ആദ്യം,
ലൈംഗിക ദാരിദ്ര്യത്താല്‍
ധ്വജ ഭംഗം വന്ന പ്രവാസ കവിത.
രണ്ടാമത്,
ഓം ആഗോളീകരണയ നമഃ
എന്നാവര്‍ത്തിക്കുന്ന
വക്കുപൊട്ടിയ വിപ്ലവ മഹാകവ്യം
മൂന്നാമത്,
വിപണന തന്ത്രത്തില്‍
ചരിത്ര്യ ഭംഗം വന്ന
ഒരു കൊച്ചു പെണ്ഹൈക്കു.
ഇതിനിടയില്‍പ്പെട്ട ജീവിതം
ഇറുകിയ ഷൂസുപോലെ എന്ന്
ഉത്തരാധുനിക യമകം
കാവ്യകേളി അങ്ങനെ തുടരുന്നു........
--------------------------------------------------------
ഫലിതം-1
വൈരമുത്തു തമിഴിലെ അറിയപ്പെടുന്ന കവിയും ഗാനരചയിതാവുമാണ്. അദ്ദേഹത്തിന്റെ "വൈകാശി മണ്ണ് എടുത്ത് ശൈഞ്ചത് ഈ ബൊമ്മ" എന്ന ഗാനം സൂപ്പര്‍ഹിറ്റായതിന് നടത്തുന്ന ഒരു പരിപാടിയില്‍ ആളുകളുടെ സംശയങ്ങള്‍ക്ക് കവി മറുപടി പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ എഴുന്നേറ്റു നിന്ന് ചോദിച്ചു. "താങ്കള്‍ തമിഴ് നാട്ടിലെ ഏതാണ്ട് എല്ലാ നദികളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും മണ്ണെടുത്തിട്ടുണ്ട് ഇങ്ങനെയൊരു ബൊമ്മയുണ്ടാക്കാന്. തഞ്ചാവൂര്‍, നാഗൂര്, മേലൂര്‍ അങ്ങനെ സകല ഇടത്തുനിന്നും. പ്രമാദം, ആനാ കീഴൂരിനെ അവഗണിക്കുകയും ചെയ്തിരിക്കുന്നു. അതെന്താ കീഴൂരുള്ള മണ്ണിനു സൌന്ദര്യം പോരെന്നു വരുമോ?സുഹൃത്തേ, കീഴൂര്‍ മണ്ണും എടുത്തിട്ടുണ്ട് പ്രതിമയ്ക്ക്. അവയവവും ഉണ്ടാക്കിയിട്ടുണ്ട്. ആനാ പാട്ടുക്ക് ഇവ്വളവു വള്ഗറാവ മുടിയാത്.
---------------------------------------------------------
Saturday, February 11, 2006
Subscribe to:
Post Comments (Atom)
3 comments:
:)
B-)തുടങ്ങട്ടെ...
തഞ്ചാവൂര്‍ മണ്ണെടുത്ത്,
താമരഭരണി തണ്ണിയെ വിട്ട്,
സേത്ത് സേത്ത് സെഞ്ചതിന്ത ബൊമ്മൈ,
ഇത് ബൊമ്മയില്ലൈ ഉണ്മയിലും ഉണ്മൈ...
എന്നല്ലേ ആ പാട്ട്? ചേരന്റെ ആദ്യകാല പടങ്ങളില്‍ ഒന്നായ പൊര്കാലത്തിലേതാണ് ഈ പാട്ട്.
Post a Comment