Thursday, July 19, 2007

കോടികള്‍ കൊണ്ടുള്ള കോഴക്കളിയും ചില പ്രത്യയശാസ്ത്ര ഉത്തരങ്ങളും

പ്രത്യയശാസ്ത്ര ഉത്തരങ്ങള്‍ എന്നാല്‍ ഏതു ചോദ്യങ്ങള്‍ക്കും നല്‍കവുന്ന ചില ഉത്തരങ്ങള്‍ എന്നു ചുരുക്കം. ഇങ്ങനെ ചില വിദ്യകള്‍ പഠിക്കുന്ന കാലത്ത്‌ അറിഞ്ഞിരുന്നെങ്കില്‍ പല നാണം കെട്ട ജയങ്ങളും ഒഴിവാക്കാമായിരുന്നു. അതായത്‌ ജസ്റ്റ്‌ പാസ്സുകള്‍. ലിസ്സും സന്റിയാഗോയും ദേശാഭിമാനിക്ക്‌ പെപ്സിയും സാന്റ്‌വിറ്റ്ചും അടിക്കാന്‍ പോക്കറ്റുമണി നല്‍കി എന്നതാണ്‌ പ്രശ്നം. അത്‌ ഈ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കും പത്രങ്ങള്‍ക്കും മനസ്സിലാകാഞ്ഞിട്ടാണ്‌. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ അതിന്റേതായ ചില ശൈലികളുണ്ട്‌. അത്‌ കമ്മിറ്റികളിലെടുക്കുന്ന തീരുമാനങ്ങള്‍ പുറത്തു പറയാറില്ല. (പുറത്തു പറയാന്‍ കൊള്ളാവുന്ന തീരുമാനങ്ങളല്ല ഉള്ളില്‍ നിന്നെടുക്കുന്നത്‌ എന്ന് ദോഷൈക ദൃക്കുകള്‍. അകത്ത്‌ ഏതാനും ചിലയാളുകള്‍ ചേര്‍ന്നു പുറത്തുള്ള ബഹുഭൂരിഭാഗത്തിനു വേണ്ടിയെടുക്കുന്ന തീരുമാനങ്ങള്‍ ആത്യന്തികഫലം അനുഭവിക്കുന്ന പൊതുജനം അറിയാന്‍ അവകാശമുണ്ട്‌ എന്നതല്ലേ ജനാധിപത്യ മര്യാദ. ഓ ബൂര്‍ഷ്വാ ജനാധിപത്യ മര്യാദ)



മുകളിലെ സമാന്യമായി പറഞ്ഞ നിബന്ധനകളില്‍ നിന്നേ ഈ പാര്‍ട്ടികളെ സമീപിക്കാവൂ.ഇനി ഈ വിവാദങ്ങള്‍ക്കുള്ള (ഇത്തരത്തിലുള്ള ഏതു വിവാദങ്ങള്‍ക്കും) ഉത്തരങ്ങള്‍. ഈ ഉത്തരങ്ങള്‍ ഏതുവിവാദങ്ങള്‍ക്കും ഉപയോഗിക്കാം.കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഉള്ളവരില്‍ നിന്നു പിടിച്ചെടുത്ത്‌ ഇല്ലാത്തവര്‍ക്ക്‌ നല്‍കുന്നു. സാന്ദിയാഗോ മര്‍ട്ടിനും ലിസ്സുമൊക്കെ ഉള്ളവരാണ്‌. (നേരത്തെ മണിച്ചനും ഉള്ളവരില്‍ പെട്ടയാളായിരുന്നു. അദ്ദേഹം ഇല്ലാത്തവനായി അകത്തു കടക്കുന്നതിനുമുന്‍പ്‌ നാം നമുക്കു വേണ്ടതു പിടിച്ചെടുത്തു, ലാവ്ലിനും അതെ. പിന്നെ കുഞ്ഞാലിക്കുട്ടിയില്‍ നിന്നും പിടിച്ചിട്ടുണ്ടത്രെ)



ദേശാഭിമാനി ഒരു പത്രസ്ഥാപനമാണ്‌. അതിന്‌ പരസ്യ ഇനത്തില്‍ പണം വാങ്ങിക്കാം.(മാര്‍കിസ്റ്റു പാര്‍ട്ടിയുടെ ദേശാഭിമാനിപോലുള്ള ഇത്തരം പ്രൊഫഷണല്‍ കൈക്കൂലി ഏജന്റുകളുടെ പണിയായിരുന്ന് പണ്ട്‌ കരുണാകരന്റെ കാലത്തെ പിച്ച ബഷീറിനെപോലുള്ള അമേച്വറുകള്‍ ചെയ്തത്‌)

എന്നാപ്പിന്നെ എന്തിനാ ഇങ്ങനെ വാങ്ങിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്തക്കിയത്‌ ?

ഈ ചോദ്യത്തിന്‌ ഇന്നത്തെ ഉത്തരം ഞങ്ങളുടെ പാര്‍ട്ടി തെറ്റു ചെയ്തത്‌ കണ്ടാല്‍ ഏതു കൊമ്പനായലും പുറത്താക്കും. പാര്‍ട്ടി അയാളെ ശിക്ഷിച്ചു.

ഈ അധികാരം എല്ലാ പാര്‍ട്ടികള്‍ക്കും എല്ലാ കേസ്സിനും ബാധകമാണോ സഖാവേ?

മയാവതിക്ക്‌ പ്രവര്‍ത്തകര്‍ വീടുവെക്കനയച്ച അമ്പത്തിരണ്ടു കോടിയും ജയലളിതയുടെ...എങ്കില്‍ പിന്നെ നമ്മുടെ ഭരണ ഘടനയങ്ങു നശിപ്പിച്ചു കളയാം ഇല്ലേ?



അതിനു മുന്‍പ്‌ നാളെ ഇക്കാര്യത്തിനു പറിയേണ്ട മറുപടി കേള്‍ക്കൂ. ദേശഭിമാനി കോഴ പ്രശ്നത്തില്‍ പാര്‍ട്ടിക്കു തെറ്റു പറ്റി.

പാലോറ മാതയില്‍ നിന്നല്ലെസഖാവേ നാമാദ്യം...

സഖാവേ പാലോറ മാത പശുക്കുട്ടിയെ തന്ന കാലത്ത്‌ മേല്‍പ്പറഞ്ഞവര്‍ നമുക്കു സംഭാവന തന്നിരുന്നില്ല. അന്നവര്‍ നമുക്കു സംഭാവന തരേണ്ടിയിരുന്ന പശുക്കുട്ടിയെ വളര്‍ത്തി എന്നു കരുതൂ ഇന്നേക്ക്‌ അതിന്റെ മക്കള്‍ തിലക പരമ്പരകളെ വിറ്റും അവയുടെ പാല്‍ കറന്നു വിറ്റും രണ്ടും മൂന്നും കോടിയില്‍കൂടുതലുണ്ടാക്കി കാണണം. അപ്പോള്‍ സന്റിയാഗൊ മാര്‍റ്റിനും ലിസ്സും നമുക്കു തന്നത്‌ പശുക്കുട്ടികളെ തന്നെ. ഈ ഉത്തരവും പോരെങ്കില്‍ എല്ലാ പത്രങ്ങളും പണം വങ്ങാറുണ്ട്‌. കണിച്ചുകുളങ്ങര കേസ്സില്‍ രമേഷ്‌ വങ്ങിയില്ലേ, രണ്ട്‌ അല്ല മൂന്നു അല്ല പത്തുകോടി.

എന്റെ ലെനിന്‍ മുത്തപ്പാ രമേഷും മഞ്ഞപ്പത്രങ്ങളും ഇനിയും കൈക്കൂലിവങ്ങണേ ഭഗവാനെ.

രണ്ട്‌ മുദ്രാവാക്യങ്ങളും കൂടിപ്പിടിച്ചോ

ഞങ്ങളെ പത്രം കോഴ വാങ്ങ്യാല്‍

നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സേ

കുട്ട്യോളായാല്‍ കോണോം കക്കും

അറിയാനായാല്‍ കൊണ്ടക്കൊടുക്കും

പോരെ

തല്‍ക്കാലം ധാരാളം. സഖാവെ ഈ കുത്തകക്കമ്പനികള്‍ക്ക്‌ റീട്ടൈല്‍ വ്യാപരരംഗം തുറന്നു കൊടുത്തതിന്‌ എന്തു മറുപടി പറയും.

സഖാവേ കുത്തകകള്‍ക്ക്‌ നാമല്ല കേന്ദ്രമാണ്‌ വാതില്‍ തുറന്നു കൊടുത്തത്‌. അത്‌ ആഗോളവത്കരണത്തിന്റെ ഫലമായി.

നിക്കട്ടെ നിക്കട്ടെ, നമ്മുടെ ഭരണത്തിലുള്ള പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും എന്തിനാണ്‌ ഇവയ്ക്ക്‌ അനുമതി നല്‍കിയത്‌?

ഇതാണ്‌ ഭൂര്‍ഷ്വാ മുതലാളിത്ത ഭരണകൂടങ്ങള്‍ നല്‍കുന്ന സമ്മതം പോലെയല്ല തൊഴിലാളിവര്‍ഗത്തിന്റെ അനുമതി എന്നു പറഞ്ഞത്‌. രണ്ടും ഒരുപോലെ കാണരുത്‌. ഒന്ന്. തൊഴിലാളിവര്‍ഗം നല്‍കുന്നത്‌ ലാല്‍സമ്മതമാണ്‌. അതായത്‌ കുത്തകകളോടു സന്ധിയില്ലാത്തസമരം എന്നതാണല്ലോ തൊഴിലാളിവര്‍ഗ മുദ്രാവാക്യം. സംശയമില്ലല്ലോ. ഇങ്ങനെ സമരം ചെയ്യാന്‍ സഖാക്കള്‍ക്ക്‌ കുത്തകകളെ കിട്ടണ്ടെ. അതിന്‌ നമ്മുടെ നാട്ടിലെ കണാരനും കോമനും അമേരിക്കയിലേക്കു പോകനാവുമോ? പിന്നെന്താണു വഴി? നാം അവരെ ഇങ്ങോട്ടു വിളിച്ച്‌ വരുത്തുന്നു. ശത്രുവിനെ മുഖത്തോടുമുഖം വാരിക്കുന്തങ്ങളുമായി നാം നേരിടുന്നു. പരാജയപ്പെടുത്തുന്നു.

രണ്ട്‌, ഇവിടെ ഒരു ഭാഗത്ത്‌ നമ്മുടെ സര്‍ക്കാരുകള്‍ സമ്മതം കൊടുത്തു കൊണ്ട്‌ വരുന്ന കുത്തകകളെ നാം സമരം ചെയ്തു നശിപ്പിക്കും. അങ്ങനെ സമരവും ഭരണവും എന്ന നമ്മുടെ ആശയം നടപ്പിലാക്കും.

മൂന്ന്‌. കുത്തകകള്‍ അപകടകാരികളാണെന്ന് സാധാരണക്കാരന്‌ ബോധ്യമാകണമെങ്കില്‍ അവന്‍ പ്രത്യക്ഷത്തില്‍ അത്‌ അനുഭവിക്കണം. അതിനും കുത്തകകള്‍ വന്നേ പറ്റൂ. നാം നേരത്തെ കൊക്കക്കോലയെ കൊണ്ടുവന്നു. അവരെ നാം സമരം ചെയ്തു നശിപ്പിച്ചു. (അവര്‍ക്ക്‌ ഒരു രോമം പോലും കൊഴിഞ്ഞില്ല എന്നൊക്കെ നമ്മുടെ ശത്രുക്കള്‍ നമ്മുടെ സമരത്തെ വിലകുറച്ചുകാണിക്കാന്‍ നടത്തുന്ന വില കുറഞ്ഞ പ്രചാരണങ്ങളാണ്‌. രോമം മുതലായ പദങ്ങള്‍ സാസ്കാരിക വിപ്ലവത്തിന്‌ ശേഷം മാര്‍ക്സിയന്‍ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്‌) അവരുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി നാം എത്ര ക്ലസ്സെടുത്തതാണ്‌ പണ്ടൊക്കെ. ആര്‍ക്കെങ്കിലും ബോധ്യമയോ? ഇപ്പോള്‍ മനസ്സിലായില്ലെ. ഇപ്പോള്‍ റിലയന്‍സിന്‌ അനുമതി കൊടുത്തു. ഉശിരുണ്ടെങ്കില്‍ നമ്മുടെ ബഹുജനശക്തികൊണ്ട്‌ അവരെ തുരത്തണം.

അപ്പോള്‍ സഖാവേ ഇതൊന്നും ഒരിക്കലും ഭൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക്‌ മനസ്സിലാവുകയില്ല. എനിക്കും. ലാല്‍സലാം.



വാല്‍

എന്റെ പരിചയത്തില്‍ ഒരു സൗദിയുണ്ടായിരുന്നു. പേര്‌ നവരാസ്‌. അയാള്‍ വിസ കൊടുത്തിരുന്നവര്‍ക്ക്‌ വെച്ച നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു. എന്തെങ്കിലും പണിയെടുത്ത്‌ നക്കാപ്പിച്ച ജീവിതം നയിക്കാനാണെങ്കില്‍ ഞാന്‍ വിസ തരില്ല. നിങ്ങള്‍ കള്ളു ബിസിനസ്സു ചെയ്യണം, പെണ്‍വാണിഭം നടത്തണം, തയ്‌ലന്റ്‌ ലോട്ടറി, നാടകുത്ത്‌, ചട്ടികളി, ആനമയിലൊട്ടകം, പിടിച്ചുപറി എല്ലാം നടത്തണം. എനിക്കതിനനുസരിച്ച്‌ കഫാലത്‌ തന്നാല്‍ മതി. കേസ്സൊക്കെ ഞാന്‍ നോക്കിക്കൊള്ളാംപാവം നവരാസ്സിപ്പോള്‍ അകത്താണെന്നാണ്‌ കേള്‍വി.

6 comments:

Anonymous said...

abcd

മുക്കുവന്‍ said...

you said it. after reading your blog, I remember the famous poem "procrustous".

അവരുടെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ആത്മാവെങ്കില്‍
അരിഞ്ഞു നീക്കും കത്തിക്കവരുടെ കൈയും, കാലും.
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ആത്മാവെങ്കില്‍
അടിച്ചു നീട്ടും ചുറ്റിക കൊണ്ടവര്‍ അവന്റെ കൈയും തലയും....


ഇതാ‍ണു ഇപ്പോള്‍ ല്‍.ഡി.ഫ് നാട്ടില്‍ നടത്തുന്നതും....

chithrakaran ചിത്രകാരന്‍ said...

കല്ലേച്ചി... നന്നായിരിക്കുന്നു.
ഈ ജീര്‍ണത ആസ്വദിച്ചു, രസിക്കാതെ ഒരു പരിഹാരത്തിനുള്ള ചിന്തയുടെ നാംബുകളിടാന്‍ ആര്‍ക്കെങ്കിലും തോന്നട്ടേ എന്നുമാത്രം ആശിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

സിപീമ്മിന്റെ താത്വികാചാര്യനും ഇപ്പഴത്തെ ദൈവവും നമ്മുടെ ഉണ്ണിനംബൂതിരി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ഇയെമ്മെസ്സ്‌ നംബൂതിരിപ്പാടല്ലേ.... അനുഭവിക്കാം.. ജന്മിയും ബ്രഹ്മണനുമായ ഇയ്യെമ്മസ്സിന്‌ ചെങ്കോല്‍ നല്‍കിയപ്പഴെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തല തിരിഞ്ഞുപോയിരുന്നു. ഇനി അത്‌ തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞാലെ .. ശരിയായ വഴിയെക്കുറിച്ച്‌ ആര്‍ക്കും ബോധം വരു! അതുവരെ കോണ്‍ഗ്രസ്സുകളിച്ചുനടക്കാനുള്ള യോഗമേ സിപിയെമ്മിനുമുള്ളു...!!!

നാട്ടുപടങ്ങള്‍ said...

ചിത്രകാ‍രാ..
ഈയെമ്മെസ് നംബൂരി ആയതുകൊണ്ട് മാത്രമാണ്‍ ചെങ്കോല്‍ ഏല്പിച്ചതെന്നും സീപീയെം കോണ്‍ഗ്രസ് പോലെ വെറുമൊരു ആള്‍കൂട്ടം മാത്രമായി പരിണമിച്ചെന്നും ആലോചിച്ച് താങ്കള്‍ വളരെയേറെ വിഷമിക്കുണുവെങ്കില്‍, കല്ലേച്ചി ചെയ്യുന്നതു പോലെ ചോദ്യങളും ഉത്തരങളും സ്വന്തം വഴിക്കു മാത്രം ഒഴുക്കാന്‍ ശ്രമിക്കുക. താല്‍കാലിക ശമനം കിട്ടും. കൂടെ സമൂഹമാകുന്ന സെറ്വറില്‍ നിന്നും അണിന്‍സ്റ്റാള്‍ ചെയ്യപ്പെടാതെ കിടക്കുന്ന ചില ഉച്ചനീചത്വങളുടെ ബാക് അപ് സ്വന്തം പീസിയിലും കീപ് ചെയ്യുക.(കടപ്പാട്: കല്ലേച്ചിയാണെന്നെന്റെ ഓര്‍മ)

ഇനി, പൂര്‍ണമുക്തി വേണമെങ്കില്‍, അതായതു ഒരു വിമര്ശനത്തിനോ തെറ്റിനോ പോലും പഴുതു ഇല്ലാത്ത ആശയം, ദയവായി നമ്മുടെ കുട്ടപ്പന്‍ ചേട്ടന്‍ അതു കണ്ട്പിടിക്കുന്നതു വരെ കാത്തിരിക്കുക...

s.a panicker said...

Dear Thoqba,
Hope you are doing well. Please contact me on panicker.sa@gmail.com Or
00966503800915
please visit:www.bluemangobooks.com
Best Regards,
sashipanicker