലാവര്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്ന് ഞാന്‍ അവസാനിപ്പിക്കട്ടെ.
ഒരു ആലിപ്പഴാനുഭവം
-----------------------
കഴിഞ്ഞ ദിവസം ആ ലിപ്പഴത്തിന്റെ ഷാമ്പൈന്‍ കുപ്പികള്‍ പൊട്ടിച്ചുകൊണ്ടായിരുന്നു പ്രകൃതി രാത്രി ആഘോഷിച്ചത്. നമുക്ക് അന്യവും അപൂര്‍വവുമായ മഞ്ഞിന്റെ ദൃശ്യാനുഭവം. വെള്ളത്തിന്റെ കനത്ത മുത്തുമണികള്‍ നാലു ഭാഗവും ചിതറി വീണു. ഹിമകട്ടകള്‍ കൊണ്ട് മേഘപ്പെണ്ണുങ്ങള്‍ കൊത്തങ്കല്ലാടുന്നതിന്റെ ദൃശ്യ ചാരുത. തബലയില്‍ സഖീര്‍ ഹുസ്സൈന്‍, മൃദംഗത്തില്‍ പാലക്കാട്ടു മണി, ചെണ്ടയില്‍ അപ്പുമാരാര്‍, ജാസില്‍ ശിവമണി, ഇടയ്ക്ക, ചേങ്ങല, ട്രിപ്പ്‌ള്‍ ഡ്രം. താളവാദ്യങ്ങളുടെ അകമ്പടിയോടെ മഴയുടെ പഞ്ചാരി. ജുഗല്‍ ബന്തി. അകലെ കാറ്റിന്റെ സീല്‍കാരം. തണുപ്പ് ഇഴ ജന്തുവിനേ പോലെ പതുക്കെ ഇഴഞ്ഞ് ഇഴഞ്ഞ് കാല്‍ വിരല്‍തുമ്പ് തൊട്ട് തലയോളം.
പ്രകൃതിയുടെ ദൃശ്യ വിരുന്നില്‍ ഞങ്ങളറിയാതെ അടിവെച്ച് അടിവെച്ച് പുറത്തിറങ്ങി. ഓഫീസിലെ എല്ലാവരും. ബോസടക്കം. പെട്ടെന്നൊരു വലിയകട്ട, ഹിമലയത്തിന്‍ കൊമ്പൊന്നടര്‍ന്ന പോല്‍. പിന്നെ മഴയുമില്ല, ഹിമാനിയുമില്ല. പ്രാണനേക്കാള്‍ വലുതല്ലല്ലൊ പ്രകൃതി ദൃശ്യം. മുറിക്കുള്ളില്‍ പറന്ന് വീഴുകയായിരുന്നു.
---------------------------------------
ഫലിതം
--------
പുതുതായി വന്ന ഹൌസ് ഡ്രൈവറുടെ റാഷ് ഡ്രൈവിങ്ങിനേപ്പറ്റി ഭാര്യ ഭര്‍താവിനോട് പരാതി പറയുന്നു.
"നിങ്ങള്‍ക്കറിയോ ഇന്ന് തന്നെ മൂന്ന് തവണ അയാളെന്നെ കൊല്ലുമായിരുന്നു. അയാളെ മാറ്റിയേ പറ്റൂ."
ഡാര്‍ലിംഗ് പരിഭവിക്കാതെ, ക്ഷമ കൈവിടരുത്. ദയവായി അയാള്‍ക്കൊരവസരം കൂടികൊടുക്കുക.
----------------------------------------
Sunday, February 26, 2006
Subscribe to:
Post Comments (Atom)
4 comments:
നന്നായിട്ടുണ്ട്!
സുഖമുള്ള വായന!
നിരീക്ഷണം നന്ന്..
ടൈപ്പ് ചെയ്യുമ്പോഴുണ്ടാകുന്ന അക്ഷരത്തെറ്റുകൾ ഒഴിവാക്കുക…
ഞാന്‍ ചെയ്യാരില്ലെങ്കിലും, ബാക്കിയുള്ളവരെ ഉപദേശിക്കാന്‍ നല്ല സുഖമുണ്ട്. അതുകൊണ്ട് പറയട്ടെ, ഫലിതം എന്ന ഒരു ബ്ലോഗ്ഗ് തുടങുക. ഈ ഫലിതങളെല്ലാം അവിടേയ്ക്ക് മാറ്റുക.
പള്ളിക്കൂടം തികച്ചും ഒരനുഭവം തന്നെയായിരുന്നു. ഈക്യാമ്പിനെ പറ്റി മൊത്തമായി ഒന്നെഴുതിക്കൂടെ?
ബ്ലോഗറുടെ കണ്ട്രോള്‍ പാനലില്‍ -ഡാഷ് ബോര്‍ഡില്‍-പോയി പിന്മൊഴികള്‍@ജിമെയില്‍.കൊം എന്ന് കമന്റ് സെന്‌റ്റ് അഡ്രസ്സില്‍ ചേര്‍ക്കുക. കൂടാതെ മനോജിന് ഒരു ഇമെയില്‍ അയക്കുക, ഈ ബ്ലോഗിനെക്കൂടി ബ്ലോഗ് അഗ്രിഗേറ്ററില്‍ ചേര്‍ക്കാനായിട്ട്.
“നേര്‍ക്കുനേരെ
കോര്‍ത്തുനില്‍ക്കുന്നവന്റെ കണ്ണില്‍
ഒറ്റക്കുത്തിനു
കൊള്ളിമീന്‍കോലുത്താനുള്ള
മുനയ്ക്കുവേണ്ടിയാണീ
തപസ്സിരുന്നുള്ള
രാകല്‍”
സുനില്‍ കൃഷ്ണന്റെ ഈ കവിത ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ.-സു-
i am sorry to say that i cannot respont possitively to the advice of sunil now. a- beauty leying in irregularity. "valavukalilan saundaryam irikkunnath" like a harlet a big beed and a small one. like "pittu" podi then thenga, podi thenga without the "chiratta" underneath of "kutty"
Post a Comment