Wednesday, June 07, 2006

"നിങ്ങള്‍ ഭാര്യമാരോട്‌ അനീതി പ്രവര്‍ത്തിക്കരുത്‌"

സൌദി അറേബ്യയുടെ നിയമങ്ങളത്രയും ഇസ്ലാമിക നിയമങ്ങളുടെ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ്‌. അതിനാല്‍ തന്നെ അതില്‍നിന്നൊരു വ്യതിചലനത്തിന്‌ അവര്‍ക്ക്‌ അസാധ്യവുമാണ്‌. ഇസ്ലാമികനിയമത്തില്‍ വിവാഹജീവിതത്തിന്‌ വളരെ പ്രാധാന്യമുണ്ട്‌. അതുപോലെ വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ക്ക്‌ അതിശക്തമായ ശിക്ഷയുമുണ്ട്‌. അത്‌ ചാട്ടവാറടിമുതല്‍ എറിഞ്ഞുകൊല്ലല്‍ വരെ കുറ്റത്തിന്റെ തീവ്രതയനുസരിച്ച്‌ പല ഡിഗ്രികളില്‍ പ്രയോഗിക്കപ്പെടുന്നു, പുരുഷന്‌ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടതിനാല്‍ അവന്റെ ലൈംഗികതയ്ക്കും ഈ പ്രാധാന്യമുണ്ട്‌. നാലോളം വിവാഹങ്ങള്‍ അനുവദനീയമാക്കിയതില്‍ നിന്നുതന്നെ വിവാഹേതരബന്ധങ്ങളെ ഇസ്ലാം എത്രമാത്രം വെറുക്കുന്നു എന്ന്‌ ഊഹിക്കാമല്ലോ? സൌദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക്‌ പോലും തങ്ങളുടെ ഭാര്യമാരുമായി ആഴ്ച്ചയില്‍ ഒരു തവണ കഴിയാനുള്ള സൌകര്യങ്ങളുണ്ടത്രേ. തുടര്‍ച്ചയായി മൂന്നു മാസത്തില്‍ കൂടുതല്‍ ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്താത്ത ഭര്‍ത്താവിനെ വേണ്ടെന്നുവെയ്ക്കാന്‍ ഇസ്ലാം സ്ത്രികള്‍ക്ക്‌ അനുവാദം നല്‍കുന്നു.

ഇങ്ങനെയൊക്കെ പരിരക്ഷിക്കപ്പെടുന്ന ദാമ്പത്യ ബന്ധത്തിന്‌ പക്ഷെ ഇന്ന്‌ സൌദി അറേബ്യയില്‍ ജീവിക്കുന്ന വിദേശികള്‍ തികഞ്ഞ അനീതിയാണ്‌ അനുഭവിക്കുന്നത്‌. അവര്‍ക്ക്‌ അവരവരുടെ ഭാര്യമാരെ കൊണ്ടുവന്ന്‌ കൂടെതാമസിപ്പിക്കുന്നതിന്‌ ധാരാളം കടമ്പകളുണ്ട്‌. ഒരു പാടുനിബന്ധനകള്‍, അന്ധവിശ്വാസങ്ങളില്‍ കെട്ടിപ്പടുത്ത മുന്‍ധാരണകള്‍ ഇവയെല്ലാം മറികടക്കേണ്ടതുണ്ട്‌. കൂടാതെ സര്‍ക്കാര്‍ ഫീസും ഈടാക്കുന്നു. ഫാമിലി വിസ ഫ്രീ ആക്കിയാല്‍ സര്‍ക്കാറിന്‌ ഇന്ന്‌ ഫീസിനത്തില്‍ ലഭിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടിത്തുക വിദേശികളെ കൊണ്ട്‌ ഇവിടെത്തന്നെ ചെലവഴിപ്പിക്കാന്‍ പറ്റും. ഈ രാജ്യത്തു നിന്നുള്ള സാമ്പത്തിക കുത്തൊഴുക്ക്‌ ഒരു പരിധിവരെ തടയാനും പറ്റും. ഇവിടങ്ങളില്‍ ധാരാളമുള്ള റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സിനെ വളരെയധികം പരിപോഷിപ്പിക്കാനും പറ്റും.

ഇന്ന് ഫാമിലി വിസ ലഭിക്കുന്നത്‌ ചില ഉയര്‍ന്ന ഉദ്യോഗപദവി വഹിക്കുന്ന ആളുകള്‍ക്ക്‌ മാത്രമാണ്‌. അത്തരം ആളുകളെ സംബന്ധിച്ച്‌ അവര്‍ക്കൊക്കെ വര്‍ഷത്തില്‍ രണ്ടും മൂന്നും വെക്കേഷനും ലഭിക്കുന്നുണ്ടാവും. കൂടാതെ അപേക്ഷകന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റ്‌ ചെയ്ത്‌ അപേക്ഷയുടെ കൂടെ വെയ്ക്കണം. രണ്ടായിരം റിയാല്‍ സര്‍ക്കാര്‍ ഫീസ്‌ അടയ്ക്കണം. അപേക്ഷകന്റെ തൊഴിലുടമയ്ക്ക്‌ എതിര്‍പ്പില്ല എന്ന് എഴുത്ത്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്സ്‌ അറ്റസ്റ്റ്‌ ചെയ്ത്‌ കൂടെ വെയ്ക്കണം. ശമ്പളം 3000 റിയാല്‍ പറ്റുെ‍ന്നെന്ന് സര്‍ട്ടിഫിക്കറ്റ്‌ കാണിക്കണം. വിവാഹ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. ഇതിനായി പലസ്ഥലത്തും കാത്തുകെട്ടിക്കിടക്കണം. അങ്ങനെ പലതും. നമുക്കറിയാം ഇവിടങ്ങളില്‍ ഭൂരിഭാഗം ഉയര്‍ന്നതസ്ഥികകളിലും ആളുകള്‍ ജോലി ചെയ്യുന്നത്‌ കേവലം അക്കാഡമിക്‌ ഡിഗ്രിയുടെ ബലത്തിലുപരി കഴിവിന്റെ ബലത്തിലാണ്‌. പല സംരഭകര്‍ക്കും ഡിഗ്രിയേക്കാള്‍ കഴിവിലാണ്‌ താല്‍പര്യം. പല ഡിഗ്രിക്കാരും പോങ്ങന്‍മാരുമാണ്‌. പല താഴ്‌ന്ന ജോലികള്‍ ചെയ്യുന്നവരും കമ്മീഷന്‍ വ്യവസ്ഥയിലും മറ്റും നല്ല വരുമാനമുണ്ടാക്കുന്നുമുണ്ട്‌. അത്തരക്കാര്‍ മേല്‍പറഞ്ഞ നിബന്ധനകള്‍ പലപ്പോഴും മറികടക്കുന്നത്‌ പിന്‍വാതിലിലൂടെയാണ്‌. അങ്ങനെ തന്നെ ഡിഗ്രി സര്‍ടിഫിക്കറ്റും ഒപ്പിച്ചെടുക്കുന്നു. ഭൂരിഭാഗം ഉയര്‍ന്ന ജോലിക്കാര്‍ വരെ നിയമത്തിനെ മറികടക്കുന്നതിന്‌ ലാബര്‍ വിസയിലാണ്‌ ജോലി ചെയ്യുന്നത്‌ എന്നത്‌ വേറൊരു തമാശമയാണ്‌. ആ വിസയ്ക്ക്‌ ഫ്ലക്സിബിളിറ്റികൂടുതലുണ്ട്‌. ഇത്‌ മാറ്റിക്കിട്ടുന്നതിനും സര്‍ക്കാര്‍ ഫീസ്‌ ഈടാക്കുന്നുണ്ട്‌. അങ്ങനെ മാറ്റുന്ന പല കാറ്റഗറിയിലും അതായത്‌ ഫാമിലി സ്റ്റാറ്റസുള്ള പല കാറ്റഗറിയിലും വിസ പുതുക്കിക്കിട്ടുകയില്ല.

കമ്പനിയുമായി ദീര്‍ഘകാലത്തെ ഇടപെടലുകള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളൊക്കെയുണ്ടായി എങ്കില്‍ കമ്പനി കത്തും ശമ്പള സര്‍ടിഫിക്കറ്റും നല്‍കുകയില്ല. അതു നിയമം മൂലം നമുക്ക്‌ നിര്‍ബന്ധിക്കാനുമാവില്ല. ഒരു കമ്പനി ഒരാള്‍ക്ക്‌ നല്ല സര്‍ടിഫിക്കറ്റ്‌ കൊടുക്കുന്നത്‌ തികച്ചും കമ്പനിയുടെ ഇഷ്ടത്തെ മുന്‍നിര്‍ത്തിയാണ്‌. പലകമ്പനികളും ശമ്പളം സര്‍ക്കാര്‍ ഫാമിലി വിസയ്ക്കു ആവശ്യമായ യോഗ്യതയ്ക്കടുത്തു നല്‍കുന്നുണ്ടാവും. എന്നാല്‍ പത്തിരുന്നൂറ്‌ റിയാല്‍ വിസയ്ക്ക്‌ വേണ്ടി കൂടുതല്‍ എഴുതിക്കൊടുക്കുവാന്‍ അവര്‍ തയ്യാറാവുകയില്ല. കാരണം അത്‌ പിന്നീട്‌ ശമ്പളത്തിന്റെ പേരില്‍ ഒരു കുരുവായാലോ? ഈ പ്രശ്നങ്ങളൊക്കെ ചിലയാളുകള്‍ പേപ്പറില്ലാതെ തന്നെ നടത്തിക്കൊടുക്കുന്നുണ്ട്‌ ലോകത്തില്‍ വളയമില്ലതെ ചാടുന്നവര്‍ ധാരാളമുണ്ട്‌. പിന്നെയല്ലെ കേവലം കടലാസ്‌. കൈകൂലി വാങ്ങിയിട്ട്‌ എന്നു ധരിച്ചോളൂ. ഇങ്ങനെയൊക്കെ ഒരു വിസ ഒപ്പിച്ചെടുത്താല്‍ തൊഴില്‍വിസയുടെ കാറ്റഗറിയലാണ്‌ ഫാമിലി വിസയും പരിഗണിക്കപ്പെടുന്നത്‌. അതായത്‌ തൊഴില്‍ വിസയ്ക്ക്‌ ആവശ്യമായ മുഴുവന്‍ നടപടിക്രമങ്ങളും ഫാമിലി വിസയ്ക്കും പാലിക്കപ്പെടണം. അക്കാമയില്‍ ചേര്‍ക്കല്‍, മെഡിക്കല്‍ അങ്ങനെ പലതും. കൂടാതെ വെക്കേഷന്‍പോയാല്‍ ഈ വിസയ്ക്കും ജോലി വിസയുടെ അവധിയേ ലഭിക്കുകയുമുള്ളൂ.

ദാമ്പത്യജീവിതത്തിന്‌ പരമപ്രധാനം കല്‍പിക്കുന്നു എന്നു പറയുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ ജോലി ചെയ്യുന്ന ഭൂരിഭാഗവും വായില്‍ നോക്കികളാക്കുന്ന തരത്തിലുള്ള നിയമ പരമായ തടസ്സങ്ങള്‍ ഭൂഷണമല്ല. ഒരു സ്ത്രീയെ അകാരണമായി നോക്കിയാല്‍ പോലും ശിക്ഷിക്കപ്പെടുന്ന നാട്ടില്‍ വിശേഷിച്ചും. ഇസ്ലാമിക നിയമങ്ങള്‍ ഒരു സര്‍ടിഫിക്കറ്റിന്റെയോ കേവലം ഒരു കാറ്റഗറിയുടേയോ പേരില്‍ ആര്‍ക്കും നിഷേധിക്കാന്‍ പാടില്ല. മറിച്ച്‌ ഗവണ്‍മെന്റ്‌ ആവുന്നത്ര സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ്‌ വേണ്ടത്‌. മനുഷ്യന്റെ അടിസ്ഥാന വികാരമായ ലൈംഗികത ദൈവം വിതരണം ചെയ്യുന്നത്‌ അവരുടെ തൊഴിലിനേയോ രാജ്യത്തേയോ സമ്പത്തിനേയോ ഒന്നും അടിസ്ഥാനമാക്കിയല്ല. അത്തരം കാര്യങ്ങളിലൊക്കെ എല്ലാവരും തുല്ല്യരാണ്‌. സൌദിഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ഇത്തരം ഫീസിനത്തില്‍ നിന്നുലഭിക്കുന്ന വരുമാനം വളരെ തുച്ഛമായതും വിചാരിച്ചാല്‍ ഒഴിവാക്കാവുന്നതോ ഔപചാരിതയ്ക്ക്‌വേണ്ടി നാമമാത്രമായി ചുരുക്കാവുന്നതോ ആണ്‌.

ഫാമിലി വിസ എളുപ്പത്തില്‍ നല്‍കിയാല്‍ അത്‌ വേശ്യാവൃത്തി വര്‍ദ്ധിക്കുന്നതിന്‌ കാരണമാവുമെന്നതാണ്‌ ഒരു കാരണം പറയുന്നത്‌. (ഇതിനടിയില്‍ വേറെ "ഫലിതം" എഴുതേണ്ടതില്ല. ഇതു തന്നെ നല്ലൊരു തമാശയാണ്‌) ആവശ്യത്തിന്‌ ലഭിക്കാത്ത ഒരു വസ്ഥുവിനേ ബ്ലേക്കില്‍ ഡിമാന്റുണ്ടാവൂ. കൂടാതെ അങ്ങനെ ഒരു ഉദ്ദേശ്യമുള്ള ആരും എത്ര പണം മുടക്കിയാലും ഒരു പെണ്ണിനെ കൊണ്ടുവന്നിരിക്കും. അതിനൊന്നും തടയിടേണ്ടത്‌ ഇങ്ങനെയല്ല. പല നിയന്ത്രണങ്ങളും എടുത്തുകളഞ്ഞപ്പോള്‍ ആളുകള്‍ കൂടുതല്‍ മര്യാദക്കാരായതായ ചരിത്രം നമ്മുടെ മുന്‍പിലുണ്ട്‌. ഒറ്റ ഉദാഹരണം പറയാം. പണ്ട്‌ ഇന്ത്യയിലേക്ക്‌ സ്വര്‍ണം കൊണ്ടു വരുന്നതിന്‌ നിയന്ത്രണങ്ങളുണ്ടായിരുന്നു. ധാരാളം ആളുകള്‍ കൊഫെ പോസെ പ്രകരം ഗൊതമ്പുണ്ട തിന്നു എന്നല്ലതെ എന്തു കാര്യം? ഇതെടുത്തു കളഞ്ഞപ്പോള്‍ ഹവാല ബിസിനസ്സിനെ കുറയ്ക്കാനായി എന്ന ഗുണമല്ലാതെ അതെടുത്തു കളഞ്ഞതുകൊണ്ടുമാത്രം നമ്മുടെ നാട്ടില്‍ എന്തു ദോഷമുണ്ടായി? ക്യാമറാഫോണുകളുടെ നിയന്ത്രണം സൌദി ഈ അടുത്ത കാലത്താണ്‌ നീക്കിയത്‌. മുന്‍പില്ലാത്ത എന്തു വൃത്തികേടാണ്‌ അതുകൊണ്ട്‌ മാത്രമായുണ്ടായത്‌? ആരാണ്‌ ക്യാമറയുമായി നിരന്നു നിന്ന്‌ ഇന്ന്‌ ഫോട്ടോകള്‍ എടുക്കുന്നത്‌? നിയന്ത്രണമുണ്ടായിരുന്ന കാലത്ത്‌ ആവശ്യക്കാര്‍ കൂടുതല്‍ തുക കൊടുത്തു അതുവാങ്ങി ഉപയോഗിച്ചിരുന്നില്ലേ? ഇതുപോലെ പണക്കാര്‍ക്ക്‌, ആവശ്യക്കാര്‍ക്ക്‌ ഇന്നും വിലക്കപ്പെട്ട എല്ലാകാര്യങ്ങളും സൌദി അറേബ്യയില്‍ വലിയ മുട്ടില്ലാതെ ലഭിക്കുന്നുണ്ട്‌. പണ്ട്‌ നാം പലതിന്റേ പേരിലും അനുവര്‍ത്തിച്ച പല നിയന്ത്രണങ്ങളും ഇന്ന്‌ നമ്മെ കൊഞ്ഞനം കുത്തുന്നില്ലേ സ്ത്രീയും പുരുഷനും തമ്മിലുള്ള ആകര്‍ഷണം ദൈവദത്തമാണ്‌. ദൈവം അതു നിയന്ത്രിക്കാന്‍ കല്‍പിക്കുന്നുണ്ടെങ്കിലും അത്‌ വളരെ ശ്രമകരമായ ഒരു പണിയായാണ്‌ പലരും നിര്‍വഹിക്കുന്നത്‌. ഇത്‌ നിയന്ത്രിക്കുന്നതിലേക്കാവശ്യമായി ദൈവം നിര്‍ദ്ദേശിച്ച വഴികളെ ആരെങ്കിലും തടയാന്‍ ശ്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. അല്ലെങ്കില്‍ സൌദി സ്ത്രീകളില്‍ നിന്ന്‌ വിവാഹം കഴിക്കാന്‍ വിദേശികളേയും അനുവദിക്കണം.

ആളുകള്‍ സന്തോഷിക്കുക എന്നു പറയുന്നതിനേയാണ്‌ പലര്‍ക്കും സഹിക്കതിരിക്കുന്നത്‌.അന്ന്യസ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ഭാവനയില്‍ പോലും രമിക്കുന്നത്‌ ഒരു വശത്ത്‌ പാപമായി പരിഗണിക്കയും മറുവശത്ത്‌ അതിനുള്ള നേരായ വഴികളെ അടയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ ലൈംഗികദാരിദ്ര്യത്തില്‍ പെടുത്തി ആളുകളെ ശിക്ഷിച്ചു രസിക്കുന്ന മാനസിക പ്രത്യേകതയുടെ ഉത്‌പന്നമാണ്‌. അല്ലാതെ ബൌദ്ധികതയുടേതല്ല.

10 comments:

evuraan said...

കല്ലേച്ചി,

പ്രതിപത്തതയുള്ള, നല്ല ലേഖനം.

പ്രവാസം കടുപ്പം തന്നെ.

അതിരുകള്‍ മനുഷ്യനുണ്ടാക്കുന്നവയാണെന്നും, അതിരുകള്‍ക്കൊപ്പം നില്‍ക്കുന്ന നിയമങ്ങളും അങ്ങിനെ തന്നെയെന്നും അറിയുമ്പോള്‍, പല നിയമങ്ങളും വിചിത്രമെന്നേ പറയാനാവൂ.

ഈ നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇടയില്‍, പ്രവാസത്തിന്റെ അകലങ്ങളില്‍ പൊലിയുന്ന ഒരുപാട് ദീര്‍ഘനിശ്വാസങ്ങളുണ്ട്.

ഒരു നാള്‍, എന്റെ നാട്ടിനും ഗുണം പിടിക്കും, അന്ന് വരെ നാമിത് സഹിച്ചേ പറ്റൂ, അല്ലേ?

ഞാനും നീയും മനുഷ്യനാണ്, നമ്മിലെരിയുന്ന ചൈതന്യം ഒന്ന് തന്നെയാണ് -- ഇതൊന്നും കോടാനുകോടി വര്‍ഷങ്ങളാ‍യിട്ട് നാം പഠിച്ചിട്ടില്ല.

ഇനിയുമെത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും നാം അത് മനസ്സിലാക്കുകയില്ല.

കുറുമാന്‍ said...

കല്ലേച്ചിയുടെ ബ്ലോഗില്‍ ആദ്യമായിട്ടാണ്.......

വന്നു, വായിച്ചു, ഇഷ്ടായി. ബാക്കി പോസ്റ്റുകള്‍ വായിക്കണം.

വ്യക്തമായ ഭാഷയില്‍, സത്യം വിളിച്ചു പറഞ്ഞിരിക്കുന്നു കല്ലേച്ചി. സൌദിയില്‍ മാത്രമല്ല, ശംബളമനുസരിച്ച് ഫാമിലി സ്റ്റാറ്റസ് വിസ നല്‍കല്‍. യു എ ഇ, ബഹറൈന്‍, കുവൈറ്റ്, തുടങ്ങിയ ജി സി സി രാജ്യങ്ങളെല്ലാം ഇതേ മാനദണ്ടം ഉപയോഗിക്കുന്നുണ്ട് എന്നാണെനിക്കു തോന്നുന്നത്.

ഈ രാജ്യങ്ങളി ജോലി ചെയ്യുന്ന എത്രയോ ചെറുപ്പക്കാരുടെ ഭാര്യമാര്‍ ഉയരന്ന വിദ്യാഭ്യാസം ഉള്ളവരാണ്? ഇവര്‍ക്ക് അവരുടെ ഭാര്യമാരെ കൂടെ കൊണ്ടു വരുവാന്‍ കഴിഞ്ഞാല്‍ രണ്ടു പേര്‍ക്കും ജോലി ചെയ്യുകയും, സമ്പാദിക്കുകയും, സന്തോഷമായ്, യൌവ്വനകാലത്ത് ഒരുമിച്ചു ജീവിക്കുകയും ചെയ്യാം.

ഇന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അറുപത്തഞ്ചു ശതമാനം ആളുകള്‍ യുവാക്കളാണ്. അവരില്‍ നാല്പതു ശതമാനം പേര്‍ വിവാഹം കഴിച്ചിട്ട് വളരെ കുറച്ച് വര്‍ഷങ്ങളെ (ചിലപ്പോള്‍ മാസങ്ങള്‍ മാത്രം) ആയിരിക്കുകയുള്ളൂ. സ്വന്തം ഭാര്യമാരെ മനസ്സിലാക്കാന്‍ കൂടി സമയം ലഭിക്കാതെ, മരുഭൂമിയിലെ, പൊരിയുന്ന വെയിലില്‍, തന്റെ യൌവ്വനം എരിച്ചു തീര്‍ക്കുന്ന ഇവരുടെ വികാരങ്ങള്‍ മനസ്സിലാക്കുവാന്‍ ആര്‍, എന്ന് വരും?

Anonymous said...

minimam salary illyathayalinu minimum expense meet cheyyan illegal vazhikal thirayendi varum enna reasoning kurachenkilum justify cheyyappedunnundu. ennal athilum bhayankaramaya humanrights violation ethrayo saudi arabiayiklnadakkunnu

noorukanakkinu ivide kanam
http://hrw.org/doc?t=mideast&c=saudia

life is virtually nothing for females. they cannot drive, they cannot go outside house unless there is a male escort and with all this they arent safe.

religious police "muttawa" can break open your house and search for any pictures of women, god, dead ancestors etc and punish you with leashes.

wpndering why all this happen? lets face it,becuase people doesnt have any say ongovernment adminsitration. those who raise concern are executed by beheading in public. maximum you can do is not to go anywhere near that counrty!

Anonymous said...

valare aazhatthil apagrathichaal loakam niyanthrikkappetunnath chila manasika thakaraaruklilooteyaanennu (disorders) kaanaam. ikkaaryangal thiriccharrinju varumpoazhekkum nammute jeevitham theernnirikkum

Ralminov റാല്‍മിനോവ് said...

ലേഖനം അസ്സലായി.
ചില വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
1.ഫീസ് ഈടാക്കുന്നത് കൊണ്ടല്ല, ലേഖകന്‍ പറഞ്ഞ മറ്റു കാരണങ്ങള്‍ കൊണ്ടാണ് ഫാമിലിയെ കൊണ്ടുവരാത്തത്.
2.സൗദി സ്ത്രീകളെ വിവാഹം കഴിക്കാന്‍ വിദേശികള്‍ക്ക് നിയമതടസ്സമൊന്നുമില്ല..

ഇസ്ലാമിക വിശ്വാസത്തിനു വിരുദ്ധമായി സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന രാജ്യമാണ് സൗദി..മാറ്റങ്ങള്‍ കണ്ടുതുടങ്ങി...എങ്കിലും...

Ralminov റാല്‍മിനോവ് said...

ഇനി മറ്റൊന്ന്.. ഈ ബുദ്ധിമുട്ടുകള്‍ സഹിച്ച് സൗദിയില്‍ നില്‍ക്കുന്നതെന്തിന്? മാത്രമല്ല കൂടുതലാളുകള്‍ ഉംറ വിസയില്‍ വന്നുകൊണ്ടുമിരിക്കുന്നു!!!
എന്റെ മനുഷ്യാവകാശം ലംഘിച്ചോളൂ എന്ന് പറഞ്ഞുകൊണ്ടല്ലേ വരുന്നത്?

C.M.Rafeek said...

കല്ലേച്ചി നിങ്ങളുടെ ഈ ബ്ലോഗ് പലരുടെയും കണ്ണു തുറപ്പിക്കട്ടെ..ഈ സന്ദേശം മലയാളികളില്‍ മാത്രം എത്തിയാല്‍ പോരാ...അതിനായ് ഇതിന്റെ ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ ഞാന്‍ ഇവിടെ കമന്റായി നല്‍കട്ടേ..
-------------------------------------
The laws of Saudi Arabia are built based upon the Islamic rules. And henceforth, there is no possibility of a deviation from the same. The Islamic rules pay lot of importance to marital life. And also have severe punishments for extra marital sexual affairs. The degree of punishment varies from whipping to stoning to death depending upon the severity of the crime. As men are given more importance their sexual desires are given the same importance too. The fact that Islam allows about four marriages itself makes it clear that extramarital affairs are very much disliked by Islam. It is said that even the prisoners of Saudi Arabia are provided with the facility to stay with their better- halves once in a week. Islam permits a woman to restrain her husband if he does not keep any sort of sexual relationships with her consecutively for a period of three months.

C.M.Rafeek said...
This comment has been removed by the author.
C.M.Rafeek said...

Although marital relationships are protected so much by the law of Saudi Arabia, the foreigners staying over there are facing complete injustice to this. They have a lot of restrictions in bringing their wives to stay along with them. They need to get over a lot of conditions and preconceived ideas built upon the basis of superstitious believe. And the government collects a certain amount of fees too. If family visas were made free, the government can make much more money than the actual fees amount, by making the foreigners spend their money within the country itself. The capital outflow from this country can be reduced and also the real estate business here can be enhanced a lot through this.
Today family visa is being issued only to some people who hold high official positions. These people may also be given two or three vacations per year. Such applicants must also be degree holders and attach an attested copy of their degree certificate and a ‘No objection certificate’(NOC) from the employer duly attested by the Chamber of Commerce along with the application. A salary certificate showing a salary of 3000 riyal and marriage certificate must also be produced along with the application. A lot of time has to be spent by the applicant to produce such documents. We are all aware that most of the people in high positions over here hold such positions mostly on the basis of their professional capability rather than academic qualifications. Most of the employers are interested in capability rather than academic qualifications. And many of the graduates are idiots too. Many people who do petty jobs earn good income as commission. Such people satisfy the above said criteria often through the backdoors. They may also produce degree certificates by such means. It is also a fact that most of the persons who hold good positions, work under labor visas just to bypass such laws. Such visa are quiet flexible. The government charges a certain amount of fees to get these visas changed. But many categories of such changed visas, like Family status category visas do not get renewed.

C.M.Rafeek said...

In a long term relationship with an employer, an employee may land up in some kind of arguments and disputes with the employer. In such conditions the employer may not issue an NOC or salary certificate to the employee. And an employer cannot be persuaded to issue such certificates by the law. It exclusively depends upon the desire of the company whether to issue a good conduct certificate to its employee. Many companies may provide salary which reach up to the salary criteria requirement of the government for family visas. But such companies do not come forward to provide a salary certificate showing a 100 or 200 riyals more for the fear of this becoming an issue of salary later. Some people solve such problems without any such documents, possibly through bribery. If we manage to get a visa by such means, the family status visa is also considered under the category of job visa,ie,all the conditions and criteria of job visa applies for the family visa too, including adding in Akkama, medical facilities, etc. And also such family visas provide only the leave period similar to job visas for vacations.
It is quiet sad that in a country which claims to have laws giving primary importance to marital life, most of the working population is forced to stand helplessly in front of such hindrances. Especially in a country where people are punished for even just glancing unduly at women. The Islamic rules must not be denied to anyone in the name of a meager certificate or category. Instead the government should be providing with enough facilities to people to keep up such rules. God hasn’t shown any variations in distributing basic desires like sexual desires to mankind based on their occupation, country or financial status. Such desires are equivalent to all human beings. As far as the government of Saudi Arabia is concerned the income from such fees is very meager and can be either ceased or reduced to a very lesser amount just as a formality.
Most of the prohibited items are still available easily to the rich lot in Saudi Arabia. Most of the restrictions which we have been following since our early days have all turned out to be baseless funny ideas now. Attraction between a male and a female is bestowed by God. Though he asks us to control such desires, most of us accomplish it as a challenging job. There can be no justification for impeding those ways which God himself has put forth to fulfill such desires. If not the government should let the foreigners who working here to marry women from Saudi Arabia itself.
People generally do not tolerate the fact that others are being happy. On one hand it is considered as sin for an unmarried couple to enjoy sex even in their imaginations while on the other side the right ways to fulfill their sexual desires are blocked. It is a kind of sadism to punish people by depriving them their sexual pleasure.