Monday, February 27, 2006

തണുത്ത പീഡനകാലം

ഈ തണുത്ത പീഡന കാലത്ത്‌ പത്രത്തില്‍ നിരന്തരം കാണുന്ന ഒരു വാര്‍ത്തയാണ്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത്‌. എത്രമാത്രം നമുക്കതിനോട്‌ യോജിക്കാനാവും? പീഡനം എന്നവാക്കിന്റെ നവീന അര്‍ഥമായ ബലാത്സംഗ കാറ്റഗറിയില്‍ വരുന്ന സകല കലാപരിപാടികളും ഉള്‍പ്പെടുന്ന ഗണത്തില്‍ ഇക്കാര്യം പെടുത്താമോ? എന്തെല്ലാം ഉള്‍പ്പെടുത്താനാവും? എല്ലാ പീഡനങ്ങളേയും തുല്ല്യമായ അളവില്‍ ദര്‍ശിക്കരുത്‌. വിവാഹിതരായവര്‍ക്കറിയാം നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളധികവും ആദ്യരാത്രിയുടെ ചെറുതോ വലുതോ ആയ ചെറുത്തുനില്‍പ്പിന്‌ ശേഷമേ ചാരിത്ര്യം വന്നവരായുള്ളൂ. അല്ലാതെ പ്രോണ്‍ മീഡിയയിലെ പെണ്ണുങ്ങള്‍ പെരുമാറുമ്പോലെയല്ല അവര്‍ കിടക്കയില്‍ പെരുമാറുന്നത്‌. "ശയനേശു വേശ്യ" എന്നത്‌ ഏതോ വിടന്റെ ജല്‍പ്പനങ്ങളണ്‌. ഇതൊക്കെ രണ്ട്‌ കൂട്ടര്‍ക്കും സുഖിക്കുന്ന ചില അവകാശങ്ങളാണ്‌. പെണ്‍കുട്ടി എതിര്‍ക്കുക പുരുഷന്‍ അതിനെ കീഴടക്കുക അങ്ങനെയൊന്നുമല്ലെങ്കില്‍ പിന്നെന്ത്‌ ആദ്യരാത്രി. പെണ്‍കുട്ടിയുടെ കേവലം എതിര്‍പ്പു മാത്രമാണ്‌ ബലാത്സംഗം എന്നതിനാധാരമെങ്കില്‍ അധിക പുരുഷന്മാരും അത്‌ ചെയ്തവരാകണം. ഇതേപറ്റി എം. പി. നാരായണപ്പിള്ളയാണ്‌ ആദ്യമായി ഇങ്ങനെ ഒരു അഭിപ്രായം നടത്തിയതെന്ന് തോന്നുന്നു. ഇന്ത്യയില്‍ അടുത്ത കാലത്ത്‌ പാസ്സാക്കിയ ഒരു നിയമത്തില്‍ ബലാത്സംഗം എന്ന ഗണത്തില്‍ ഭാര്യമാരുടെ എതിര്‍പ്പിനെ അവഗണിച്ചു നടത്തുന്നതിനേയും ഉള്‍പെടുത്തിയിരിക്കുന്നു. ഭര്‍ത്താക്കള്‍ ജാഗ്രതൈ. സത്യത്തില്‍ ഇപ്പറഞ്ഞതത്രയും സ്ത്രീ സ്വതന്ത്ര്യത്തിന്റെ അഭാവത്തില്‍ സംഭവിക്കുന്ന ചില പ്രതി പ്രവര്‍ത്തനങ്ങളാണ്‌. അതിനാല്‍ പുരുഷന്മാര്‍ രക്ഷപ്പെടണമെങ്കില്‍, മനുഷ്യ സമൂഹം അതിന്റെ ശരിയായ അര്‍ഥത്തില്‍ മുന്നോട്ടു പോകണമെങ്കില്‍ സ്ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കിയേ തീരൂ. ഇത്‌ മറ്റൊരു വിഷയമാണ്‌. പിന്നീടാകം.

ബലാത്സംഗം എന്നത്‌ തുടക്കം മുതല്‍ ഒടുക്കം വരെ എതിരാളിയുടെ സകല എതിര്‍പ്പുകളേയും ബലാത്‌കാരമായിത്തന്നെ അതിജയിച്ച്‌ ചെയ്യുന്ന ഒരു അക്രമമാണെന്നതില്‍ എനിക്ക്‌ തര്‍ക്കമില്ല. സാധാരണ ഗതിയില്‍ ഇതത്ര ക്ഷിപ്രസാദ്യമല്ല. അഥവാ സാധ്യമയാല്‍ തന്നെ മാനമുള്ള പെണ്ണുങ്ങല്‍ ജീവനുപേക്ഷിച്ചും പ്രതിരോധിക്കും. അതിനാല്‍ "രക്ഷപ്പെടില്ല എന്നാവുമ്പോള്‍ കിടന്നുകൊടുത്ത്‌ സുഖിക്കുക" എന്ന കണ്‍ഫ്യൂഷ്യന്‍ പ്രായോഗിക ബലത്സംഗ ശാസ്ത്രം പോലും പീഡനപട്ടികയില്‍ ഉള്‍പെടുത്താന്‍ പാടില്ലാത്തതാണ്‌. അപ്പോള്‍ പിന്നെ വഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നുപറയുന്നത്‌ പീഡനത്തിന്റെ പരിധിയില്‍ വരുന്നേയില്ല. പല സത്യങ്ങളും മൂടിവെയ്ക്കപ്പെടുന്നതിനാലാണ്‌ അനാവശ്യമായ കുറ്റാരോപണ്‍ങ്ങള്‍ക്ക്‌ പുരുഷന്മാര്‍ വിധേയരാകുന്നത്‌. പുരുഷസമൂഹം പലപ്പോഴും ചിലയാളുകളുടെ പ്രവര്‍ത്തികള്‍ മൂലം ലജ്ജിക്കേണ്ടി വരുന്നൌ. കാരണം സ്ത്രൈണലൈംഗികത എന്നത്‌ ഏറിയകൂറും മാനസികമാണ്‌. അത്‌ മനസ്സിലാക്കാന്‍ ഇന്ന് വിദ്യകളില്ല. അവള്‍ എതിര്‍ത്തിരുന്നോ എതിര്‍ത്താല്‍ തന്നെ സുഖിച്ചിരുന്നോ എന്നൊന്നും അറിയാന്‍ ഇന്ന് മാര്‍ഗമില്ല. ചുരുക്കത്തില്‍ അധികപക്ഷവും എങ്ങനേയാലും പുരുഷന്മാര്‍ പ്രതിസ്ഥാനത്ത്‌ വരുന്ന ഒരു കേസാണിത്‌.

ഇത്‌ പറയുമ്പോള്‍ സമാനമായ ഒരു കേസുകേള്‍ക്കാന്‍ എനിക്കവസരം കിട്ടിയിരുന്നു. ഇന്നത്തെ പോലെ സ്വകാര്യമായി കോടതി മാത്രം വിവസ്ത്രാരം (വിസ്താരം) കേള്‍ക്കുന്ന രൂപമായിരുന്നില്ല അന്നൊന്നും ഇത്തരം കേസുകള്‍ക്ക്‌. ഒരു ഉച്ചപ്പടം കാണുന്നതിന്‌ എന്തിന്‌ കാശുകളയണം കേസുകേട്ടാല്‍ പോരെ എന്നും പറഞ്ഞാണ്‌ ഇത്‌ കേള്‍ക്കാന്‍ പോകുന്നത്‌. വക്കീല്‍ പെണ്‍കുട്ടിയോട്‌ കാര്യങ്ങളെല്ലാം വിശദമായിതന്നെ ചോദിച്ചു. കുറെ എന്നിട്ടുകള്‍ക്ക്‌ ശേഷം പെട്ടെന്നായിരുന്നു "അപ്പോള്‍ നിന്റെ കയ്യെവിടെയായിരുന്നു" എന്ന് ചോദിച്ചത്‌. ഉത്തരവും പെട്ടെന്നായിരുന്നു.
"അങ്ങോരുടെ പുറത്ത്‌"
കേസു തള്ളിപ്പോയി

വാഗ്ദാനം നല്‍കി നടത്തിയ കലപരിപാടികളില്‍ വരുന്ന തരം കേസുകള്‍ മറ്റെല്ലാവാഗ്ദാന ലംഗനങ്ങളുടേയും പട്ടികയില്‍ ഉള്‍പ്പെടുത്തി വേണം വിചാരണ ചെയ്യുന്നത്‌. അല്ലാതെ ബലത്സംഗത്തിനല്ല.വേശ്യാവൃത്തി എന്നത്‌ എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ശരീരം പണത്തിന്‌ പകരം ഒരു ചരക്കോ സേവനമോ ആയി ആര്‍ക്കും നല്‍കുക എന്നതാണ്‌. ഇത്‌ വളരെ പുരാതനമായതും എല്ലാ സമൂഹങ്ങളിലും എല്ലാ കാലത്തും നിലനിന്നിരുന്നതുമാണ്‌. അല്ലാതെ ചിലര്‍ പ്രചരിപ്പിക്കുമ്പോലെ വെറും ആഗോളവത്‌ക്കരണത്തിന്റെ സൃഷ്ട്റ്റിയൊന്നുമല്ല. ഇവിടെ കൊടുക്കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള ബന്ധം തന്നേയണ്‌ ഓപ്പ്രേട്ടുചെയ്യുന്നത്‌. ഈ വിഷയത്തില്‍ ചിലര്‍ ചിലര്‍ക്ക്‌ വേണ്ടി മത്രമായി സേവനം പരിമിതപ്പെടുത്താറുണ്ട്‌. ചിലര്‍ ചിലപ്പോള്‍ ഒരാള്‍ക്ക്‌ വേണ്ടി മാത്രമായും. ഇങ്ങനെ ലഭിക്കുന്ന ധാരാളം സേകനങ്ങള്‍ ലോകത്തിലുണ്ട്‌. ചിലര്‍ ഭാഗികമായി ശരീരം നല്‍കുന്നവരാണ്‌. ചിലര്‍ പൂര്‍ണ്ണമായോ ഭാഗികമായോ ശരീരം പ്രദര്‍ശിപ്പിച്‌ പണം സമ്പാദിക്കുന്നവരാണ്‌. ഇവയിലൊക്കെ പലതും ഗ്ലാമര്‍ ജോലികളാണ്‌. എന്നാല്‍ എല്ലാ സ്ത്രീ ഇടപാടുകളും പുരുഷനെ സുഖിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെടുന്നവയാണ്‌. സൌന്ദര്യമത്സരങ്ങള്‍, മോഡലിംഗ്‌, സിനിമയിലെ ലൈംഗികപരമായ സംസാരം തുടങ്ങി ചില സിനിമറ്റിക്‌ ചലനങ്ങളും പ്രദര്‍ശിപ്പിക്കലുകളും. ചിലര്‍ ഒന്നിലധികമുള്ള അവയവങ്ങളെ വിറ്റു കശാക്കുന്നു. ഗര്‍ഭപാത്രം പോലുള്ള അവയവങ്ങള്‍ വടകയ്ക്ക്‌ നല്‍കുന്നു. അണ്ഡം, ബീജം തുടങ്ങിയ നിരുപദ്രവകാരികളായ ശാരീരികോത്‌പന്നങ്ങള്‍ വിപണനം ചെയ്യുന്നു. ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച്‌ ഇത്തരം കാര്യങ്ങള്‍ മറ്റു പലതരത്തിലും ആവുകയും ചെയ്യും. ഇതൊന്നും തെറ്റാണെന്നല്ല. കാരണം കൃത്യമായ ഒരു ശരി എന്നത്‌ ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. പാവപ്പെട്ട നളിനി ജമീല ഒരു നേരത്തെ ആഹാരത്തിന്‌ മുട്ടുമ്പോള്‍ വാതില്‍ തുറന്ന് കൊടുക്കുന്ന പരിപാടിയില്‍ നിന്നും അത്രയൊന്നും മികച്ചതല്ല സൂക്ഷ്മമായി നോക്കിയാല്‍ ഇപ്പറഞ്ഞതൊന്നും. ഇതിലെല്ലാം വിപണനം ചെയ്യപ്പെടുന്നത്‌ സ്ത്രീ ശരീരം തന്നെയാണ്‌. ആത്യന്തിക ലക്ഷ്യം പുരുഷനെ സുഖിപ്പിക്കലും. എന്നാല്‍ സമൂഹം ഇതിനെ നോക്കിക്കാണുന്നതില്‍ വിവേചനം പുലര്‍ത്തുന്നുണ്ട്‌. നളിനി ജമീല സമൂഹത്തിന്റെ പുറം പോക്കിലാണ്‌ ജീവിക്കുന്നത്‌. അവര്‍ പുസ്ഥകമെഴുതിയാല്‍ അതും അങ്ങിനെ തന്നെ പരിഗണിക്കപ്പെടുന്നു. എന്നാല്‍ ഈ സമൂഹം തന്നേയാണ്‌ ഇതിന്റെയൊക്കെ ഗുണഭോക്താക്കള്‍ എന്നത്‌ രസകരമായി തോന്നുന്നില്ലേ. ഒരളുടെ ശ്രീരത്തിന്‌ അയാളേക്കാള്‍ വലിയ അവകാശിയില്ല. ഇതുമായി ബന്ധപ്പെടുത്തിവേണം ഖുഷ്ബു, സനിയ സുഹാസിനി അച്ചുതണ്ടിന്റെ വിവാദമായ പ്രസ്ഥാവനകളും വയിച്ചെടുക്കാന്‍. വിഷയത്തില്‍ നിന്നും അക്ലുന്നു എന്ന ഭീതി നിലനില്‍ക്കുന്നതിനല്‍ തുടരുന്നില്ല.

എന്തെകിലും ലഭിക്കും എന്നു കരുതി മറ്റൊരാളെ ലൈംഗികമായി പൂര്‍ണമായോ ഭഗികമായോ സുഖിപ്പിക്കുക എന്ന ഉദ്ദേശ്ത്തൊടെ ശരീരം നല്‍കുകുന്ന സകല കേസുകളും മേല്‍പറഞ്ഞ വേശ്യാവൃത്തിയുടെ ഭിന്നരൂപങ്ങളല്ലാതെ മേറ്റ്ന്താണ്‌? ഇവിടെ ഒരു ജീവിതം നല്‍കുക എന്ന വാഗ്ദനമാണ്‌ പകരം നല്‍കപ്പെടുന്നത്‌. ഒരുതരം ബാര്‍റ്റാര്‍ സിസ്റ്റം. ശരീരത്തിന്‌ പകരം ജീവിതം. പണം ആദ്യം സ്വീകരിക്കുക എന്ന തന്ത്രമാണ്‌ വേശ്യാവൃത്തിയില്‍ സാധാരണകണ്ടുവരാറുള്ളത്‌. വിവാഹ വാഗ്ദാനത്തിലും പെണ്‍കുട്ടികള്‍ക്ക്‌ ഇറ്റേ നിബന്ധന കര്‍ശനമായി മുന്നൂട്ടുവെയ്ക്കാവുന്നതണ്‌. കല്ല്യാണ ശേഷം മാത്രം നടത്താനധികാരമുള്ള വിപ്ലവ പ്രതി വിപ്ലവങ്ങള്‍ നടത്താന്‍ അതിനു മുന്‍പ്‌ ഒരു കാരണവശാലും പെണ്‍കുട്ടികള്‍ സമ്മതിക്കരുത്‌. അങ്ങനേ മത്രമേ ജീവിതം നല്‍കൂ എന്നുണ്ടെങ്കില്‍ ആജീവിതം തന്നെ വേണ്ടെന്നു വെയ്ക്കണം. കൂടാതെ ജീവിതം എന്നത്‌ ഒരു വലിയ കാര്യമാണ്‌. അതൊന്നും ഒരു നേരത്തെ സുഖിക്കലിന്‌ പകരമായി ആരും നല്‍കില്ല എന്നത്‌ സാമന്യമായ യുക്തിയാണ്‌. ഇത്ര നിസ്സാരമായ കാര്യത്തിന്‌ കൊടുത്തു കളയുന്ന ജീവിതം എത്ര ശുഷ്കമായിരിക്കും? ഇതൊന്നും ഓര്‍ക്കാതെ പരസ്പരസഹകരണത്തൊടെ നടത്തുന്ന ഒരു കാര്യം പിടിച്ചെടുത്തതണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കരുത്‌. വേണമെങ്കില്‍ അയാള്‍ ബലാത്സംഗം ചെയ്തോട്ടെ. നല്ലൊരുകുളിക്കു ശേഷം നമുക്ക്‌ അയാള്‍കെതിരായി ക്രിമിനല്‍ കേസ്‌ കൊടുത്ത്‌ വധശിക്ഷവങ്ങിക്കൊടുക്കാം.

എന്റെ അഭിപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ പറ്റിയ, പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഏറ്റവും നല്ല "ഓറല്‍ കോണ്ട്രാസെപ്റ്റീവ്‌" എന്നത്‌ "പറ്റില്ല" എന്ന വാക്കണ്‌ (വായില്‍ കൊള്ളാവുന്ന ഗര്‍ഭ നിരോധന മാര്‍ഗം)

ഫലിതം
--------
ഒരു കൊലപാതകക്കേസില്‍ ദൃക്‌സാക്ഷിയായി ഒരു വേശ്യയെ വകീല്‍ വിസ്തരിക്കുന്നു. കൊലപാതകി എന്നു സംശയിക്കുന്ന ആളിന്റെ ഭാര്യയാണവര്‍. വീടിനു വെളിയില്‍ മറ്റൊരിടത്തുള്ള വേശ്യാലയത്തിലാണ്‌ ഇവരുടെ കച്ചവടം. സംഭവം നടക്കുന്നത്‌ രാത്രിയിലും. സാക്ഷിയായ സ്ത്രീ ഉറപ്പിച്ചു പറഞ്ഞു സംഭവം നടന്ന രാത്രിയില്‍ അവളുടെ ഭര്‍ത്താവ്‌ അവളുടെ കൂടെ വീട്ടില്‍ തന്നെയുണ്ടായിരുന്നു എന്ന്. ഇതുകേട്ട വക്കീല്‍ കുറച്ചു പരിഹാസത്തോടെ ചോദിച്ചു.
"അതെങ്ങനെ അപ്പോള്‍ നിങ്ങള്‍ ജോലിക്കായി ജോലി സ്ഥലത്തായിരിക്കില്ലേ?"
"ഇല്ല സാര്‍, എന്റെ ഡ്യൂട്ടി പകലാണ്‌"
"അതെന്താ അങ്ങനെ?"
"രാത്രിയില്‍ കാള്ളുകുടിയന്മാരും ഗുണ്ടകളുമാകും കസ്റ്റമേഴ്സ്‌. താങ്കളേപോലുള്ള മാന്യന്മാരായ വകീലന്മാര്‍ പകലാണ്‌ വരാറുള്ളത്‌"

5 comments:

SunilKumar Elamkulam Muthukurussi said...

kallEchchi, sukhamaaNO?

കല്ലേച്ചി|kallechi said...

kallechi

കല്ലേച്ചി|kallechi said...

visit my blog too

Anonymous said...

kallechi,

I really really want to read your blogs. But the blue text color is irritating my eyes even on a true digital monitor.Can u please put some contrast?

കല്ലേച്ചി|kallechi said...

dear readers
thanks all of your valuable comments. My font color has been changed by the instruction of anonymous. Ask the question frequently, becouse questions are the basic stone of science
kallechi