Thursday, March 02, 2006

ആഗോളവത്ക്കരണവും കമ്മ്യൂണിസ്റ്റൂ‍്കാരനും

കമ്മ്യൂണിസ്റ്റുകാരന്‍ പ്രശ്‌നങ്ങളിലിടപെടുന്നതിനു മുന്‍പ്‌ കാപ്ഷനുകള്‍ നിര്‍മ്മിക്കും. അങ്ങനെ പ്രശ്നങ്ങളെ സാമാന്യവത്‌കരിച്ചുകളയുകും ചെയ്യും. കമ്മ്യൂണിസ്റ്റ്‌ കാപ്ഷനിസ്റ്റ്‌. അവയില്‍ ഏറ്റവും പോപ്പുലറായത്‌ "ആഗോളവത്‌കരണം" എന്ന കാപ്ഷനാണ്‌. ഏന്നാല്‍ നിശ്ശബ്‌ദം സംഭവിച്ചുകൊണ്ടിരിക്കുന്ന "ഈഗോളവത്‌കരണം" അഥവാ ഇന്റര്‍നെറ്റ്‌ യുഗം അവര്‍ കാണുന്നുമില്ല ലോകത്തില്‍ പല മാറ്റങ്ങള്‍ക്കും സാംസ്കാരിക കൊടുക്കല്‍ വങ്ങലുകള്‍ക്കും അതാണ്‌ കാരണം. റ്റെംബ്‌ളറിനകത്തുള്ള പല അലങ്കാര മത്സ്യങ്ങള്‍ക്കും പുറത്തൊരു സ്വാതന്ത്ര്യത്തിന്റെ ലോകമുണ്ടെന്ന് അത്‌ കാണിച്ചു കൊടുത്തു. അതിന്റെ ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു, സൌദി അറബ്യയിലടക്കം. കമ്പ്യൂട്ടറുകളെ മുതലാളിത്തത്തിന്റെ ആയുധമായിക്കണ്ട്‌ നേറ്റിട്ടവര്‍ക്ക്‌ എങ്ങനെ ഈഗോളവത്‌കരണം കാണാന്‍ പറ്റും? കാപ്ഷനുകള്‍ നിര്‍മ്മിക്കുക എന്നത്‌ മാര്‍ക്കെറ്റിംഗ്‌ തന്ത്രത്തിന്റെ ഭാഗമായി മുതലാളിത്തം ഉപയോഗിക്കുന്ന വിദ്യയാണ്‌. അല്ലെങ്കിലും മുതലാളിത്തത്തിന്റെ ആയുധങ്ങളും ഉപകരണങ്ങളും റ്റെക്‍നോളജികളും അവയുത്‌പാദിപ്പിക്കുന്ന അതേ പരിസ്ഥിതി പ്രശ്നങ്ങളുമല്ലാതെ കമ്മ്യൂണിസം മറ്റെന്താണ്‌ കാണിച്ചത്‌?

"നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക്‌ ഒരു പണത്തൂക്കം മുന്നില്‍", "ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം" തുടങ്ങിയവപോലെയാണ്‌ പ്രതിവിപ്ലവം (സ്വന്തം പാളയത്തിലെ ശത്രുക്കളെന്നു കരുതിയവരെ ഒതുക്കാന്‍) കേന്ത്രത്തിന്റെ തെറ്റായ സാമ്പത്തിക നയം, അവഗണന (കോണ്‍ഗ്രസ്സിനെതിരെ) കുത്തക മുതലാളിത്തം, സാമ്രാജ്യത്ത്വം, അവയുടെ അവസാനത്തിലാണ്‌ ആഗോളവത്‌കരണം വീണുകിട്ടുന്നത്‌. ഇതു മടുക്കുമ്പോള്‍ അരാജകവാദം, അരാഷ്ട്രീയവാദം അങ്ങനെയെന്തെല്ലാം വരാനിരിക്കുന്നു. കാപ്ഷനുകളുടെ ഒരു ഗുണം അതൊരു ഒറ്റമൂലികയായി ഉപയോഗിക്കാമെന്നതാണ്‌. അതിനുള്ളില്‍പെടുത്തിക്കഴിഞ്ഞാല്‍ ആളുകള്‍ അതിനുള്ളിലുള്‍പ്പെട്ടവരെ അതിക്രമിച്ചു കടന്നവരെപ്പോലെ പരിഗണിച്ചുകൊള്ളും. ആഗോളവത്കരണത്തിന്റെ തലയില്‍ കെട്ടിവെയ്ക്കാനാകാത്ത ഒന്നുമില്ല എന്നതാണതിന്റെ പോപ്പുലാരിറ്റിക്ക്‌ കാരണം. എന്താണു ലോകത്തിന്റെ പ്രശ്നങ്ങള്‍ക്ക്‌ കാരണം എന്നതിന്‌ വെറെ വിശദീകരണമെന്തിന്‌? ക്രിസ്റ്റലൈസ്‌ ചെയ്ത ഉത്തരങ്ങള്‍ മതങ്ങള്‍ ഉപയോഗിക്കുന്നത്‌ അതിലൊരു സുഖമുണ്ട്‌ എന്നു കാണുന്നതിനാലാണ്‌. കൂടുതല്‍ തലച്ചോറ്‌ പുണ്ണാക്കേണ്ട എന്നതിനാല്‍ ശാന്തി ലഭിക്കും. ശാന്തി എന്നത്‌ നിര്‍ജീവതയുടെ ലക്ഷണമാണ്‌, സജീവതയുടേയല്ല.

എപ്പോഴും യുദ്ധഭൂമിയിലാണെന്നു സങ്കല്‍പ്പിക്കുന്നവരെ സംബന്ദ്ധിച്ചിടത്തോളം ആപ്പിളുകള്‍ ബോംബായി പതിച്ചുകൊണ്ടിരിക്കും. സ്വന്തം നിഴല്‍ പോലും ശത്രുവായി പരിഗണിക്കപ്പെടും. അങ്ങനെ സങ്കല്‍പ്പിച്ച്‌ അവര്‍ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത്‌ അസത്യങ്ങളോ അര്‍ദ്ധ സത്യങ്ങളോ ആയിരുന്നു. ഇനി അവര്‍ പറയുന്നത്‌ നാം വിശ്വസിക്കേണ്ടതില്ല. കാരണം, അങ്ങനെ അവര്‍ തടഞ്ഞു നിര്‍ത്തിയ ധാരാളം പുരോഗതികളുണ്ടായിരുന്നു.

ഉത്തരാധുനികതയെ കമ്മൂണിസ്റ്റുകാരന്‍ എതിര്‍ക്കുന്നത്‌ ഇതിന്റെ വെളിച്ചത്തില്‍ വേണം കാണാന്‍. ലോകത്തുണ്ടാകുന്ന സകല സംഭവങ്ങളും നമ്മെ ഒതുക്കാന്‍ നമ്മുടെ ശത്രുക്കള്‍ പടച്ചു വിടുന്നതാണെന്ന്‌ അവര്‍ തെറ്റിധരിക്കുന്നു. നമ്മെ പോലെ മുതലാളിത്തവും സംഘടിതരായി പുതിയ സിധാന്തങ്ങള്‍ പടച്ചുവിടുകയാണെന്ന് അവര്‍ വിശ്വസിക്കുന്നു. ആവാം. ഞാനതിനെ എതിര്‍ക്കുന്നില്ല. ഏന്നാല്‍ അവരതു ചെയ്യരുത്‌ ഞങ്ങള്‍ക്കാവാം എന്നു പറയുന്നതാണ്‌ മനസ്സിലാകാതെ പോകുന്നത്‌.ഉത്തരാധുനികത, ഘടനാവാദം തുടങ്ങിയവ കാര്യങ്ങളെ പൊതുവായല്ല വികസിപ്പിക്കുന്നത്‌. മറിച്ച്‌, അവയുടെ ഏതെങ്കിലും ഭാഗമായാണത്രെ. ഇതുകൊണ്ടുള്ള തകരാറായി ഇന്നു ചൂണ്ടിക്കാണിക്കപ്പെടുന്നാത്‌ പൊതു സമൂഹം എന്നൊന്നില്ലാതാവും, അതോടൊപ്പം പൊതു സമൂഹത്തിന്റെ വേവലാതികളും. അതൊരുതരം അരാജകവാദമാവും എന്നൊക്കെയാണ്‌. ഏങ്ങനെയെന്നാല്‍, ഇത്തരം ഭാഗിക പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മറ്റു പൊതു പ്രശ്നങ്ങള്‍ക്ക്‌ നേരെ കണ്ണടയ്ക്കുമത്രെ. ഉദാഹരണമായി, ആദിവാസിപ്രശ്നം, പരിസ്ഥിതി പ്രശ്നം, ഫെമിനിസം, പെണ്ണെഴുത്ത്‌ തുടങ്ങിയ ചിലകാര്യങ്ങളില്‍ മാത്രം ഊന്നുന്നവ. ഇതിനോടനുബന്ധിച്ചുവേണം ക്യാപ്ഷനിസത്തെ നിരീക്ഷിക്കാന്‍. ഞാന്‍ പറഞ്ഞു പുറത്തു പറയുന്ന മധുരഗുളികകള്‍ക്കുള്ളില്‍ ഒളിച്ചു കടത്തുന്ന കയ്‌പ്പുനീരുകളാണ്‌ കമ്മ്യൂണിസം പോലുള്ള മതകീയ സ്വഭാവം കാണിക്കുന്ന എല്ലാ സിധ്ഹന്ധഗളും വിതരണം ചെയ്യുന്നത്‌ എന്ന്. മേല്‍പറഞ്ഞ വാദത്തില്‍ ഇങ്ങനെ ഒളിച്ചു കടത്താന്‍ സ്രമിക്കുന്നത്‌, സമൂഹം വിഘടിച്ചു പോരട്ടത്തിനിറങ്ങിയാല്‍ ബഹുജന വിപ്ലവമെങ്ങനെ സാധ്യമാകും? അപ്പോള്‍ സംശയിക്കെണ്ടതില്ല തൊഴിലാളി സര്‍വാദിപത്യ വിപ്ലവത്തെ പ്രധിരോധിക്കാന്‍ മുതലാളിത്ത സാമ്രാജ്യത്ത്വം കരുതിക്കൂട്ടി പടച്ചുവിട്ടതാണ്‌ ഉത്തരാധുനികതയും ഘടനാവാദവും മറ്റുമ്മ്, എപ്പടി.

മുതലാളിത്തത്തിന്റെ സൃഷ്ടി എന്നതിലുപരി അന്ന്യം നിന്നുകൊണ്ടിരിക്കുന്നതോ പങ്കാളിത്തം പരിമിതമയിക്കൊണ്ടിരിക്കുന്നതോ ആയ ഏതൊ ഒരു തൊഴിലാളിവര്‍ഗ ഏകപക്ഷീയതയില്‍ ഊന്നി നിന്നുകൊണ്ട്‌ -ഇന്നും തൊഴിലാളികളുണ്ട്‌. അത്‌ കമ്മ്യൂണിസ്റ്റുകാരന്‍ പറയുന്നതല്ല- സമൂഹത്തിലെ അനവധി വിഭാഗങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ അവഗണിക്കുകയോ ശത്രുപക്ഷത്താക്കുകയോ ചെയ്തതില്‍ നിന്നുണ്ടായ ഉപോത്‌പന്നമാണ്‌ ഇത്തരം ജനമുന്നേറ്റങ്ങള്‍. അവ മുതലാളിത്തം ഭംഗിയായി ഉപയോഗിക്കുന്നുണ്ടാവാം. അതിന്‌ പ്രത്യേകം വിശദീകരണം വേണ്ട. മുതലളിത്തത്തിനെതിരായി കിട്ടാവുന്ന ഏറ്റവും നല്ല ആയുധങ്ങള്‍ നിങ്ങളുപയോഗിക്കുന്ന പോലെയേയുള്ളൂ അത്‌. മുതലാളിത്ത തൊഴിലാളിത്ത റ്റോം ഏന്റ്‌ ജെറി കാര്‍ടൂണുകളില്‍ മുതലാളികള്‍ക്കാണ്‍ എപ്പോഴും ജയം. നല്ല തമാശ. ഇതൊക്കെ എങ്ങനേയാവും സംഭവിക്കുന്നത്‌?

കാലത്തിനനുസരിച്ച്‌ മാറ്റത്തിന്‌ വിധേയരാവാന്‍ മടിക്കുന്നതിലാണ്‌ ആദിവാസികളുണ്ടാവുന്നത്‌. സൂക്ഷിക്കുക ഭാവിയില്‍ ആദിവാസികളാവാന്‍ സാധ്യതയുള്ള രണ്ടമത്തെ വിഭാഗമാണ്‌ നിങ്ങള്‍. എത്രയും വേഗം പരിണാമത്തിന്‍ വിധേയമാകുന്നോ അത്രയും നിങ്ങള്‍ക്ക്‌ നന്ന്‌. സങ്കടം അതല്ല നിങ്ങളൊക്കെ പറയുന്നതാണ്‌ തികഞ്ഞ സത്യം എന്ന്‌ തെറ്റിധരിച്ച്‌ ഒരുകൂട്ടം ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം സന്ദ്രീകരിച്ചു പോകുന്നതു കണുമ്പോള്‍ "വണ്ടേ നീ തുലയുന്നു, വിളക്കും നീ കെടുത്തുന്നു" കഷ്ടം. ഓരോരുത്തരെ അവരവരുടെ ജീവിതം ജീവിക്കാനനുവദിക്കുന്നില്ല എന്ന പാപമാണ്‌ നിങ്ങളൊക്കെ ചെയ്യുന്നത്‌.

മതം മനുഷ്യനെ മയക്കുന്ന കറുപ്പണെന്നു പറഞ്ഞു മാറ്റിനിര്‍ത്തിയപ്പോള്‍ ആ ശൂന്യത്യിലേക്ക്‌ കടന്നുവന്ന് അറിയാതെ മതകീയ സ്വഭവം കൈവന്നുപോയ സിധാന്തമാണ്‌ കമ്മ്യൂണിസം. ലോകത്തിലുള്ള മുഴുവന്‍ കാര്യങ്ങളെയും ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ നിരീക്ഷിക്കുക എന്നത്‌ ഒരു മത ലക്ഷണമാണ്‌. മനുഷ്യന്‍ വികസിക്കുന്ന സ്ഥലകാലങ്ങളും സൂക്ഷ്‌മ ഭാവങ്ങളും മുന്‍കൂട്ടി നിശ്ഛയിക്കുക അസാധ്യമാണ്‌. എഴുതപ്പെടുന്ന എല്ലാ നിയമങ്ങളും കാലത്തിന്റെ കുരുക്കില്‍ പെട്ടുപോകുന്നു. അതുമനസ്സിലാക്കാതെയാണ്‌ അവര്‍ കാര്യങ്ങളെനിരീക്ഷിക്കുന്നത്‌. അവര്‍ പക്ഷെ, ആദ്യം പറയുക സൃഷ്‌ട്ടികള്‍ മനുഷ്യോന്മുഖ മാവണമെന്നാണ്‌. ഇത്‌ പൊതുവായാണ്‌ ഉപയോഗിക്കുന്നതെന്നു കരുതിയാല്‍ തെറ്റി. മനുഷ്യോന്മുഖമെന്നാല്‍ അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗോന്മുഖമെന്നണ്‌. ഇടതുപക്ഷോന്മുഖമെന്നാണ്‌. സി. പി. ഐ. ഏം ആണ്‌. ഇങ്ക്വിലാബ്‌ സിന്ദാബാദാണ്‌. അതാണ്‌ സുന്ദരമായ കാവ്യം. ഐ ലവ്‌ യൂ എന്നത്‌ പിന്തിരിപ്പനാണ്‌ ലോകം മൊത്തം പട്ടിണിയിലായിരിക്കുമ്പോള്‍, യുദ്ധഭീതിയിലായിരിക്കുമ്പോള്‍, ആഗോളവത്‌കരണം അതിന്റെ കരാള ഹസ്ഥങ്ങളുപയോഗിച്ച്‌ നമ്മെ വിഴുങ്ങാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍കെങ്ങനെ.......................

ഈവീxഅണകൊണില്‍ നിന്നുള്ള നിരീxഅണങളെ പറ്റി, മാര്‍ക്സിന്റെ തന്നെ ചില ഇടപെടലുകളെ പറ്റി അടുറ്റ്ത ലക്കറ്റ്തില്‍ തുടരും. {ശൊ റ്റില്ല് തെന്‍ wഐറ്റ്‌, നൊw Gഓോഡ്‌ BY}

-----------------------------------------------------------
ഫലിതം
-------
ജനതാ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചരണം. നേതാവു പ്രസംഗിക്കുന്നു. "കോണ്‍ഗ്രസ്സാണ്‌ അടിയന്തിരാവസ്ഥ കൊണ്ടുവന്ന് ജനങ്ങളെ വലച്ചത്‌. അവര്‍ക്ക്‌ ബുദ്ധിയുള്ളവര്‍ വോട്ടുചെയ്യുമോ?"ശേഷം നേതാവ്‌ ഓരോരുത്തരോടായി ചോദ്യം ആവര്‍ത്തിച്ചു."അവര്‍ക്ക്‌ ബുദ്ധിയുള്ളവര്‍ വോട്ടുചെയ്യുമോ?"എല്ലാവരും നേതാവിനെ ശരി വെച്ചു. എന്നാല്‍ ഒരാള്‍ പരഞ്ഞു.എന്റച്‌ഛ്‌ന്‍ കോണ്‍ഗ്രസ്സായിരുന്നു. അച്‌ഛന്റെ അച്‌ഛ്‌ന്‍ എല്ലാവരും കോണ്‍ഗ്രസ്സായിഗുന്നു. അതിനാല്‍ ഞാന്‍ കോണ്‍ഗ്രസ്സിനേ വോട്ടു ചെയ്യൂ."നേതാവിനു കോപം വന്നു. "നിങ്ങളുടെ അച്‌ഛ്‌ന്‍, അച്‌ഛന്റെ അച്‌ഛ്‌ന്‍ എല്ലാവരും കഴുതകളായിരുന്നു എങ്കില്‍ നിങ്ങളെന്താകുമയിരുന്നു?""ജനതാപാര്‍ട്ടിയാകുമായിരുന്നു."
(ആശയം-കുഷ്‌വന്ത്‌)
-------------------

5 comments:

രാജ് said...

നല്ല ലേഖനം, എതിര്‍ വാദങ്ങളും മറ്റും നിരത്തുന്നതിനു മുമ്പ് ഒരു ചോദ്യം (അതെന്തുമാത്രം അപ്രസക്തമാണെങ്കിലും) താങ്കളാണോ ചിന്ത.കോം സംവാദത്തിലെ ശിവന്‍?

പ്രസക്തമായ ഏതാനും ചില ചോദ്യങ്ങളുമായി ഞാന്‍ പിന്നെ വരാം (ഈ പറഞ്ഞതെല്ലാമാദ്യം ഒന്നു അബ്സോര്‍ബ് ചെയ്തെടുക്കണമല്ലോ!)

ഇന്ദു | Preethy said...

കല്ലേച്ചീ,
Settings/Formatting -ല്‍ പോയി Show Title field-ല്‍ Yes കൊടുത്തു നോക്കൂ. Title ശരിയാക്കാന്‍ ഇങ്ങനെ bold ആക്കേണ്ട ആവശ്യമില്ല.

സു | Su said...

:)

SunilKumar Elamkulam Muthukurussi said...

പെരിങ്സ് പറഞപോലെ ഇതൊക്കെ ഒന്ന്‌ മനസ്സിലിട്ട്‌ അലിയിച്ചെടുക്കട്ടെ, കല്ലേച്ചീ.-സു-

Jayakeralam said...

good.
http://www.jayakeralam.com